Anveshifilm
Serial

കല്യാണം കഴിഞ്ഞന്നേയുള്ളൂ, ബാക്കി എല്ലാം പഴയത് പോലെ തന്നെ പോകും; സാന്ത്വനത്തില്‍ നിന്നും പിന്മാറില്ല എന്ന ഉറപ്പ് നല്‍കി രക്ഷയുടെ ഭര്‍ത്താവ്

സാന്ത്വനത്തില്‍ തുടരുമോ എന്ന കമന്റുകള്‍ ഒരുപാട് കണ്ടിരുന്നു. എന്തായാലും സാന്ത്വനം വിടാന്‍ തീരുമാനിച്ചിട്ടില്ല. സാന്ത്വനം കാരണമാണ് ഞങ്ങള്‍ക്ക് ഇത്രയും റീച്ച് കിട്ടിയത്. അതുകൊണ്ട് അത് വിടില്ല. അടുത്ത ആഴ്ച തന്നെ ഷൂട്ടിങിന് പോകും. ഹണിമൂണ്‍ ഒന്നും ഇപ്പോള്‍ പ്ലാന്‍ ചെയ്തിട്ടില്ല.

ജീവിതത്തിലെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്ന സന്തോഷത്തിലാണ് നടി രക്ഷ. ഇന്ന് രാവിലെയാണ് സാന്ത്വനം സീരിയലിലെ അപ്പു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രിയം നേടിയ രക്ഷയുടെ വിവാഹം നടന്നത്. വിവാഹ ശേഷം അപര്‍ണയായി സാന്ത്വനത്തില്‍ എത്തുമോ എന്നാണ് ആരാധകരുടെ ആവലാതി. അതെല്ലാം ഞാന്‍ കാണുന്നുണ്ട് എന്നും, തീര്‍ച്ചയായും അഭിനയം തുടരും എന്നും രക്ഷ വ്യക്തമാക്കി. കട്ടയ്ക്ക് സപ്പോര്‍ട്ട് നല്‍കി ഭര്‍ത്താവ് അര്‍ക്കജുമുണ്ട്.

​കല്യാണം കഴിഞ്ഞന്നേയുള്ളൂ

കല്യാണം കഴിഞ്ഞന്നേയുള്ളൂ ബാക്കി എല്ലാം പഴയത് പോലയാണ് എന്ന് പറഞ്ഞത് അര്‍ക്കജ് ആണ്. ഭാവി പരിപാടികള്‍ ഒന്നും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. രണ്ടാം തിയ്യതി മുതല്‍ സാന്ത്വനത്തിന്റെ ഷൂട്ടിങ് തുടങ്ങും. എന്റെ സാന്ത്വനം ടീം നല്‍കിയ സപ്പോര്‍ട്ട് കാരണമാണ് ഇപ്പോള്‍ ഇത്രയും ഭംഗിയായി പെട്ടന്ന് വിവാഹം നടത്താന്‍ കഴിഞ്ഞത്.

​തീര്‍ച്ചയായും തുടരും

സാന്ത്വനത്തില്‍ തുടരുമോ എന്ന കമന്റുകള്‍ ഒരുപാട് കണ്ടിരുന്നു. എന്തായാലും സാന്ത്വനം വിടാന്‍ തീരുമാനിച്ചിട്ടില്ല. സാന്ത്വനം കാരണമാണ് ഞങ്ങള്‍ക്ക് ഇത്രയും റീച്ച് കിട്ടിയത്. അതുകൊണ്ട് അത് വിടില്ല. അടുത്ത ആഴ്ച തന്നെ ഷൂട്ടിങിന് പോകും. ഹണിമൂണ്‍ ഒന്നും ഇപ്പോള്‍ പ്ലാന്‍ ചെയ്തിട്ടില്ല.

​ഞങ്ങളുടേത് പ്രണയ വിവാഹം

ഞങ്ങളുടേത് പ്രണയം വിവാഹം തന്നെയാണ്. കുറേ വര്‍ഷങ്ങളായി സുഹൃത്തുക്കളായിരുന്നു. നാല് വര്‍ഷം മുന്‍പ് വീട്ടുകാരോട് കാര്യം അവതരിപ്പിച്ചു. പിന്നെ പ്രണയം സ്വാതന്ത്രത്തോടെ തുടര്‍ന്നു. ഇപ്പോള്‍ എല്ലാവരുടെയും അനുഗ്രഹത്തോടെ വിവാഹവും- രക്ഷ സന്തോഷത്തോടെ പറഞ്ഞു.

​ആഘോഷമാക്കിയ വിവാഹം

രക്ഷയുടെയും അര്‍ക്കജന്റെയും സേവ് ദ ഡേറ്റ് വീഡിയോകളും ഫോട്ടോകളും, ഹല്‍ദി ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിരുന്നു. മാത്രമല്ല, സാന്ത്വനം ടീമിലെ ഭൂരിഭാഗം ആളുകളും അപ്പുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു

Related posts

കുടുംബവിളക്ക് മികച്ച സീരിയല്‍;മനോജ്  ശ്രീലകം സംവിധായകന്‍;രാജീവ് നടന്‍, അമല നടി

Demo Infynith
3 years ago

അമ്മായി അമ്മയെ അമ്പലത്തില്‍ നടതള്ളി വേദിക; ഈ മരുമോളും അമ്മയുമാണ് കുടുംബവിളക്കിന്റെ ഐശ്വര്യം എന്ന് പ്രേക്ഷകര്‍

Demo Infynith
3 years ago

ബി​ഗ് ബോസ് ഹൗസിൽ പോര് മുറുകുന്നു

Demo Infynith
3 years ago
Exit mobile version