Anveshifilm
Movie, Photo galary, Review

ഇരുട്ട് പിന്തുടരുന്നു”… ജി.വി പ്രകാശ് കുമാറും ​ഗൗതം മേനോനും ഒന്നിക്കുന്ന ക്രൈം ത്രില്ലർ ’13’ന്റെ ടീസറെത്തി

ജി.വി പ്രകാശ് കുമാര്‍ ഗൗതം വാസുദേവ് മേനോന്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 13. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ഒപ്പം ചില ഹൊറർ ഘടകങ്ങളും ചിത്രത്തിലുണ്ട്. ഇപ്പോഴിത ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 1.12 മിനിറ്റാണ് ടീസറിന്റെ ദൈർഘ്യം. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്. 

കെ വിവേക് ആണ് ചിത്രത്തിന്റെ സംവിധായകൻ. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജി വി പ്രകാശ് കുമാര്‍ ഒരു യുട്യൂബറിന്റെ വേഷവും ഗൗതം മേനോന്‍ ഒരു ഡിറ്റക്റ്റീവിന്റെ വേഷവുമാണ് അവതരിപ്പിക്കുന്നത്. സെല്‍ഫി എന്ന ചിത്രത്തിന് ശേഷം ജി വി പ്രകാശും ഗൗതം വസുദേവ് മേനോനും ഒരുമിക്കുന്ന ചിത്രമാണിത്. ഭവ്യ ത്രിഖ, ആദ്യ പ്രസാദ്, ഐശ്വര്യ, ആദിത്യ കതിര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Related posts

ഗൗതം വാസുദേവ് ​​മേനോൻ – ചിമ്പു ചിത്രം വെന്ത് തനിന്തത് കാടിന് പ്രശംസയുമായി വിനീത് ശ്രീനിവാസൻ

Demo Infynith
2 years ago

മഹാറാണി ചിത്രത്തിന്റെ ടീസർ നടൻ ടൊവിനോ തോമസ് റിലീസ് ചെയ്‌തു.

Demo Infynith
1 year ago

സാരിയിൽ അതിമനോഹാരിയായി ശിവദ; ചിത്രങ്ങൾ കാണാം

Demo Infynith
3 years ago
Exit mobile version