Anveshifilm
Movie

’അനിമൽ’ നെറ്റ്ഫ്ലിക്സ് പിൻവലിക്കണം; സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം.

മുംബൈ: നയൻ താര നായികയായ ‘അന്നപൂരണി’ പിൻവലിച്ചതുപോലെ രൺബീർ കപൂർ ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇന്ത്യൻ സംസ്കാരത്തിന് എതിരാണ് ചിത്രം എന്നാണ് ആരോപണം. സിനിമ ലിംഗവിവേചനം, സ്ത്രീവിരുദ്ധത എന്നിവയെ മഹത്വവൽക്കരിക്കുന്നുവെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.  സന്ദീപ് റെഡ്ഡി വാങ്കയുടെ മൂന്നാമത്തെ ചിത്രമാണ് അനിമൽ. മൂന്ന് മണിക്കൂറിനു മുകളിൽ ദൈർഘ്യമുള്ള ചിത്രം ബോക്സ് ഓഫിസിൽ വമ്പൻ വിജയമായിരുന്നു. രണ്ട് മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിൻറെ ഒടിടി റിലീസ്. ബോബി ഡിയോൾ, രശ്മിക മന്ദാന, തൃപ്തി ദിമ്രി, ചാരു ശങ്കർ, ബബ്ലു പൃഥ്വീരാജ്, ശക്തി കപൂർ, പ്രേം ചോപ്ര, മധു രാജ, സുരേഷ് ഒബ്റോയ്, സൗരഭ് സച്ച്ദേവ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

Related posts

സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ ; ആദ്യ ഗാനം റിലീസായി

Demo Infynith
3 years ago

നടികർ തിലക’ത്തിന്റെ ഓഡിയോ റൈറ്റ് സ്വന്തമാക്കി തിങ്ക് മ്യൂസിക്.

Demo Infynith
2 years ago

വിജയ് സേതുപതി- സൂരി-വെട്രിമാരൻ ചിത്രം, ”വിടുതലൈ”.

Demo Infynith
3 years ago
Exit mobile version