Anveshifilm
Interview

‘എനിക്കും പ്രശ്‌നങ്ങളുണ്ട്’ : വിജയ് സേതുപതി

ചെന്നൈ: തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയ താരമാണ് വിജയ് സേതുപതി. ഇപ്പോൾ, തന്നെ ഒരു മോട്ടിവേഷണല്‍ സ്പീക്കറായി കാണേണ്ടെന്ന് തുറന്നു പറയുകയാണ് താരം. താന്‍ മോട്ടിവേറ്റ് ചെയ്യുന്നതല്ലെന്നും, തന്റെ ജീവിതത്തിലെ ചില അനുഭവങ്ങള്‍ പറയുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ അങ്ങനെ മോട്ടിവേറ്റ് ചെയ്യുന്നതല്ല. ലൈഫിലെ ചില എക്‌സ്പീരിയന്‍സ് ഷെയര്‍ ചെയ്യുകയാണ്. ആളുകള്‍ ചോദ്യം ചോദിക്കുമ്പോള്‍, എന്റെ ലൈഫ് എക്‌സ്പീരിയന്‍സ് വെച്ചു മറുപടി പറയുന്നു. അതിന്റെ ലക്ഷ്യം ആരെയെങ്കിലും മോട്ടിവേറ്റ് ചെയ്യാം എന്നല്ല. ആര് എന്ത് ചെയ്താലും, അവരുടെ ഉള്ളിലിരിക്കുന്ന ഫയര്‍ ആണ് പുറത്തു വരിക. പുറത്തു നിന്നുള്ള ഒരാള്‍ക്ക് അത് കൊളുത്തി വിടാന്‍ കഴിയില്ല. ഇത്തരത്തിലാണ് ഞാന്‍ പറയാറുള്ളത്’.

‘എല്ലാവര്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാവും. എനിക്കുമുണ്ട്. ഞാന്‍ എന്റെ അനുഭവങ്ങള്‍ ഷെയര്‍ ചെയ്യുന്നുണ്ടെന്ന് കരുതി ഞാന്‍ ക്ലിയര്‍ ആയിട്ടിരിക്കുന്നു എന്നല്ല അതിനര്‍ത്ഥം. എനിക്കും പ്രശ്‌നങ്ങളുണ്ട്. ഞാന്‍ അനുഭവം പറയുന്നുണ്ടെന്ന് കരുതി, ഞാന്‍ മോട്ടിവേറ്റ് ചെയ്യുന്നു എന്നല്ല. പലരും എന്നെ മോട്ടിവേഷണല്‍ സ്പീക്കറിനെ പോലെയാണ് കാണുന്നത്. എന്നെ അത്തരത്തില്‍ കാണേണ്ടതില്ല,’

Related posts

നഗ്ന ഫോട്ടോഷൂട്ട് വിവാദം: രൺവീർ സിംഗ്‌ മുംബൈ പോലീസിൽ മൊഴി നൽകി

Demo Infynith
3 years ago

ബോളിവുഡിന് എന്നെ താങ്ങാനുള്ള ശേഷിയില്ല’; ഹിന്ദി സിനിമകള്‍ ചെയ്യില്ലെന്ന നിലപാടില്‍ ഉറച്ച് മഹേഷ് ബാബു

Demo Infynith
3 years ago

ആരാണ് ഐശ്വര്യ രാധാകൃഷ്ണന്‍,

Demo Infynith
3 years ago
Exit mobile version