Anveshifilm
Movie

സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ ; ആദ്യ ഗാനം റിലീസായി

സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2 ക്രീയേറ്റീവ് മൈൻഡ്സിൻ്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്ന് നിർമ്മിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന സിനിമയിലെ ആദ്യ ഗാനം റിലീസായി. 4 മ്യൂസിക്കിൻ്റെ  സംഗീത സംവിധാനത്തിൽ  ബി.കെ ഹരിനാരായണൻ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് കെ.എസ് ചിത്രയാണ്. ‘ജവാനും മുല്ലപ്പൂവും’ എന്ന ചിത്രത്തിലെ “മുറ്റത്തെ മുല്ല” എന്ന ഗാനം ഒരു നാട്ടിൻപുറത്തെ കഥ പറയുന്ന രീതിയിലുള്ള  കലാലയ ജീവിതം ഓർമ്മപ്പെടുത്തുന്ന  പഴമയുടെ കാലത്തേക്ക് കൊണ്ടുപോകുന്ന രീതിയിൽ ആണ് ഗാനത്തിലെ ചിത്രീകരണം  നടത്തിയിരിക്കുന്നത്. 

നവാഗതനായ രഘുമേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയശ്രീ ടീച്ചറുടെ അതിജീവനത്തിൻ്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണൻ ആണ്. ജയശ്രി ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും വേഷമിടുന്നു. രാഹുൽ മാധവ്, ബേബി സാധിക മേനോൻ,ദേവി അജിത്ത്, ബാലാജി ശർമ്മ, വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്രാ രാജേഷ്, സന്ദീപ് കുമാർ, അമ്പിളി സുനിൽ, ലതാദാസ്, കവിതാ രഘുനന്ദൻ, ബാലശങ്കർ, ഹരിശ്രീ മാർട്ടിൻ, ശരത് കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Related posts

പ്രണയ വിലാസം ” ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.

Demo Infynith
2 years ago

പ്രേമലു; കൂടുതൽ തീയറ്ററുകളിലേക്ക് “പ്രേമലു’; ബോക്‌സ്‌ ഓഫീസിലും കുലുക്കം;റിവ്യൂ 

Demo Infynith
11 months ago

പൃഥ്വിരാജ് – ഷാജി കൈലാസ് ചിത്രം കാപ്പയുടെ ചിത്രീകരണം പൂര്‍ത്തിയായി 

Demo Infynith
2 years ago
Exit mobile version