Anveshifilm
Movie, Talk

സേതുരാമയ്യർ നെറ്റ്ഫ്ലിക്സിലെത്തുന്നു; സിബിഐ 5 ഒടിടി റിലീസ് പ്രഖ്യാപിച്ചു

കൊച്ചി : മമ്മൂട്ടിയുടെ സിബിഐ 5 ദി ബ്രെയിൻ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ നെറ്റ്ഫ്ലിക്സിൽ ചിത്രം ജൂൺ 12 മുതൽ പ്രദർശിപ്പിക്കും. ചിത്രത്തിൻറെ  സാറ്റ്ലൈറ്റ് അവകാശങ്ങൾ നേടിയിരിക്കുന്നത് സൂര്യ ടിവിയാണ്. എന്നാൽ സൺ നെക്സ്ടിൽ ചിത്രം എത്തുന്നതിനെ കുറിച്ചുള്ള സൂചനകൾ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല. 

മെയ് 1 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് സിബിഐ 5 ദി ബ്രെയിൻ. ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം മാത്രമായിരുന്നു നേടാൻ കഴിഞ്ഞത്. ചിത്രത്തിൽ വമ്പൻ താരനിര തന്നെയാണ് എത്തിയത്  രഞ്ജി പണിക്കർ, സായ്കുമാർ,മുകേഷ്, അനൂപ് മേനോൻ,ദിലീഷ് പോത്തൻ, രമേശ് പിഷാരടി തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

Related posts

ഒന്ന് ചെരിഞ്ഞാൽ പോലും പോസാണ്, ഫോട്ടോ ഷൂട്ടുമായി സാക്ഷി അഗർവാൾ

Demo Infynith
3 years ago

തിരുപ്പതി: ദർശനത്തിനെത്തി നയൻതാരയും വിഘ്നേഷും

Demo Infynith
3 years ago

പൊട്ടി ചിരിപ്പിച്ച് എങ്കിലും ചന്ദ്രികേ ; സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടു.

Demo Infynith
2 years ago
Exit mobile version