Anveshifilm
Interview

നഗ്ന ഫോട്ടോഷൂട്ട് വിവാദം: രൺവീർ സിംഗ്‌ മുംബൈ പോലീസിൽ മൊഴി നൽകി

ഡൽഹി : നഗ്ന ഫോട്ടോഷൂട്ട് വിവാദ കേസിൽ നടൻ രൺവീർ സിംഗ്‌ മുംബൈ പോലീസിൽ മൊഴി രേഖപ്പെടുത്തി. നഗ്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് സമൻസ് അയച്ചത്. ഒരു സർക്കാരിതര സംഘടനയുടെ ഭാരവാഹി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം ചെമ്പൂർ പൊലീസ് സ്റ്റേഷനിൽ സിംഗിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

പോലീസ് നോട്ടീസ് അയച്ചതിനെത്തുടർന്ന് രാവിലെ ഏഴ് മണിയോടെ നടൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ 9.30 ഓടെ സിംഗ് പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി, ആവശ്യമെങ്കിൽ നടനെ വീണ്ടും വിളിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Related posts

ആരാണ് ഐശ്വര്യ രാധാകൃഷ്ണന്‍,

Demo Infynith
3 years ago

എന്നെ വിവാഹ ചെയ്ത് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധം .

Demo Infynith
3 years ago

ബോളിവുഡിന് എന്നെ താങ്ങാനുള്ള ശേഷിയില്ല’; ഹിന്ദി സിനിമകള്‍ ചെയ്യില്ലെന്ന നിലപാടില്‍ ഉറച്ച് മഹേഷ് ബാബു

Demo Infynith
3 years ago
Exit mobile version