Anveshifilm
Movie

പൃഥ്വിരാജ് – ഷാജി കൈലാസ് ചിത്രം കാപ്പയുടെ ചിത്രീകരണം പൂര്‍ത്തിയായി 

പൃഥ്വിരാജും, ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കാപ്പയുടെ ചിത്രീകരണം ഇന്ന് തിരുവനന്തപുരത്ത് പൂര്‍ത്തിയായി. ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം പൃഥ്വിയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.  ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് കൂടിയായ അപര്‍ണ ബാലമുരളിയാണ്  ചിത്രത്തില്‍ നായികയായി എത്തുന്നത്. 

ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്  ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയ്യേറ്റര്‍ ഓഫ് ഡ്രീംസ് ,ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് കാപ്പ. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. 

Related posts

ഉയിർപ്പ്’; ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു.

Demo Infynith
2 years ago

ആക്ഷൻ ഹീറോയായി ഉണ്ണിമുകന്ദൻ എത്തുന്നു.

Demo Infynith
1 year ago

കൊല്ലൂർ മൂകാംബിക ദേവിയ്ക്ക് വിളക്ക് വെച്ച് സ്വാസിക; ചിത്രങ്ങൾ കാണാം

Demo Infynith
3 years ago
Exit mobile version