Anveshifilm
Photo galary, Review

ചാക്കോച്ചൻ ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ‘പദ്മിനി’; ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ എത്തി

സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന്റെ സംവിധായകന്‍ സെന്ന ഹെഗ്ഡേയുടെ പുതിയ ചിത്രം പദ്മിനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകൻ. അപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. വളരെ വ്യത്യസ്തമായ രീതിയിലാണ് ഫസ്റ്റ് ലുക്ക് അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് പോസ്റ്ററുകളായാണ് പുറത്തിറക്കിയിരിക്കുന്നത്. ആദ്യത്തെ പോസ്റ്ററിൽ ചാക്കോച്ചനും വിൻസിയും, രണ്ടാമത്തേതിൽ മഡോണയും ചാക്കോച്ചനും, മൂന്നാമത്തേതിൽ അപർണയും ചാക്കോച്ചനുമാണ് ഉള്ളത്. ചിത്രം 2023 മെയ് മാസത്തിൽ തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

കുഞ്ഞിരാമായണത്തിന്റെ തിരക്കഥ ഒരുക്കിയ ദീപു പ്രദീപ് ആണ് തിരകഥാകൃത്ത്. മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്‍റെ സഹ രചയിതാവുമായിരുന്നു ദീപു. പദ്മിനി എന്ന് പേരുള്ള ടൈറ്റില്‍ കഥാപാത്രമായാണ് ചാക്കോച്ചന്‍ എത്തുന്നത്. കുഞ്ഞിരാമായണം, കല്‍ക്കി, എബി തുടങ്ങിയ സിനിമകള്‍ ഒരുക്കിയ ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് നിര്‍മ്മിക്കുന്നത്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. 

Related posts

വ്യത്യസ്ത സ്റ്റൈലിൽ ഐശ്വര്യ ലക്ഷ്മിയുടെ പുത്തൻ ഫോട്ടോഷൂട്ട്

Demo Infynith
3 years ago

മോശം അഭിപ്രായങ്ങൾക്കിടയിലും ഭേദപ്പെട്ട കളക്ഷൻ സ്വന്തമാക്കി ജുറാസിക് വേൾഡ് ഡോമിനേഷൻ; ആദ്യ ദിവസം ഇന്ത്യയിൽ നിന്ന് 10 കോടി

Demo Infynith
3 years ago

സാരിയിൽ അതിമനോഹാരിയായി ശിവദ; ചിത്രങ്ങൾ കാണാം

Demo Infynith
3 years ago
Exit mobile version