Anveshifilm
Movie, Review, Style

ശ്രദ്ധ നേടി ഹ്രസ്വ ചിത്രം റൂഹാനി

ഹ്രസ്വ ചിത്രം റൂഹാനി സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. മാധ്യമ പ്രവര്‍ത്തകനായ ലിജിന്‍ കെ ഈപ്പന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് ഹ്രസ്വ ചിത്രം പാട്ടുപെട്ടി മ്യൂസിക്കല്‍ എന്ന ചാനലിലൂടെയാണ് യൂടൂബില്‍ റിലീസ് ചെയ്തത്. സദാചാരബോധം മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാകുമ്പോള്‍, ഒരു വീട്ടമ്മ നേരിടേണ്ടിവരുന്ന വെല്ലുവിളികളാണ് ചിത്രത്തിന്റെ പ്രമേയം. 

റൂഹാനിയില്‍ ചിത്ര ബാബു ഷൈന്‍ സുലു എന്ന കേന്ദ്ര കഥാപാത്രത്തേയും സാജിദ് റഹ്മാന്‍ രാജന്‍ പൊതുവാള്‍ എന്ന വില്ലന്‍ കഥാപാത്രത്തേയും അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണവും എഡിറ്റിംഗും വിനീത് ശോഭനും സൗണ്ട് റെക്കോര്‍ഡിംഗും മിക്‌സിംഗും ശ്രീജേഷ് ശ്രീധരനും നിര്‍വഹിച്ചിരിക്കുന്നു. അമേച്ചി എന്റര്‍ടെയ്ന്‍മെന്‍സും ഡ്രീം റീല്‍സ് പ്രൊഡക്ഷന്‍സും ചേര്‍ന്നു നിര്‍മിച്ചിരിക്കുന്ന ചിത്രത്തിനു സജിത്ത് ശങ്കറാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ആശ രാജ്, പ്രദീപ് ഗോപി, ജെവിന്‍ കോട്ടൂര്‍, മനോജ് ഉണ്ണി, ഷിജോ പൊന്‍കുന്നം, മഹേഷ് പിള്ള, സിജു സി മാത്യു എന്നിവരാണ് മറ്റു കഥാപാത്രങ്ങളാകുന്നത്

Related posts

ജി എ ഡബ്ല്യു ആൻഡ് ഡി പി ഫിലിം ഫെസ്റ്റിവലിൽ നാല്‌ അവാർഡുകൾ കരസ്ഥമാക്കി ശ്രീവല്ലഭൻ സംവിധാനം ചെയ്‌ത ‘ധരണി’ 

Demo Infynith
3 years ago

അല്ലു അർജുൻ നായകനായ പുഷ്പ 2 ന്റെ ഷൂട്ടിങ്ങ് നിർത്തി വച്ചു

Demo Infynith
3 years ago

വീണ്ടും ഗായകനായി കാര്‍ത്തി; ‘സര്‍ദാര്‍’ലെ ആദ്യ ഗാനം പുറത്ത്

Demo Infynith
2 years ago
Exit mobile version