Anveshifilm
Movie

36 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്നു.

1987ൽ പുറത്തിറങ്ങിയ “നായകൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും ഒന്നിക്കുകയാണ് കമലും മണി രത്നവും. കമല്‍ ഹാസന്‍റെ കരിയറിലെ 234-ാം ചിത്രമാണ് മണി രത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്നത്. കഴിഞ്ഞ വർഷമാണ് ഇരുവരും ഒന്നിക്കുന്ന KH234 എന്ന ചിത്രം പ്രഖ്യാപിച്ചത്. ഇപ്പോൾ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. രാജ്‍ കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണല്‍, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളില്‍ കമല്‍ ഹാസന്‍, മണി രത്നം, ജി മഹേന്ദ്രന്‍, ശിവ അനന്ദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിൽ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആക്ഷന് പ്രധാന്യം നല്‍കുന്ന ചിത്രമാണിതെന്നാണ് സൂചന. ചിത്രത്തിന്‍റെ വലിയ രീതിയിലുള്ള പ്രമോ ഷൂട്ടാണ് ആരംഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റെഡ് ജൈന്‍റ് മൂവിസും നിര്‍മ്മാണ പങ്കാളികളാണ്. നിലവിൽ ഷൂട്ട് ചെയ്യുന്ന പ്രോമോ വീഡിയോ കമലിന്‍റെ ജന്മദിനമായ നവംബര്‍ 7 ന് റിലീസ് ചെയ്യും.

Related posts

വ്യത്യസ്ത ​ഗെറ്റപ്പുകളിൽ കാർത്തി; ആാംക്ഷ നിറച്ച് `സർദാർ` ടീസറെത്തി

Demo Infynith
3 years ago

ഭൂമി ‘പോസ്റ്റർ റിലീസ് ചെയ്തു

Demo Infynith
3 years ago

രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടൻ ലാൽ എത്തുന്നു; മഹാവീര്യറിലെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

Demo Infynith
3 years ago
Exit mobile version