പുതുമുഖങ്ങളുടെ പുതുമയാർന്ന ‘ഒരു ജാതി മനുഷ്യൻ’; പുതിയ ലിറിക്കൽ ഗാനം പുറത്ത്
വേയ് ടു ഫിലിംസിൻ്റെ ബാനറിൽ കെ.ഷെമീർ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യൻ’ എന്ന ചിത്രത്തിലെ പുതിയ ലിറിക്കൽ ഗാനം റിലീസ് ചെയ്തു. പ്രശസ്ത പിന്നണി ഗായകൻ ഡോ. ജാസി ഗിഫ്റ്റും, സംഗീതസംവിധായകൻ യൂനുസിയോ കൂടിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. “കൊടി കൊടി” എന്ന രീതിയിൽ ആരംഭിക്കുന്ന ഗാനം വെസ്റ്റേൺ ശൈലിയിൽ ഉള്ള റോക്ക് മ്യൂസിക് രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. നാട്ടിലെ പാർട്ടി രീതിയിൽ പറയുന്ന…
ചിരിപടർത്തി ‘ആനന്ദം പരമാനന്ദം’ ടീസർ
ഇന്ദ്രൻസ് ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹിറ്റ് മേക്കർ ഷാഫി ഒരുക്കുന്ന ചിത്രമാണ് ആനന്ദം പരമാനന്ദം. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പ്രേക്ഷകരിൽ ചിരിപടർത്തുന്ന ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. കോമഡി ചിത്രങ്ങളിലൂടെ മലയാളത്തിലെ ഹിറ്റ് മേക്കറായ ഷാഫിയുടെ അടുത്ത കോമഡി ഹിറ്റ് ചിത്രമായിരിക്കും ആനന്ദം പരമാനന്ദം എന്നാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്. ഷറഫുദ്ദീന്റെയും ഇന്ദ്രൻസിന്റെയും രസകരമായ കഥാപാത്രങ്ങൾ ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കും. …
എണ്‍പത്തിയാറാം വയസ്സില്‍ പ്രണയ ചിത്രവുമായി മുതിര്‍ന്ന സംവിധായകന്‍ സ്റ്റാൻലിജോസ് : ‘ലൗ ആന്‍റ് ലൈഫ്’ പ്രേക്ഷകരിലേക്ക്
കൊച്ചി: മലയാളസിനിമാ ചരിത്രത്തിന്‍റെ ഒപ്പം നടക്കുന്ന തലമുതിര്‍ന്ന സംവിധായകന്‍ സ്‌റ്റാൻലി ജോസിന്‍റെ പുതിയ ചിത്രം ‘ലൗ ആന്‍റ് ലൈഫ്’ ഒരുങ്ങി. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സംവിധായകനാണ് സ്റ്റാൻലി ജോസ്. മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം എണ്‍പത്തിയാറാം വയസ്സിലാണ് സ്റ്റാൻലി ജോസ് തന്‍റെ പുതിയ മലയാള ചിത്രവുമായി പ്രേക്ഷകരിലേക്കെത്തുന്നത്. അദ്ദേഹത്തിന്‍റെ പത്നി കനകം സ്റ്റെല്ല കഥയും തിരക്കഥയുമെഴുതിയ ‘ലൗ ആന്‍റ് ലൈഫ്’…
മഞ്ഞ സാരിയില്‍ അടിപൊളി ലുക്കില്‍ രാകുൽ പ്രീത് സിംഗ്, ദീപാവലി പാര്‍ട്ടി ചിത്രങ്ങള്‍ വൈറല്‍
1 /5 കഴിഞ്ഞ ദിവസം നിർമ്മാതാവ് രമേഷ് തൗറാനിയും ബോളിവുഡ് താരം കൃതി സനൊനും ചേര്‍ന്ന് ദീപാവലി പാര്‍ട്ടി നടത്തിയിരുന്നു. ബോളിവുഡിലെ പല പ്രമുഖ താരങ്ങളും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. 2 /5 കൃതി സനൊന്‍ നടത്തിയ ദീപാവലി പാര്‍ട്ടിയില്‍ പങ്കെടുത്ത രാകുൽ പ്രീത് സിംഗ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിയ്ക്കുകയാണ്. 3 /5 മഞ്ഞ സാരിയും ഗ്ലിറ്ററി ബ്ലൗസും അണിഞ്ഞാണ് താരം പാര്‍ട്ടിയ്ക്ക് എത്തിയത്. …
അനശ്വര രാജന്റെ മൈക്ക് ഉടൻ ഒടിടിയിലെത്തുന്നു; എവിടെ കാണാം?
