Anveshifilm
Movie

ആക്ഷൻ ഹീറോയായി ഉണ്ണിമുകന്ദൻ എത്തുന്നു.

കൊച്ചി: ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘മാർക്കോ’യിൽ ആക്ഷൻ ഹീറോയായി ഉണ്ണിമുകന്ദൻ എത്തുന്നു. ഷഫീഖിൻ്റെ സന്തോഷം, മേപ്പടിയാൻ, മാളികപ്പുറം, ജയ് ഗണേഷ് തുടങ്ങിയ സിനിമകളുടെ നായകനായിരുന്നു  ഉണ്ണി മുകുന്ദൻ . ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് . ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത് . വയലൻസ്,ആക്ഷൻ ചിത്രങ്ങൾ ഒരുക്കാൻ ഏറ്റവും സമർത്ഥനായ ഹനീഫ് അദേനി ഒരുക്കുന്ന ഈ ചിത്രത്തിൽ എട്ട്  ആക്ഷനുകളാണുള്ളത്. ‘ബോളിവുഡിലേയും കോളി വുഡിലേയും മികച്ച മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സ് ആണ് ഇതിലെ ആക്ഷൻ കൈകാര്യം ചെയ്യുന്നത്. കലൈകിംഗ് സൺ, സ്റ്റണ്ട് സിൽവ എന്നിവരാണ് ഇവരിലെ പ്രമുഖർ.

Related posts

ഉയിർപ്പ്’; ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു.

Demo Infynith
1 year ago

‘നി​ഗൂഢം’ ടീസർ പുറത്തുവിട്ടു.

Demo Infynith
2 years ago

താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകളായ മാളവിക ജയറാം വിവാഹിതയായി. 

Demo Infynith
11 months ago
Exit mobile version