75-ാമത് കാൻ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചിരിയ്ക്കുകയാണ്. മെയ് 17 മുതൽ 28 വരെ നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ നിരവധി ബോളിവുഡ് താരങ്ങൾ പങ്കെടുക്കുന്നുണ്ട്.
75-ാമത് കാൻ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ആകര്‍ഷകമായ വസ്ത്രങ്ങള്‍ അണിഞ്ഞ് ആരാധകരെ അമ്പരപ്പിക്കുകയാണ്. ബോളിവുഡ് താരങ്ങളായ ദീപിക പദുകോൺ, ഉര്‍വശി റൗതേല, നവാസുദ്ദീൻ സിദ്ദിഖി , തമന്ന ഭാട്ടിയ തുടങ്ങിയവര്‍ ആ നിരയില്‍പ്പെടുന്നു… 75-ാമത് കാൻ ഫിലിം ഫെസ്റ്റിവലില്‍ താരങ്ങളുടെ ലുക്ക് വൈറലാകുകയാണ്.
1 /5
ദീപിക പദുകോൺ (Deepika Padukone) ഇത്തവണ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ റെഡ് കാര്‍പ്പെറ്റില്‍ എത്തിയത് സാരിയണിഞ്ഞാണ്. കറുപ്പും ഗോള്‍ഡന്‍ നിറവും ചേര്‍ന്ന സാരിയില്‍ താരം അതീവ സുന്ദരിയായി കാണപ്പെട്ടു. തന്റെ ലുക്കും സ്റ്റൈലും കൊണ്ട് ദീപിക എല്ലാവരെയും ആകർഷിച്ചു.
2 /5
കാന്‍ റെഡ് കാര്‍പ്പെറ്റില്‍ ദീപിക പദുകോൺ (Deepika Padukone) ധരിച്ചിരുന്ന സാരി സബ്യസാചിയുടെതാണ്. ഈ മനോഹരമായ സാരിയ്ക്കൊപ്പം ദീപിക അണിഞ്ഞിരുന്ന ആഭരണങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ബംഗാൾ റോയൽ കളക്ഷനിൽ നിന്നുള്ള ആഭാരങ്ങ ങ്ങളാണ് ദീപിക അണിഞ്ഞിരുന്നത്.
3 /5
വെള്ള ഗൗണ്‍ അണിഞ്ഞ് മാലാഖയേപ്പോലെയാണ് ഉര്‍വശി റൗതേല (Urvashi Rautela) കാന്‍ റെഡ് കാര്‍പ്പെറ്റില്‍ എത്തിയത്. താരം ഇതാദ്യമായാണ് കാൻ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. വെള്ള ഗൗണില്‍ വളരെ ഗ്ലാമറസായി താരം കാണപ്പെട്ടു.