അനശ്വര രാജൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം മൈക്ക് ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഇന്ന്, ഒക്ടോബർ 20 അർദ്ധരാത്രിയോടെ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിക്കും. ആകെ മൂന്ന് ഒടിടി പ്ലാറ്റുഫോമുകളിലായി ആണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഇന്ത്യയ്ക്ക് പുറത്ത് സിംപ്ലി സൗത്തിലും ഇന്ത്യയിൽ ഒടിടി പ്ലാറ്റ്‌ഫോമുകളായ മനോരമ മാക്സ്, ആമസോൺ പ്രൈം വീഡിയോസ് എന്നിവിടങ്ങളിൽ ചിത്രം എത്തുന്നത്. ബോളിവുഡ് താരം ജോൺ…
ഹോട്ട് ലുക്കിൽ ശാൻവി ശ്രീവാസ്തവയുടെ പോസ്
1 /5 2 /5 3 /5 https://ba9b4778b8a4c386bdfaab70e3a865ff.safeframe.googlesyndication.com/safeframe/1-0-38/html/container.html4 /5 5 /5
ബിക്കിനി ഹോട്ട് ലുക്കിൽ സണ്ണി ലിയോൺ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
1 /7 2 /7 3 /7 4 /7 5 /7 6 /7 You May Like15 most popular news anchors in the world in 2022Abomus|Sponsored7 /7
പാൽതു ജാനവർ ഒടിടിയിലേക്കെത്തുന്നു; റിലീസ് പ്രഖ്യാപിച്ചു
കൊച്ചി : ബേസിൽ ജോസഫ് നായകനായി എത്തിയ ചിത്രം പാൽതു ജാൻവർ ഒടിടി റിലീസിനായി ഒരുങ്ങുന്നു. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്ന ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒക്ടോബർ 14ന് സംപ്രേഷണം ചെയ്ത് തുടങ്ങും. സെപ്റ്റംബർ 2 ന് ഓണം റിലീസായി തീയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു പാൽതു ജാൻവർ. മികച്ച അഭിപ്രായം നേടിയെടുത്ത ചിത്രം 40തിൽ അധികം ദിവസം തീയറ്ററുകളിൽ ഓടിയതിന് ശേഷമാണ് ബേസിൽ. ഫഹദ്…
ഒന്ന് ചെരിഞ്ഞാൽ പോലും പോസാണ്, ഫോട്ടോ ഷൂട്ടുമായി സാക്ഷി അഗർവാൾ
1 /5 2 /5 3 /5 https://100cde996efd5a352363b5cfc8df7628.safeframe.googlesyndication.com/safeframe/1-0-38/html/container.htmlhttps://100cde996efd5a352363b5cfc8df7628.safeframe.googlesyndication.com/safeframe/1-0-38/html/container.html4 /5 5 /5
അമ്പളിരാവ്’ ; പാൽതു ജാനവറിലെ ഗാനം; ചിത്രം ഓണത്തിന് തിയറ്ററുകളിൽ
കൊച്ചി : ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പാൽതു ജാൻവറിലെ ഗാനം പുറത്ത് വിട്ടു. അമ്പളി രാവും എന്ന് ആരംഭിക്കുന്ന ഗാനം അരുൺ അശോകാണ് ആലപിച്ചിരിക്കുന്നത്. സുഹൈയിൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസാണ് സംഗീതം നൽകിയിരിക്കുന്നത്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയായ ഭാവന സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഓണത്തിന് റിലീസ് ചെയ്യുമെന്ന്…
ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുന്നു.
