കൊച്ചി : യുവതാരങ്ങളായ വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, ‘ഭാരത സർക്കസ്’എന്ന ചിത്രത്തിനു ശേഷം സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന “ഡാൻസ് പാർട്ടി” യുടെ ഓഡിയോ സിഡി, മെഗാ സ്റ്റാർ ​മമ്മൂട്ടി പ്രകാശനം  ചെയ്തു. മനോരമ മ്യൂസിക്ക് ഗാനങ്ങൾ വിപണിയിലെത്തിക്കുന്നു. രാഹുൽ രാ​ജ് ഈണം നൽകിയ നാല് പാട്ടുകൾക്ക് പുറമേ, ബിജിബാൽ, വികെ എന്നിവരും സം​ഗീതം നിർവ്വഹിക്കുന്നു.സന്തോഷ് വർമ്മ, നിഖിൽ എസ് മറ്റത്തിൽ, മല്ലു റാപ്പർ ഫെജോ എന്നിവരാണ്  ​ഗാനരചയിതാക്കൾ.

സംവിധായകൻ  ജൂഡ് ആന്റണി  വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്രദ്ധ ​ഗോകുൽ, പ്രയാ​ഗ മാർട്ടിൻ, പ്രീതി രാജേന്ദ്രൻ എന്നിവർ നായികമാരാകുന്നു. ലെന,സാജു നവോദയ, ഫുക്രു,ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി,  ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്‌ഡി, അഡ്വ. വിജയകുമാർ, ​ഗോപാലകൃഷ്ണൻ എന്നിവരാണ് മറ്റു താരങ്ങൾ.ഓൾ​ഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്നു.  സിനിമാറ്റിക്ക് ഡാൻസറായ അനിക്കുട്ടന്റേയും സുഹൃത്തുക്കളുടേയും കഥ പറയുന്ന “ഡാൻസ് പാർട്ടി”ഡിസംബറിൽ സെൻട്രൽ പിക്ചേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു.പി ആർ ഒ :എ എസ് ദിനേശ്. ഛായാഗ്രഹണംബിനു കുര്യൻ , എഡിറ്റിംങ്-വി സാജൻ,ആർട്ട്‌-സതീഷ് കൊല്ലം, മേക്കപ്പ്-റോണക്സ് സേവ്യർ,കോസ്റ്റുംസ്- അരുൺ മനോഹർ, സൗണ്ട് ഡിസൈൻ – ഡാൻ ജോസ് , പ്രൊഡക്ഷൻ കൺട്രോളർ-സുനിൽ ജോസ്,മധു തമ്മനം, കോ ഡയറക്ടർ-പ്രകാശ് കെ മധു,പ്രൊജക്ട് കോർഡിനേറ്റർ -ഷഫീക്ക് കെ. കുഞ്ഞുമോൻ, ഫിനാൻസ് കൺട്രോളർ-മാത്യു ജെയിംസ്, സ്റ്റിൽസ്-നിദാദ് കെ എൻ,ശബ്ദലേഖനം-ഡാൻ,ഡിസൈൻസ് -കോളിൻസ് ലിയോഫിൽ.