Anveshifilm
Uncategorized

ഇന്ത്യയിൽ ആദ്യത്തെ പ്രീമിയറിന് ഒരുങ്ങി മലയാളത്തിലെ ആദ്യത്തെ ഡിസ്റ്റോപ്പിയൻ കോമഡി ചിത്രം ഗഗനചാരി.

കേരളത്തിലെ ഏറ്റവും വലിയ പോപ് കൾചർ പരിപാടിയായ ‘കേരള പോപ്പ് കോൺ’ൽ ആണ് ഗഗനചാരി എക്‌സ്‌ക്ലൂസീവ് പ്രീമിയർ ചെയ്യുന്നത്. 

ആഗോള തലത്തിൽ ശ്രദ്ധേയമായ ‘കോമിക് കോൺ’ ന്റെ മറ്റൊരു കേരള പതിപ്പാണ് കേരള പോപ്പ് കോൺ. കോമിക് കോൺ അഥവ കോമിക് ബുക്ക് കൺവെൻഷൻ എന്നത് കോമിക് പുസ്തകങ്ങളിലും കോമിക് പുസ്തക സംസ്‌കാരത്തിലും  ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഫാൻ കൺവെൻഷനാണ്,  കോമിക് ബുക്ക് ആരാധകർ അതിന്റെ  സ്രഷ്ടാക്കളെയും സാങ്കേതിക വിദ്ഗധരെയും കാണുന്നതിനും ചർച്ചകൾക്കും കണ്ടുമുട്ടുന്നതിനെയാണ് കോമിക് കോൺ എന്ന് പറയുന്നത്. 

അരുൺ ചന്ദു സംവിധാനം ചെയ്ത ഗഗനചാരി ആഗോള തലത്തിൽ വിവിധ ഫെസ്റ്റുകളിൽ ഇതിനോടകം അംഗീകാരങ്ങൾ സ്വന്തമാക്കിയിരുന്നു. മികച്ച ചിത്രം, മികച്ച വിഷ്വൽ എഫ്‌ഫെക്ട്‌സ് എന്ന വിഭാഗങ്ങളിൽ ന്യൂ യോർക്ക് ഫിലിം അവാർഡ്സ് , ലോസ് ആഞ്ചലസ് ഫിലിം അവാർഡ്സ്, തെക്കൻ ഇറ്റലിയിൽ വെച്ച് നടക്കുന്ന  പ്രമാണ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും ഗഗനചാരി പ്രദർശിപ്പിച്ചിരുന്നു. 

Related posts

സുനൈനയുടെ ‘ റെജീന ‘ ഫസ്റ്റ് ലുക്ക് പുറത്തിറക്കി

Demo Infynith
3 years ago

 മകനുവേണ്ടിയും സ്ത്രീത്വത്തിന് വേണ്ടിയും അവൾ നടത്തുന്ന പോരാട്ടത്തിന്റെയും കഥ പറയുന്ന ചിത്രം ” മായമ്മ ” തുടങ്ങി.

Demo Infynith
1 year ago

സംവിധായകൻ ലോകേഷ് കനകരാജിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി

Demo Infynith
1 year ago
Exit mobile version