ഫൈനൽസ് എന്ന ചിത്രത്തിനു ശേഷം പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവൃതൻ നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുന്നു. സംവിധായകൻ ഷെബി ചൗഘട്ടിന്റെ കഥക്ക് വി ആർ ബാലഗോപാൽ തിരക്കഥയും സംഭാഷണവും എഴുതുന്നു. പ്രശസ്ത സംവിധായകൻ ഷാജികൈലാസ് – ആനി ദമ്പതികളുടെ ഇളയ പുത്രൻ റുഷിൻ ഷാജികൈലാസ് ആദ്യമായി നായക വേഷത്തിൽ…
ആക്ഷൻ ഹീറോയായി ഉണ്ണിമുകന്ദൻ എത്തുന്നു.
കൊച്ചി: ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘മാർക്കോ’യിൽ ആക്ഷൻ ഹീറോയായി ഉണ്ണിമുകന്ദൻ എത്തുന്നു. ഷഫീഖിൻ്റെ സന്തോഷം, മേപ്പടിയാൻ, മാളികപ്പുറം, ജയ് ഗണേഷ് തുടങ്ങിയ സിനിമകളുടെ നായകനായിരുന്നു ഉണ്ണി മുകുന്ദൻ . ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് . ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത് . വയലൻസ്,ആക്ഷൻ ചിത്രങ്ങൾ ഒരുക്കാൻ…
താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകളായ മാളവിക ജയറാം വിവാഹിതയായി.
ഗുരുവായൂര്‍: താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകളായ മാളവിക ജയറാം വിവാഹിതയായി. വരൻ പാലക്കാട്ടുകാരനായ നവനീത് ഗിരീഷാണ്. ഇന്ന് പുലർച്ചെ ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ചുവന്ന സാരിയില്‍ അതിസുന്ദരിയായിട്ടായിരുന്നു മാളവിക ഇന്ന് ഒരുങ്ങിയെത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഇന്ന് വിവാഹിതരായത്. നേരത്തെ ജനുവരിയില്‍ കുടകില്‍ വച്ച് മാളവികയുടേയും നവനീതിന്റേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. നവനീത്…
‘ആടുജീവിതം’ സിനിമയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വിവാദങ്ങളിൽ പ്രതികരിച്ച് ബെന്യാമിൻ.
കൊച്ചി : ‘ആടുജീവിതം’ സിനിമയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വിവാദങ്ങളിൽ പ്രതികരിച്ച് ബെന്യാമിൻ. നോവലിലെ നായകൻ ഷൂക്കൂർ അല്ല നജീബ് ആണെന്ന് ബെന്യാമിൻ ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു. ‘‘കഴിഞ്ഞ ഇരുപത് വർഷങ്ങളായി പറഞ്ഞുകൊണ്ട് ഇരിക്കുന്ന കാര്യങ്ങൾ സിനിമ ഇറങ്ങിയ പശ്ചാത്തലത്തിൽ ഒരിക്കൽ കൂടി പറയുന്നു. എന്റെ കഥയിലെ നായകൻ നജീബ് ആണ്. ഷുക്കൂർ അല്ല. അനേകം ഷുക്കൂറുമാരിൽ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്….
