Anveshifilm
Movie

ഉണ്ണി മുകുന്ദൻ പുതിയചിത്രം “ഗെറ്റ് സെറ്റ് ബേബി ” 

കൊച്ചി :ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “ഗെറ്റ് സെറ്റ് ബേബി. നിഖില വിമലാണ് നായിക. സ്കന്ദ സിനിമാസ്, കിംഗ്സ്മെൻ എൽഎൽപി എന്നിവയുടെ ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ, സാം ജോർജ്ജ് എന്നിവർ ചേർന്ന് നിർമിക്കുന്നു.  ഐവിഎഫ് സ്പെഷ്യലിസ്റ്റ് ആയ ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും   പ്രതിപാദിക്കുന്ന ചിത്രമാണ് “ഗെറ്റ് സെറ്റ് ബേബി”. ഛായാഗ്രഹണം: അലക്സ് ജെ പുളിക്കൽ.സംഗീതം: സാം സി എസ്, കഥ, തിരക്കഥ,സംഭാഷണം: വൈ വി രാജേഷ്, അനൂപ് രവീന്ദ്രൻ. വസ്ത്രാലങ്കാരം-സമീറാ സനീഷ് എഡിറ്റർ: മഹേഷ് നാരായണൻ, , പ്രൊഡക്ഷൻ ഡിസൈനർ, സുനിൽ കെ ജോർജ്, , പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ. അടുത്ത വർഷം ആദ്യം ചിത്രീകരണം ആരംഭിക്കും. പിആർഒ: എ എസ് ദിനേശ്.

Related posts

ഐഎഫ്എഫ്‌കെ; 11 സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Demo Infynith
2 years ago

ഗായകനായി ചുവടുവെച്ച് ശ്രീശാന്ത്

Demo Infynith
3 years ago

ഏഴ് ദിവസം കൊണ്ട് 800 കോടി: ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷനുമായി ‘റോക്കി ഭായ്’

Demo Infynith
3 years ago
Exit mobile version