Anveshifilm
Movie

ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് അമ്മ

കൊച്ചി:  ഷമ്മി തിലകനെ ‘അമ്മ സംഘടനയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് നടൻ സിദ്ദിഖ് അറിയിച്ചു. നേരത്തെ ഷമ്മി തിലകനെ സംഘടനയിൽ നിന്ന്  റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും നടപടി അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂവെന്നും അറിയിക്കുകയായിരുന്നു. അന്തിമ തീരുമാനം ഒരിക്കൽ കൂടി ഷമ്മി തിലകന്റെ വിശദീകരണം തേടിയതിന് ശേഷം എടുക്കുമെന്നും നടൻ സിദ്ദിഖ് വ്യക്തമാക്കി.

അച്ചടക്ക ലംഘനം ആരോപിച്ചാണ് താരത്തിനെതിരെ നടപടികൾക്ക് ഒരുങ്ങുന്നത്. അമ്മയുടെ മുമ്പ് നടന്ന യോഗത്തിലെ ചർച്ചകൾ ഷമ്മി തിലകൻ മൊബൈലിൽ ചിത്രീകരിച്ചുവെന്ന് ആരോപണം ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്. ഷമ്മി തിലകനോട് സംഘടനാ വിശദീകരണം ആവശ്യപ്പെട്ടിരുന്നെങ്കിലും താരം വിശദീകരണം നൽകിയിരുന്നില്ല.  

ഐ സി കമ്മിറ്റിയിൽ നിന്നും തോന്നുമ്പോൾ രാജി വയ്ക്കാൻ പാടില്ലെന്ന് ഇടവേളബാബു പറഞ്ഞിരുന്നു. ഐ സി കമ്മിറ്റി ചെയ്ത നടപടി ശരിയല്ലെന്ന് ഇടവേള ബാബു യോഗത്തിൽ പറഞ്ഞു. ഇടവേള ബാബു പറഞ്ഞ കാര്യം ഭൂരിഭാഗം അംഗങ്ങളും എതിർത്തില്ല. വിജയ് ബാബു ഇന്നത്തെ യോഗത്തിൽ പങ്കെടുത്തത്തിൽ ഭൂരിഭാഗം അംഗങ്ങളും അതൃപ്തി പ്രകടിപ്പിച്ചു.

അതെ സമയം വിജയ് ബാബുവിനെതിരെ എടുത്ത് ചാടി നടപടി എടുക്കേണ്ടതല്ലെന്നും നടൻ സിദ്ദിഖ് പറഞ്ഞു. ദിലീപിനെതിരെ നടപടി ഉണ്ടായ സമയത്ത് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടങ്കിൽ അത് തിരുത്തേണ്ടെയെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു. കൂടാതെ ബലാത്സംഗ കേസിൽ കുറ്റാരോപിതനായ നടൻ വിജയ് ബാബുവും ഇന്ന് നടന്ന ‘അമ്മ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.

Related posts

കിംഗ് ഖാന്‍ ഷാരുഖ് ഖാന്റെ ബ്രഹ്‌മാണ്ഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജവാന്റെ തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളിലെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്‌ക്ക് ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി.

Demo Infynith
1 year ago

വിക്രം ബ്ലോക്ക്ബസ്റ്റർ; ലോകേഷ് കനകരാജന് ലെക്സെസ് കാർ; അസോസിയേറ്റ്, അസിസ്റ്റന്റ് സംവിധായകർക്ക് അപ്പാച്ചെ ബൈക്കും സമ്മാനിച്ച് കമൽ ഹാസൻ

Demo Infynith
3 years ago

സിനിമയെ റിവ്യൂ കൊണ്ടെന്നും നശിപ്പിക്കാനാവില്ല;മമ്മൂട്ടി

Demo Infynith
1 year ago
Exit mobile version