ബോക്സോഫീസിൽ മറ്റൊരു നാഴികക്കല്ലുമായി ഹോളിവുഡ് ചിത്രം
ന്യൂയോർക്ക് : ബോക്സോഫീസിൽ മറ്റൊരു നാഴികക്കല്ലുമായി ഹോളിവുഡ് ചിത്രം ഡ്യൂൺ പാർട് 2. 2024ൽ ഇതുവരെ പുറത്തിറങ്ങിയതിൽ കൂടുതൽ കളക്ഷൻ നേടിയ ചിത്രവും ഡ്യൂൺ തന്നെയാണ്. ആഗോള ബോക്സോഫീസിൽ 600 മില്യൺ എന്ന നേട്ടമാണ് ഡ്യൂൺ പിന്നിട്ടത്. 626 മില്യൺ ഡോളറാണ് റിലീസ് ചെയ്ത് 5 ആഴ്ച പിന്നിടുമ്പോൾ ചിത്രം നേടിയത്. ഈ വർഷത്തെ വലിയ ഓപ്പണിങ് കളക്ഷൻ നേടിയ ചിത്രമെന്ന ഡ്യൂണിന്റെ…
ചലച്ചിത്രനടി സുഹാനി ഭട്നഗർ (19) അന്തരിച്ചു.
ന്യൂഡൽഹി :ചലച്ചിത്രനടി സുഹാനി ഭട്നഗർ (19) അന്തരിച്ചു. ആമിർ ഖാൻ ചിത്രം ദംഗലിലെ പ്രകടനത്തിലൂടെ ശ്രദ്ധയയായ നടിയാണ്. ചിത്രത്തിൽ ബബിത ഫോഗട്ടിന്റെ കുട്ടിക്കാലമാണ് അവതരിപ്പിച്ചത്. ആമിർഖാൻ പ്രൊഡക്ഷൻസ് സാമൂഹ്യമാധ്യമങ്ങളിലൂടെ മരണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ഹരിയാനയിലെ ഫരീദാബാദിൽ സെക്ടർ 17 സ്വദേശിയാണ് സുഹാനി. ദംഗലിനുപുറമെ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമല്ല. അസുഖബാധിതയായി ചികിത്സയിലായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ വാഹനാപകടത്തിൽ കാലൊടിഞ്ഞ് ചികിത്സയിലായിരുന്നു…
പ്രേമലു തരംഗം ബോളിവുഡിലേക്കും.
ഭാവനാ സ്റ്റുഡിയോസിന്റെ ഗിരീഷ് എഡിയുടെ ‘പ്രേമലു’വിന്റെ യു.കെ, യൂറോപ്പ് വിതരണാവകാശം സ്വന്തമാക്കിക്കൊണ്ട് ബോളിവുഡ്ഡിലെ ഏറ്റവും വലിയ നിര്‍മ്മാണ-വിതരണ കമ്പനികളില്‍ ഒന്നായ യഷ് രാജ് ഫിലിംസ്. മലയാളത്തിൽ നിന്നുള്ള ആദ്യ ലക്ഷണമൊത്ത റൊമാന്റിക് കോമഡി ആണ് പ്രേമലു . ഇതാദ്യമായാണ് ബോളിവുഡിൽ നിന്നല്ലാതെയുള്ള ഒരു റൊമാന്റിക് കോമഡി ചിത്രത്തിനു ഇത്രയേറെ വരവേൽപ് ലഭിക്കുന്നത്. ഫെബ്രുവരി 9-ന് റിലീസായ പ്രേമലുവിന് ആദ്യദിനം മുതല്‍ക്കുതന്നെ ഗംഭീര അഭിപ്രായങ്ങള്‍…
‘മഞ്ഞുമ്മൽ ബോയ്സ്’ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.
