Anveshifilm
Movie

വിവേകാനന്ദൻ വൈറലാണ്’ ജനുവരി 19ന് തിയേറ്ററുകളിൽ പ്രദർശനത്തിന്

യുവനായകൻ ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി മലയാളികളുടെ പ്രിയങ്കരനായ സംവിധായകൻ കമൽ ഒരുക്കുന്ന ‘വിവേകാനന്ദൻ വൈറലാണ്’ ജനുവരി 19ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. 

നർമ്മത്തിൽ പൊതിഞ്ഞ് എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് നായകൻ. ഏറെ നായികാപ്രാധാന്യം കൂടിയുള്ള ചിത്രമാണ് ഇതെന്ന് ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ഉറപ്പ് തരുന്നുണ്ട്. സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

Related posts

പ്രേമലു; കൂടുതൽ തീയറ്ററുകളിലേക്ക് “പ്രേമലു’; ബോക്‌സ്‌ ഓഫീസിലും കുലുക്കം;റിവ്യൂ 

Demo Infynith
1 year ago

മഞ്ഞ സാരിയില്‍ അടിപൊളി ലുക്കില്‍ രാകുൽ പ്രീത് സിംഗ്, ദീപാവലി പാര്‍ട്ടി ചിത്രങ്ങള്‍ വൈറല്‍

Demo Infynith
3 years ago

ലക്കി സിങ്ങായി ലാലേട്ടന്റെ തകർപ്പൻ പ്രകടനം; അവസാനം നിഗൂഢതയും; ‘മോൺസ്റ്റർ’ ആദ്യ പകുതി അവസാനിക്കുന്നത് പല ഉത്തരങ്ങൾ ബാക്കിവെച്ചുകൊണ്ട്

Demo Infynith
3 years ago
Exit mobile version