കേരളത്തിലെ റോഡുകളില്‍ കുണ്ടും കുഴിയും ഉണ്ടെങ്കിലും ഇല്ലെങ്കിലും ‘സ്റ്റേറ്റ് ബസ്’ 23 ന് ഉറപ്പായും എത്തും
കൊച്ചി: യുവസംവിധായകൻ ചന്ദ്രന്‍ നരീക്കോട് സംവിധാനം ചെയ്ത സ്റ്റേറ്റ് ബസ്സ് സെപ്റ്റംബര്‍ 23 ന് തിയേറ്ററിലെത്തും. മലയാളികളുടെ പ്രിയതാരങ്ങളായ സന്തോഷ് കീഴാറ്റൂരിനെയും വിജിലേഷിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമാണ് സ്റ്റേറ്റ് ബസ്.സ്റ്റുഡിയോ സി സിനമാസിന്‍റെ ബാനറില്‍ ഐബി രവീന്ദ്രനും പത്മകുമാറുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒട്ടേറെ രാജ്യാന്തര പുരസ്ക്കാരങ്ങള്‍ വാരിക്കൂട്ടിയ ‘പാതി’എന്ന ചിത്രത്തിന് ശേഷം ചന്ദ്രന്‍ നരീക്കോട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സ്റ്റേറ്റ് ബസ്….
നടൻ വിജയ്ക്ക് ചുമത്തിയ ഒന്നരക്കോടിയുടെ പിഴശിക്ഷ സ്റ്റേ ചെയ്തു ഹൈക്കോടതി
ചെന്നൈ: ആദായനികുതി വകുപ്പ് നടൻ വിജയ്ക്ക് എതിരെ ചുമത്തിയ ഒന്നരക്കോടി രൂപയുടെ പിഴശിക്ഷ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. 2015 -16 സാമ്പത്തിക വർഷത്തിൽ കിട്ടിയ 15 കോടി രൂപയുടെ അധിക വരുമാനം വിജയ് വെളിപ്പെടുത്തിയിട്ടില്ല എന്നാരോപിച്ചായിരുന്നു പിഴ ചുമത്തിയിരുന്നത്. പുലി സിനിമയുടെ പ്രതിഫലം 16 കോടി രൂപ ചെക്കായും 4.93 കോടി കറൻസി ആയും വിജയ് കൈപ്പറ്റി. എന്നാൽ ചെക്കായി വാങ്ങിയ…
മമ്മൂട്ടിയെ സന്ദർശിക്കാൻ സാധിച്ചത് ബഹുമതിയായി കാണുന്നു, എത്തിയതിനു നന്ദി’ – സനത് ജയസൂര്യ
കൊളംബോ : ‘ശ്രീലങ്കയിലെത്തിയതിന് നന്ദി, മമ്മൂട്ടിയെ സന്ദർശിക്കാൻ സാധിച്ചത് ബഹുമതിയായി കാണുന്നു’. മമ്മൂട്ടിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ജയസൂര്യ കുറിച്ചു. മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരവും ശ്രീലങ്കയുടെ ടൂറിസം ബ്രാൻഡ് അംബാസിഡറുമാണ് സനത് ജയസൂര്യ.മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ജയസൂര്യയുടെ കുറിപ്പ്.സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് മമ്മൂട്ടി ശ്രീലങ്കയിൽ എത്തിയത്.
ഏറെ സന്തോഷിക്കുന്ന അഭിമാനിക്കുന്ന നിമിഷം’; കൃഷി വകുപ്പിന്റെ ആദരം ഏറ്റുവാങ്ങി നടൻ ജയറാം
തിരുവനന്തപുരം : സംസ്ഥാന കൃഷി വകുപ്പിന്റെ ആദരം ഏറ്റുവാങ്ങി നടൻ ജയറാം. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജയറാമിനെ ആദരിച്ചു. പത്മശ്രീ ലഭിച്ചതിനും അപ്പുറമുള്ള സന്തോഷവും അഭിമാനവുമാണ് കർഷക അവാർഡെന്ന് ജയറാം.തനിക്ക് ലഭിച്ച അംഗീകാരം കൂടുതൽ പേർക്ക് കൃഷിയിലേക്ക് എത്താൻ പ്രചോദനം ആകുന്നെങ്കിൽ അതാകും ചാരിതാർഥ്യം നൽകുന്നതെന്നും ജയറാം പറഞ്ഞു.അറുപതോളം പശുക്കളാണു തോട്ടുവയിൽ ജയറാമിന്റെ ‘ആനന്ദ് ഫാമി’ൽ ഉള്ളത്.തോട്ടുവയിലെ അഞ്ചരയേക്കറോളം വരുന്ന സ്ഥലത്ത്…