Author: Demo Infynith

Movie

ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുന്നു.  

ഫൈനൽസ് എന്ന ചിത്രത്തിനു ശേഷം പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവൃതൻ നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുന്നു. സംവിധായകൻ ഷെബി ചൗഘട്ടിന്റെ കഥക്ക് വി ആർ ബാലഗോപാൽ തിരക്കഥയും സംഭാഷണവും എഴുതുന്നു. പ്രശസ്ത സംവിധായകൻ ഷാജികൈലാസ് – ആനി ദമ്പതികളുടെ ഇളയ പുത്രൻ റുഷിൻ ഷാജികൈലാസ് ആദ്യമായി നായക വേഷത്തിൽ…

Movie

ആക്ഷൻ ഹീറോയായി ഉണ്ണിമുകന്ദൻ എത്തുന്നു. 

കൊച്ചി: ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘മാർക്കോ’യിൽ ആക്ഷൻ ഹീറോയായി ഉണ്ണിമുകന്ദൻ എത്തുന്നു. ഷഫീഖിൻ്റെ സന്തോഷം, മേപ്പടിയാൻ, മാളികപ്പുറം, ജയ് ഗണേഷ് തുടങ്ങിയ സിനിമകളുടെ നായകനായിരുന്നു  ഉണ്ണി മുകുന്ദൻ . ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് . ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത് . വയലൻസ്,ആക്ഷൻ ചിത്രങ്ങൾ ഒരുക്കാൻ…

Movie

താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകളായ മാളവിക ജയറാം വിവാഹിതയായി.  

ഗുരുവായൂര്‍: താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകളായ മാളവിക ജയറാം വിവാഹിതയായി.  വരൻ പാലക്കാട്ടുകാരനായ നവനീത് ഗിരീഷാണ്.  ഇന്ന് പുലർച്ചെ ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം നടന്നത്.  ചുവന്ന സാരിയില്‍ അതിസുന്ദരിയായിട്ടായിരുന്നു മാളവിക ഇന്ന് ഒരുങ്ങിയെത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഇന്ന് വിവാഹിതരായത്. നേരത്തെ ജനുവരിയില്‍ കുടകില്‍ വച്ച് മാളവികയുടേയും നവനീതിന്റേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. നവനീത്…

Movie

 ‘ആടുജീവിതം’ സിനിമയുമായി ബന്ധപ്പെട്ട്‌ ഉയർന്നുവരുന്ന വിവാദങ്ങളിൽ പ്രതികരിച്ച്‌ ബെന്യാമിൻ.  

കൊച്ചി : ‘ആടുജീവിതം’ സിനിമയുമായി ബന്ധപ്പെട്ട്‌ ഉയർന്നുവരുന്ന വിവാദങ്ങളിൽ പ്രതികരിച്ച്‌ ബെന്യാമിൻ. നോവലിലെ നായകൻ ഷൂക്കൂർ അല്ല നജീബ് ആണെന്ന് ബെന്യാമിൻ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. ‘‘കഴിഞ്ഞ ഇരുപത് വർഷങ്ങളായി പറഞ്ഞുകൊണ്ട് ഇരിക്കുന്ന കാര്യങ്ങൾ സിനിമ ഇറങ്ങിയ പശ്ചാത്തലത്തിൽ ഒരിക്കൽ കൂടി പറയുന്നു. എന്റെ കഥയിലെ നായകൻ നജീബ് ആണ്. ഷുക്കൂർ അല്ല. അനേകം ഷുക്കൂറുമാരിൽ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്….

Movie

ബോക്സോഫീസിൽ മറ്റൊരു നാഴികക്കല്ലുമായി ഹോളിവുഡ് ചിത്രം 

ന്യൂയോർക്ക് : ബോക്സോഫീസിൽ മറ്റൊരു നാഴികക്കല്ലുമായി ഹോളിവുഡ് ചിത്രം ഡ്യൂൺ പാർട് 2. 2024ൽ ഇതുവരെ പുറത്തിറങ്ങിയതിൽ കൂടുതൽ കളക്ഷൻ നേടിയ ചിത്രവും ഡ്യൂൺ തന്നെയാണ്. ആ​ഗോള ബോക്സോഫീസിൽ 600 മില്യൺ എന്ന നേട്ടമാണ് ഡ്യൂൺ പിന്നിട്ടത്. 626 മില്യൺ ഡോളറാണ് റിലീസ് ചെയ്ത് 5 ആഴ്ച പിന്നിടുമ്പോൾ ചിത്രം നേടിയത്. ഈ വർഷത്തെ വലിയ ഓപ്പണിങ് കളക്ഷൻ നേടിയ ചിത്രമെന്ന ഡ്യൂണിന്റെ…

Movie

ചലച്ചിത്രനടി സുഹാനി ഭട്‌ന​ഗർ (19) അന്തരിച്ചു. 

