Anveshifilm
Movie

അരുണായി നിരഞ്ജ് മണിയന്‍ പിള്ള; ‘വിവാഹ ആവാഹനം’ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

കൊച്ചി: (www.kvartha.com) നിരഞ്ജ് മണിയന്‍ പിള്ളയെ നായകനാക്കി സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിവാഹ ആവാഹനം’. ചിത്രത്തിലെ നിരഞ്ജിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘അരുണ്‍’ എന്ന കഥാപാത്രമായാണ് താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. 
അജു വര്‍ഗീസ്, പ്രശാന്ത് അലക്‌സാണ്ടര്‍, സുധി കോപ്പാ, സാബുമോന്‍, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ, ഷിന്‍സ് ഷാന്‍, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ‘ഒരു മുറൈ വന്ത് പാര്‍ത്തായ’ എന്ന ചിത്രത്തിനുശേഷം സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

യാഥാര്‍ത്യ സംഭവങ്ങളെ ഉള്‍കൊള്ളിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് റിപോര്‍ട്. ചിത്രത്തില്‍ പുതുമുഖ താരം നിതാരയാണ് നായികയാവുന്നത്. സംവിധായകനോടൊപ്പം സംഗീത് സേനനും ചേര്‍ന്ന് സംഭാഷണങ്ങള്‍ ഒരുക്കിയ ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കിയത് നിതാര ആണ്. 
‘ബ്ലാക് ബടര്‍ഫ്ളൈ’ (2013) എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് നിരഞ്ജ്. ബോബി, ഡ്രാമ, സകല കലാശാല, സൂത്രക്കാരന്‍ തുടങ്ങിയ ഒരുപിടി ചിത്രങ്ങളില്‍ നിരഞ്ജ് ഇതിനകം അഭിനയിച്ചു കഴിഞ്ഞു. ‘ഒരു താത്വിക അവലോകനം’ എന്ന ചിത്രത്തിലും നിരഞ്ജ് ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. നടന്‍ മണിയന്‍പിള്ള നിരഞ്ജിന്റെ അച്ഛനാണ്.

Related posts

ജിസ് ജോയ് ചിത്രം ‘തലവൻ’ ടീസർ പുറത്തിറങ്ങി.

Demo Infynith
1 year ago

സബാഷ് മിതുവിന്റെ ട്രെയ്‌ലറെത്തി

Demo Infynith
3 years ago

നാഗ ചൈതന്യയുമൊത്ത് താമസിച്ചിരുന്ന വീട് തിരികെ വാങ്ങി സാമന്ത

Demo Infynith
3 years ago
Exit mobile version