Anveshifilm
Review

ചാർളിയുടെ ഡിജിറ്റൽ അവകാശങ്ങൾ വൂട്ട് സെലക്ടിന്?

ബെംഗളൂരു :  ഒരു നായ കേന്ദ്ര കഥാപാത്രമാക്കി എത്തിയ രക്ഷിത് ഷെട്ടി ചിത്രം 777 ചാർളിയുടെ ഡിജിറ്റൽ അവകാശങ്ങൾ ഒടിടി പ്ലാറ്റ്‌ഫോമായ വൂട്ട് സെലക്ട് നേടിയതായി റിപ്പോർട്ട്. ചിത്രം ഒരു മാസത്തിനുള്ളിൽ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമെന്നാണ് സൂചന. ജൂൺ 10 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് തീയേറ്ററുകളിൽ ലഭിച്ചത്. ചിത്രം ഇപ്പോഴും വളരെ വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

മലയാളിയായ കിരൺരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചാർലി ധർമയുടെ ജീവതത്തിലേക്ക് എത്തിചേരുന്നതും അതിലൂടെ ധർമ്മുയുടെ ജീവതത്തിൽ ഉണ്ടാകുന്ന മാറ്റവുമൊക്കെയാണ് ചിത്രത്തിൻറെ പ്രമേയം. കന്നടയ്ക്ക് പുറമെ മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ഇന്ത്യയിൽ മൃഗങ്ങളെ കേന്ദ്ര കഥപാത്രമാക്കി ഇറക്കുന്ന ചിത്രങ്ങൾ വളരെ കുറവായതിനാൽ 777 ചാർലിക്ക് ഏറെ ശ്രദ്ധ നേടാൻ കഴിഞ്ഞിരുന്നു.

Related posts

ശ്രദ്ധ നേടി ഹ്രസ്വ ചിത്രം റൂഹാനി

Demo Infynith
3 years ago

ഫാൻസിന്‍റെ ഞെട്ടിച്ചുകൊണ്ട് ഷാരൂഖ് ഖാന്‍റെ അപൂർവ്വ ലുക്ക്; ആറ്റ്ലീ ചിത്രം ജവാന്‍റെ ടീസർ പുറത്ത്

Demo Infynith
3 years ago

ആദ്യ ലേഡി ബി​ഗ് ബോസ്; ചരിത്രം തിരുത്തി ദിൽഷ പ്രസന്നൻ

Demo Infynith
3 years ago
Exit mobile version