‘അതെ, നിങ്ങള്‍ എപ്പോഴും പറയുന്നു ഞാന്‍ നിങ്ങളുടെ സുഹൃത്താണ് എന്ന്. നിങ്ങള്‍ എന്നെ ഉപയോഗിയ്ക്കകയാണോ. സത്യത്തില്‍ എനിക്കും നിങ്ങളെ വിശ്വാസം ഇല്ല’ അപര്‍ണ പറഞ്ഞു.

നിന്നെ എനിക്ക് വിശ്വാസമില്ല, നീ എന്നെ ഉപയോഗിക്കുകയാണോ എന്ന അപര്‍ണയുടെ ചോദ്യത്തിന് റോബിന്‍ നല്‍കിയ മറുപടി?

ഹൈലൈറ്റ്:

ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 4 മുപ്പത്തിയേഴ് ദിവസം പിന്നിട്ടു കഴിഞ്ഞു. ഷോയ്ക്ക് അകത്ത് നല്ല ചില സഹൃദങ്ങളും വളരെ മോശമായ രീതിയിലിള്ള ശത്രുക്കളും ജനിച്ചു കഴിഞ്ഞു. അതില്‍ പരസ്പരം മനസ്സിലാക്കാന്‍ കഴിയാത്ത ഒരു സൗഹൃദമാണ് അപര്‍ണയുടെയും ഡോക്ടര്‍ റോബിന്റേയും.

റോബിന്‍ എപ്പോഴും ആവര്‍ത്തിയ്ക്കുന്ന കാര്യമാണ്, അപര്‍ണയെ ഞാന്‍ ടാര്‍ഗെറ്റ് ചെയ്യില്ല, അപര്‍ണ എന്റെ നല്ല സുഹൃത്താണ് എന്ന്. പലപ്പോഴും അപര്‍ണയോട് തന്നെ ഇക്കാര്യം റോബിന്‍ പറഞ്ഞിട്ടുമുണ്ട്. പ്രത്യേകിച്ച് ഒരു ഗ്രൂപ്പിലും ഇല്ലാത്ത അപര്‍ണ ആര് പറയുന്നതും കൃത്യമായി കേട്ടിരിയ്ക്കുന്ന നല്ല ഒരു കേള്‍വിക്കാരി കൂടെയാണ്.

അതേ സമയം റോബിന്‍ അടിക്കടി നീ എന്റെ സുഹൃത്താണ് എന്ന് പറയുന്നത് അപര്‍ണയ്ക്ക് തന്നെ സംശയം ഉള്ള കാര്യവുമായി. അത് നേരിട്ട് ചോദിക്കാന്‍ ഒരു അവസരം ലഭിച്ചപ്പോള്‍ അവര്‍ ചോദിയ്ക്കുകയും ചെയ്തു. അതിന് റോബിന്‍ വ്യക്തമായ മറുപടി നല്‍കിയതും കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ കാണാമായിരുന്നു.

എനിക്കൊരു കാര്യം ചോദിക്കാനുണ്ട് എന്ന് പറഞ്ഞാണ് അപര്‍ണ റോബിന്റെ അടുത്ത് വന്നിരിയ്ക്കുന്നത്. എന്നോടോ എന്ന് ചോദിച്ച് റോബിന്‍ കേട്ടിരിയ്ക്കുന്നു. ‘അതെ, നിങ്ങള്‍ എപ്പോഴും പറയുന്നു ഞാന്‍ നിങ്ങളുടെ സുഹൃത്താണ് എന്ന്. നിങ്ങള്‍ എന്നെ ഉപയോഗിയ്ക്കകയാണോ. സത്യത്തില്‍ എനിക്കും നിങ്ങളെ വിശ്വാസം ഇല്ല’ അപര്‍ണ പറഞ്ഞു.

എപ്പോഴേങ്കിലും അപര്‍ണയുടെ പേര് പറഞ്ഞ് ഞാന്‍ നിങ്ങളെ ആക്രമിച്ചിട്ടുണ്ടോ. നോമിനേഷനില്‍ പോലും പേര് പറഞ്ഞിട്ടില്ല. അതിനര്‍ത്ഥം നിങ്ങളെ ഞാന്‍ എന്നും നല്ല സുഹൃത്തായി കാണാന്‍ ആഗ്രഹിക്കുന്നു എന്നതിനാലാണ്. പിന്നെ വിശ്വാസം, ഇവിടെ എന്നെ വിശ്വസിക്കരുത് എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്. അവിടെയുള്ള ഞാനല്ല പുറത്ത്. ഇത് ബിഗ് ബോസ് ആണ്, ഇവിടെ നടക്കുന്ന ഗെയിം ആണ്. അതിനാല്‍ എന്നെ വിശ്വസിക്കേണ്ട- റോബിന്‍ പറഞ്ഞു.