Anveshifilm
Movie, Photo galary, Talk

കീര്‍ത്തി സുരേഷ് ; മഹേഷ് ബാബുവിന്റെ കരണത്ത് അടിച്ചോ? സോറി പറഞ്ഞ് നടി

പക്ഷെ എനിക്ക് അത് വല്ലാത്ത ഒരു കുറ്റ ബോധമായി. മൂന്ന് തവണയിലേറെ ഞാന്‍ പോയി സോറി പറഞ്ഞ് കാണും. പിന്നെയും പിന്നെയും പോയി പറയുമ്പോള്‍ ‘ഞാന്‍ നിന്നോട് എന്തെങ്കിലും തെറ്റ് ചെയ്‌തോ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അത്രയും കൂളായിരുന്നു.

മലയാളത്തെക്കാള്‍ അധികം തെലുങ്ക് – തമിഴ് സിനിമകളിലാണ് ഇപ്പോള്‍ കീര്‍ത്തി സുരേഷ് ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നത്. മഹാനടി എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം ലഭിച്ച ശേഷം തെലുങ്കില്‍ നിന്ന് നല്ല ഒരുപാട് അവസരങ്ങള്‍ നടിയെ തേടിയെത്തുന്നു. മഹേഷ് ബാബുവിനൊപ്പം അഭിനയിക്കുന്ന സര്‍ക്കാറു വാരി പാതയാണ് താരത്തിന്റെ പുതിയ ചിത്രം.

ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തില്‍ സെറ്റിലെ ചില രസകരമായ അനുഭവങ്ങള്‍ കീര്‍ത്തി പങ്കുവയ്ക്കുകയുണ്ടായി.

മഹേഷ് ബാബുവിനൊപ്പമുള്ള അനുഭവം

വളരെ രസകരമായിരുന്നു മഹേഷ് സാറുമൊപ്പമുള്ള ഷൂട്ടിങ്. എപ്പോഴും എന്തെങ്കിലും പറഞ്ഞ് കളിയാക്കി കൊണ്ടിരിയ്ക്കും. മാറിയിരുന്ന് നമ്മളെ നോക്കി സംസാരിക്കുമ്പോള്‍, ഞാന്‍ വിചാരിയ്ക്കും എന്തോ സീരിയസ് ആയ കാര്യമായിരിയ്ക്കും എന്ന്. എന്നാല്‍ കളിയാക്കുകയാണ് എന്ന് മനസ്സിലാവുന്നത് പിന്നീട് ആണ്.

​കരണത്ത് അടിച്ചോ?

ചിത്രത്തില്‍ ഒരു ഗാന രംഗം ചിത്രീകരിയ്ക്കുന്നതിനിടെ അറിയാതെ കൈ സ്ലിപ് ആയി മഹേഷ് സാറിന്റെ കരണത്ത് കൊണ്ടു. ലൈറ്റ് ആയിട്ടാണ് തട്ടിയത്. പക്ഷെ അപ്പോഴേക്കും എന്റെ നെഞ്ചിടിപ്പ് കൂടി. അപ്പോള്‍ തന്നെ സോറി സോറി സോറി സര്‍ എന്ന് പറഞ്ഞപ്പോള്‍, അദ്ദേഹം അത് വളരെ ലൈറ്റ് ആയിട്ടാണ് എടുത്തത്.

​വളരെ കൂളാണ് അദ്ദേഹം

പക്ഷെ എനിക്ക് അത് വല്ലാത്ത ഒരു കുറ്റ ബോധമായി. മൂന്ന് തവണയിലേറെ ഞാന്‍ പോയി സോറി പറഞ്ഞ് കാണും. പിന്നെയും പിന്നെയും പോയി പറയുമ്പോള്‍ ‘ഞാന്‍ നിന്നോട് എന്തെങ്കിലും തെറ്റ് ചെയ്‌തോ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അത്രയും കൂളായിരുന്നു.

​സര്‍ക്കാരു വാരി പാത

പരസുറാം പെട്‌ല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഹേഷ് ബാബുവിന്റെ ഗേള്‍ ഫ്രണ്ട് ആയിട്ടാണ് കീര്‍ത്തി എത്തുന്നത്. മെയ് 12 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. സെല്‍വരാഘവനൊപ്പം അഭിനയിച്ച ചിന്നി എന്ന ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിയ്ക്കുകയാണ് നിലവില്‍ കീര്‍ത്തി സുരേഷ്

Related posts

കൊല്ലൂർ മൂകാംബിക ദേവിയ്ക്ക് വിളക്ക് വെച്ച് സ്വാസിക; ചിത്രങ്ങൾ കാണാം

Demo Infynith
3 years ago

വീണ്ടും വൈറലായി അമൃതയും ​ഗോപി സുന്ദറും; മാലയണിഞ്ഞുള്ള ചിത്രം പങ്കിട്ട് ​ഗോപി സുന്ദർ

Demo Infynith
2 years ago

ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും  രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചു.

Demo Infynith
12 months ago
Exit mobile version