Anveshifilm
Movie

 ഇന്ദ്രൻസിനേയും ജാഫർഇടുക്കിയേയും മുഖ്യ കഥാപാത്രങ്ങളാക്കിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോണും ഒറ്റപ്പാലത്ത് നടന്നു. 

ഇന്ദ്രൻസിനേയും ജാഫർഇടുക്കിയേയും മുഖ്യ കഥാപാത്രങ്ങളാക്കി റഷീദ് പാറക്കൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണും ഒറ്റപ്പാലത്ത് നടന്നു. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന  അഞ്ചാമത്തെ ചിത്രമാണ്.
നടന്മാരായ ഇന്ദ്രൻസ്, ജാഫർ ഇടുക്കി,സുനിൽ സുഖദ,ഷാജു ശ്രീധർ, പ്രിയങ്ക, പ്രൊഡ്യൂസർ അഷ്റഫ് പിലാക്കൽ, സംവിധായകൻ റഷീദ് പാറക്കൽ,  ചന്ദന എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി.  സംവിധായകൻ റഷീദ് പാറക്കൽ തിരക്കഥ ഏറ്റുവാങ്ങി. ഹമീദ് മഞ്ചാടി സ്വിച്ച് ഓണും നിർവഹിച്ചു. പ്രോജക്ട് ഡിസൈനർ സിറാജ് മൂൺബിം ക്ലാപ്പടിച്ചു.

തിങ്കളൂർ എന്ന ഗ്രാമത്തിലെ സാധാരണക്കാരിൽ ഒരാളായ കുട്ടന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ചിത്രം ഒരു ഫാമിലി ഇൻവെസ്റ്റിഗേഷൻ ‘ ജോണറിലാണ് ഒരുങ്ങുന്നത്.  പേര് പുറത്തുവിടാത്ത ചിത്രത്തിൽ സുനിൽ സുഖദ, ശ്രീജിത്ത് രവി, അനീഷ് ജി മേനോൻ, സുമേഷ് മൂർ,ഷാജു, അഷ്റഫ്, മുൻഷി രഞ്ജിത്ത്, ഉണ്ണി രാജ, സിനോജ് വർഗീസ്, അഖില,ചന്ദന, ആര്യ വിജു തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. അർജുൻ വി അക്ഷയ് സംഗീതസംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റർ സിയാൻ ശ്രീകാന്ത്, ഛായാഗ്രഹണം ശിഹാബ് ഓങ്ങല്ലൂർ. . കോസ്റ്റ്യൂം  ഫെമിന ജബ്ബാർ. ആർട്ട് കോയാസ്.പ്രോജക്ട് ഡിസൈനർ സിറാജ് മൂൺബിം. മേക്കപ്പ് ഷിജി താനൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയേന്ദ്ര ശർമ്മ, പ്രൊഡക്ഷൻ കൺട്രോളർ രജീഷ് പാത്താങ്കുളം, പി ആർ ഒ : മഞ്ജു ഗോപിനാഥ് .സ്റ്റിൽസ് ഷംനാദ് മട്ടായ, ഡിസൈൻ കിഷോർ ബാബു പി എസ്

Related posts

അയ്യർ ഇൻ അറേബ്യ: തിയേറ്റർ റിലീസ്ഫെബ്രുവരി 2

Demo Infynith
1 year ago

പ്രൊമോഷൻ പരിപാടികൾക്ക് തുടക്കമിട്ട് കിംഗ് ഓഫ് കൊത്ത ടീം. 

Demo Infynith
2 years ago

പൂർണമായും ഒമാനിൽ ചിത്രീകരിച്ച മലയാള ചിത്രം ‘രാസ്​ത’ ​അഞ്ചിന് ​പ്രേക്ഷകരുടെ മുന്നിലേക്ക്‌

Demo Infynith
1 year ago
Exit mobile version