ന്യൂഡൽഹി :ചലച്ചിത്രനടി സുഹാനി ഭട്‌ന​ഗർ (19) അന്തരിച്ചു. ആമിർ ഖാൻ ചിത്രം ദം​ഗലിലെ പ്രകടനത്തിലൂടെ ശ്രദ്ധയയായ നടിയാണ്. ചിത്രത്തിൽ ബബിത ഫോ​ഗട്ടിന്റെ കുട്ടിക്കാലമാണ് അവതരിപ്പിച്ചത്. ആമിർഖാൻ പ്രൊഡക്ഷൻസ് സാമൂഹ്യമാധ്യമങ്ങളിലൂടെ മരണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ഹരിയാനയിലെ ഫരീദാബാദിൽ സെക്ടർ 17 സ്വദേശിയാണ് സുഹാനി. ദം​ഗലിനുപുറമെ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമല്ല. അസുഖബാധിതയായി ചികിത്സയിലായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർ‌ട്ട് ചെയ്തു. നേരത്തെ വാഹനാപകടത്തിൽ കാലൊടിഞ്ഞ് ചികിത്സയിലായിരുന്നു…

Movie

പ്രേമലു തരംഗം ബോളിവുഡിലേക്കും. 

ഭാവനാ സ്റ്റുഡിയോസിന്റെ ഗിരീഷ്‌ എഡിയുടെ ‘പ്രേമലു’വിന്റെ യു.കെ, യൂറോപ്പ് വിതരണാവകാശം സ്വന്തമാക്കിക്കൊണ്ട് ബോളിവുഡ്ഡിലെ ഏറ്റവും വലിയ നിര്‍മ്മാണ-വിതരണ കമ്പനികളില്‍ ഒന്നായ യഷ് രാജ് ഫിലിംസ്. മലയാളത്തിൽ നിന്നുള്ള ആദ്യ ലക്ഷണമൊത്ത റൊമാന്റിക് കോമഡി ആണ് പ്രേമലു . ഇതാദ്യമായാണ് ബോളിവുഡിൽ നിന്നല്ലാതെയുള്ള ഒരു റൊമാന്റിക് കോമഡി ചിത്രത്തിനു ഇത്രയേറെ വരവേൽപ് ലഭിക്കുന്നത്. ഫെബ്രുവരി 9-ന് റിലീസായ പ്രേമലുവിന് ആദ്യദിനം മുതല്‍ക്കുതന്നെ ഗംഭീര അഭിപ്രായങ്ങള്‍…

Movie, Uncategorized

‘മഞ്ഞുമ്മൽ ബോയ്സ്’ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. 

കൊച്ചി: ചിദംബരത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’. ഫെബ്രുവരി 22 മുതൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. ദുരൂഹതകൾ നിറച്ച്, പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തിയ ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ‘ഗുണാ കേവ്സ്’ ഉം അതിനോടനുബന്ധിച്ച് നടന്ന യഥാർത്ഥ സംഭവത്തെയും ആസ്പദമാക്കി ഒരുങ്ങുന്ന ‌ഒരു സർവൈവൽ ത്രില്ലറാണിത്.  നിമിഷങ്ങൾക്കുള്ളിൽ മൂന്ന് മില്യണിലധികം കാഴ്ചക്കാർ കണ്ട ട്രെയിലർ ഇപ്പോഴും യൂ ട്യൂബ്…

Movie

പ്രേമലു; കൂടുതൽ തീയറ്ററുകളിലേക്ക് “പ്രേമലു’; ബോക്‌സ്‌ ഓഫീസിലും കുലുക്കം;റിവ്യൂ  

ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ്‌ എ ഡി സംവിധാനം ചെയ്‌ത ‘പ്രേമലു’ റിലീസ് ദിവസം തന്നെ ഈയടുത്ത് കണ്ടതില്‍ ഏറ്റവും എന്റര്‍ടൈനിങ് ആയ ചിത്രം എന്ന പേരു നേടിയാണ്‌ തിയറ്ററുകളിൽ നിറഞ്ഞോടുന്നത്‌. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌ക്കരൻ എന്നിവർ ചേര്‍ന്നാണ് ‘പ്രേമലു’ നിര്‍മ്മിച്ചിരിക്കുന്നത്. പ്രായഭേദമന്യേ കണ്ടിറങ്ങിയവരെല്ലാം ഗംഭീരമെന്നു പറയുന്ന ചിത്രം ഇപ്പോഴിതാ നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തിൽ ഉടനീളമുള്ള കൂടുതൽ…

Movie

നടൻ മിഥുൻ ചക്രവർത്തി ആശുപത്രിയിൽ  

കൊൽക്കത്ത:  ബോളിവുഡ് നടനും ബിജെപി നേതാവുമായ മിഥുൻ ചക്രവർത്തിയെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച രാവിലെയാണ് നെഞ്ചുവേദനയെ തുടർന്ന് പ്രവേശിപ്പിച്ചത്. 2023 ഡിസംബറിൽ പുറത്തിറങ്ങിയ ബംഗാളി ചിത്രമായ കാബൂളിവാലയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. നടന് അടുത്തിടെ പത്മഭൂഷൻ പുരസ്കാരം ലഭിച്ചിരുന്നു.