കൊച്ചി: ചിദംബരത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’. ഫെബ്രുവരി 22 മുതൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. ദുരൂഹതകൾ നിറച്ച്, പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തിയ ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ‘ഗുണാ കേവ്സ്’ ഉം അതിനോടനുബന്ധിച്ച് നടന്ന യഥാർത്ഥ സംഭവത്തെയും ആസ്പദമാക്കി ഒരുങ്ങുന്ന ഒരു സർവൈവൽ ത്രില്ലറാണിത്. നിമിഷങ്ങൾക്കുള്ളിൽ മൂന്ന് മില്യണിലധികം കാഴ്ചക്കാർ കണ്ട ട്രെയിലർ ഇപ്പോഴും യൂ ട്യൂബ്…
പ്രേമലു; കൂടുതൽ തീയറ്ററുകളിലേക്ക് “പ്രേമലു’; ബോക്‌സ് ഓഫീസിലും കുലുക്കം;റിവ്യൂ
ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ് എ ഡി സംവിധാനം ചെയ്‌ത ‘പ്രേമലു’ റിലീസ് ദിവസം തന്നെ ഈയടുത്ത് കണ്ടതില്‍ ഏറ്റവും എന്റര്‍ടൈനിങ് ആയ ചിത്രം എന്ന പേരു നേടിയാണ് തിയറ്ററുകളിൽ നിറഞ്ഞോടുന്നത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌ക്കരൻ എന്നിവർ ചേര്‍ന്നാണ് ‘പ്രേമലു’ നിര്‍മ്മിച്ചിരിക്കുന്നത്. പ്രായഭേദമന്യേ കണ്ടിറങ്ങിയവരെല്ലാം ഗംഭീരമെന്നു പറയുന്ന ചിത്രം ഇപ്പോഴിതാ നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തിൽ ഉടനീളമുള്ള കൂടുതൽ…
നടൻ മിഥുൻ ചക്രവർത്തി ആശുപത്രിയിൽ
കൊൽക്കത്ത: ബോളിവുഡ് നടനും ബിജെപി നേതാവുമായ മിഥുൻ ചക്രവർത്തിയെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച രാവിലെയാണ് നെഞ്ചുവേദനയെ തുടർന്ന് പ്രവേശിപ്പിച്ചത്. 2023 ഡിസംബറിൽ പുറത്തിറങ്ങിയ ബംഗാളി ചിത്രമായ കാബൂളിവാലയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. നടന് അടുത്തിടെ പത്മഭൂഷൻ പുരസ്കാരം ലഭിച്ചിരുന്നു.
ഇന്ദ്രൻസിനേയും ജാഫർഇടുക്കിയേയും മുഖ്യ കഥാപാത്രങ്ങളാക്കിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോണും ഒറ്റപ്പാലത്ത് നടന്നു.
ഇന്ദ്രൻസിനേയും ജാഫർഇടുക്കിയേയും മുഖ്യ കഥാപാത്രങ്ങളാക്കി റഷീദ് പാറക്കൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണും ഒറ്റപ്പാലത്ത് നടന്നു. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ്. നടന്മാരായ ഇന്ദ്രൻസ്, ജാഫർ ഇടുക്കി,സുനിൽ സുഖദ,ഷാജു ശ്രീധർ, പ്രിയങ്ക, പ്രൊഡ്യൂസർ അഷ്റഫ് പിലാക്കൽ, സംവിധായകൻ റഷീദ് പാറക്കൽ, ചന്ദന എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. സംവിധായകൻ റഷീദ് പാറക്കൽ തിരക്കഥ ഏറ്റുവാങ്ങി….
ഭ്രമയുഗം എന്ന ചിത്രത്തിലൂടെ 2024ലെ മമ്മൂട്ടിയുടെ തേരോട്ടം ആരംഭിക്കുന്നു.
2024ലെ മലയാളത്തിന്റെ മെഗാതാരത്തിന്റെ ആദ്യ റിലീസായ ചിത്രം ഫെബ്രുവരി 15 തിയറ്ററുകളിൽ എത്തും. ഇപ്പോൾ ആരാധകർ താരത്തിന്റെ സിനിമയുടെ ട്രെയിലറിനായി കാത്തിരിക്കുകയാണ്. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ട്രെയിലർ ഫ്രെബ്രുവരി 10 ശനിയാഴ്ച പുറത്ത് വിടും. ആൻ മെഗാ മീഡിയയാണ് ഭ്രമയുഗത്തിന്റെ റിലീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഹൊറർ പശ്ചാത്തലത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അബുദാബിയിൽ വെച്ച് നടക്കുന്ന…