ഹൃത്വിക് റോഷന്‍റെയും  സെയ്ഫ് അലി ഖാന്‍റെയും ആക്ഷന്‍ ത്രില്ലര്‍ വിക്രം വേദ ബോളിവുഡില്‍  കുതിപ്പ് തുടരുന്നു. 100 കോടി രൂപയിലേറെയാണ് ചിത്രം ആദ്യ ഒരാഴ്ച കൊണ്ട് നേടിയിരിക്കുന്നത് . കൊവിഡ് തകര്‍ത്ത ബോളിവുഡിന് ആശ്വസിക്കാം എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.നേരത്തെ രണ്‍ബീര്‍ കപൂറിനെ നായകനാക്കി അയന്‍ മുഖര്‍ജി സംവിധാനം ചെയ്ത ഫാന്റസി ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രം ബ്രഹ്മാസ്ത്ര  25 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന്  425 കോടി നേടിയിരുന്നു. അതിന് പിന്നാലെ വിക്രം വേദയും വലിയ വിജയം നേടിയതിന്‍റെ ആശ്വാസത്തിലാണ് ബോളിവുഡ്. 

മാധവനും വിജയ് സേതുപതിയും ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2017ല്‍ പ്രദര്‍ശനത്തിനെത്തിയ തമിഴ് ചിത്രത്തിന്‍റെ റീമേക്ക് ആണ് ഇത്. അന്ന് 70 കോടിയാണ് ചിത്രം നേടിയിരിന്നത്.തമിഴില്‍ ചിത്രമൊരുക്കിയ പുഷ്‌കര്‍- ഗായത്രി ദമ്പതികള്‍ തന്നെയാണ് ചിത്രം ഹിന്ദി റീമേക്കും സംവിധാനം ചെയ്തിരിക്കുന്നത.ബോളിവുഡിന് പുത്തന്‍ പ്രതീക്ഷ നല്‍കുന്നതാണ് ഈ വാര്‍ത്ത

സെപ്റ്റംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് എട്ട് ദിവസം കൊണ്ട് നേടിയത് 103.82 കോടിയാണെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.  വിദേശത്തും മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്.