Latest Posts

Interview, Talk

ഹിന്ദി ഇന്ത്യയുടെ രാഷ്ട്ര ഭാഷ അണോ അല്ലയോ ? സുഹാസിനി പറയുന്നു. 

ന്യൂഡൽഹി: ഹിന്ദി ഇന്ത്യയുടെ രാഷ്ട്ര ഭാഷ അണോ അല്ലയോ എന്ന ചർച്ചയിൽ നിലപാട് വ്യക്തമാക്കി നടി സുഹാസിനി. ഹിന്ദി ഭാഷ വളരെ നല്ലതാണെന്നും അത് എല്ലാവരും പഠിക്കണമെന്നും സുഹാസിനി പറയുന്നു. ഹിന്ദിക്കാർ നല്ലവരാണെന്നും അവരോട് സംസാരിക്കണമെങ്കിൽ ഹിന്ദി നമ്മൾ പഠിക്കണമെന്നുമാണ് സുഹാസിനി പറഞ്ഞത്. അജയ് ദേവ്ഗണും കിച്ച സുദീപും തമ്മിലുള്ള ഭാഷാ വിവാദത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് സുഹാസിനി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ചെന്നൈ…

Movie

‘ജുറാസിക് വേൾഡ് ഡൊമിനിയൻ’ ട്രെയ്‌ലർ 

ലോകമെമ്പാടുമുള്ള ജുറാസിക് വേൾഡ് ആരാധകരെ സന്തോഷിപ്പിച്ചു കൊണ്ട് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജുറാസിക് വേൾഡ് സീരിസിലെ അവസാന ചിത്രമായ ജുറാസിക് വേൾഡ് ഡൊമിനിയന്റെ ട്രെയ്‌ലറാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു കുഞ്ഞ് ദിനോസറിനെ വേട്ടയാടുന്നതും പിന്നീട് മറ്റു ദിനോസറുകൾ നാട്ടിലെത്തി നഗരം കീഴടക്കുന്നതുമാണ് ട്രെയ്ലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയ്ലറിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. മികച്ച ദൃശ്യവിരുന്നായിരിക്കും ചിത്രമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

Models

ജയസൂര്യയുടെ ജോണ്‍ ലൂഥര്‍ മെയ് 27ന് തിയേറ്ററുകളിലെത്തും 

ജയസൂര്യയുടെ ജോണ്‍ ലൂഥര്‍ മെയ് 27 ന് തിയേറ്ററുകളിലെത്തും. നവാഗതനായ അഭിജിത്ത് ജോസഫാണ് ജോണ്‍ ലൂഥറിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. അലോന്‍സ ഫിലിംസിന് കീഴില്‍ തോമസ് പി മാത്യുവും സഹനിര്‍മ്മാതാവ് ക്രിസ്റ്റീന തോമസും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സെഞ്ച്വറി റിലീസാണ് ചിത്രം വിതരണം ചെയ്യുന്നത്.

Movie

ബുർജ്​ ഖലീഫയിൽ ‘സേതുരാമയ്യർ’ തെളിഞ്ഞു 

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സേതുരാമയ്യർ ബുർജ് ഖലീഫയിൽ തെളിഞ്ഞു. മമ്മൂട്ടിയുടെ പുതിയ ചിത്രം സിബിഐ ഫൈവ്- ദി ബ്രെയ്‌നിന്റെ ട്രെയിലർ ആണ് ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ദുബൈ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചത്. പ്രദർശനത്തിന് സാക്ഷിയാവാൻ മമ്മൂട്ടിയും ദുബായിലെത്തി. സേതുരാമ അയ്യർ ലോകത്തിന്റെ നെറുകയിൽ തെളിഞ്ഞ നിമിഷം നേരിട്ടാസ്വദിച്ച മമ്മൂട്ടിയുടെ മുഖഭാവങ്ങളും തരംഗമായി. സിബിഐ ഫൈവിന്റെ ഓവർസ്സീസ്‌ വിതരണക്കാരായ ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസാണ്‌…