Anveshifilm
Movie

ആന്റണി വർഗീസിന്റെ പുതിയ ചിത്രം “പൂവൻ”; ടൈറ്റിൽ പ്രഖ്യാപിച്ചു

കൊച്ചി:  ആന്റണി വർഗീസ് നായകനായി എത്തുന്ന പുതിയ ചിത്രത്തിൻറെ ടൈറ്റിൽ പ്രഖ്യാപിച്ചു. പൂവൻ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. നടനായ വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രിസ്‌മസ്‌ ആഘോഷങ്ങളായിരിക്കും ചിത്രത്തിൻറെ പശ്ചാത്തലമെന്നാണ് ചിത്രത്തിൻറെ പോസ്റ്ററിൽ നിന്ന് മനസിലാകുന്നത്. ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. 

ഷെബിൻ ബേക്കർ പ്രൊഡക്ഷൻസ്, സ്റ്റക്ക് കൗ എന്നീ ബാനറുകളിലാണ് ചിത്രം എത്തുന്നത്. ഷെബിൻ ബേക്കറും, ഗിരീഷ് എഡിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ   കഥ ഒരുക്കിയിരിക്കുന്നത് വരുൺ ധാരയാണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് സജിത് പുരുഷനാണ്. എഡിറ്റർ ആകാശ് ജോസഫ് വര്ഗീസ്. സംഗീതം നല്കിയിരിക്കുന്നത് മിഥുൻ മുകുന്ദൻ. ആര്ട്ട് ഡിറ്റക്ടർ സാബു മോഹൻ.

ആന്റണി വർഗീസിന്റെ മെയ് മാസത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ആനപ്പറമ്പിലെ വേൾഡ് കപ്പ്. ചിത്രം മെയ് മാസത്തിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. നവാഗതനായ നിഖില്‍ പ്രേംരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ചിത്രത്തിൽ ഐഎം വിജയനും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ഫുട്ബോള്‍ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു ഒരു ഫീല്‍ ഗുഡ് എന്‍റര്‍ടെയ്‍നര്‍ ആയിരിക്കും ചിത്രം.

ചിത്രത്തിലെ ഹിഷാം അബ്‍ദുള്‍ വഹാബ് ആലപിച്ച ഗാനം ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിനെ ഫാന്‍റസി സ്പോര്‍ട്‍സ് ഡ്രാമയെന്നാണ് അണിയറ പ്രവർത്തകർ വിശേഷിപ്പിച്ചിരിക്കുന്നത്. ഫുട്ബോളിനെ സ്നേഹിക്കുന്ന ഉത്തരകേരളത്തിലെ ഒരു ഗ്രാമത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫുട്ബോൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു കുട്ടിയുടെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി എത്തുന്നതും, തുടർന്നുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം.

Related posts

പല്ലൊട്ടി 90 ‘s കിഡ്‌സ്’ ഉടൻ തിയേറ്ററുകളിലേക്ക്

Demo Infynith
2 years ago

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധത്തെ തീക്ഷണമായി ആവിഷ്‌കരിക്കുന്ന പുള്ള് പ്രദർശനം തുടരുന്നു.

Demo Infynith
2 years ago

ശ്രദ്ധ നേടി ഹ്രസ്വ ചിത്രം റൂഹാനി

Demo Infynith
3 years ago
Exit mobile version