Anveshifilm
Review

ട്വിസ്റ്റുകളുടെ പെരുമഴ.. മോഹൻലാൽ -ജീത്തു ജോസഫ് പ്രതീക്ഷ തെറ്റിച്ചില്ല; ഞെട്ടിക്കും ഈ പന്ത്രണ്ടാമൻ

12th Man Review: ദൃശ്യം 2 എന്ന ബ്രഹ്മാണ്ഡ ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ – ജീത്തു ജോസഫ് ഒന്നിക്കുമ്പോൾ ഉണ്ടായിരുന്ന പ്രതീക്ഷകൾക്ക് ഒത്തുപോകുന്ന നല്ല ഉഗ്രൻ സസ്പെൻസ് ത്രില്ലർ ചിത്രമാണ് 12ത് മാൻ. ഒരു സങ്കീർണമായ സാഹചര്യം ഓരോ ചരടും അഴിച്ച് അഴിച്ച് പ്രേക്ഷകനും അതിനൊപ്പം സഞ്ചരിപ്പിക്കാനുള്ള ജീത്തു ജോസഫ് മികവ് ഇത്തവണയും 12ത് മാനിലൂടെ വീണ്ടും തെളിയിച്ചിരിക്കുന്നു. 

11 കൂട്ടുകാർ ഒരുമിച്ച് ഒരു റിസോർട്ടിൽ പാർട്ടി ആഘോഷിക്കാൻ എത്തുന്നു. അപ്രതീക്ഷിതമായി അവർക്കിടയിലേക്ക് ഒരു 12ത് മാൻ എത്തുന്നു. റിസോർട്ടിൽ ആ രാത്രി സംഭവിക്കുന്ന കൊലപാതകം. കൊല്ലപ്പെട്ടത് ആര്? കൊന്നത് ആര് ? പ്രേക്ഷകനെ സസ്പെൻസ് തന്ന് ഞെട്ടിക്കാൻ വീണ്ടും മടി കാണിക്കാതെ ഗംഭീരമായ തിരക്കഥയിലൂടെ പ്രേക്ഷകനെ ചിന്തിപ്പിച്ച് ഒടുവിൽ ഭംഗിയായി അത് അവസാനിപ്പിക്കുന്നുണ്ട്. കൃഷ്ണ കുമാറിന്റെ തിരക്കഥയുടെ കെട്ടുറപ്പ് തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്.

ഡിവൈഎസ്പി ചന്ദ്രശേഖർ എന്ന കഥാപാത്രമായിട്ടാണ് മോഹൻലാൽ എത്തുന്നത്. പ്രേക്ഷകനും ചന്ദ്രശേഖറും ഒരുപോലെ ചിന്തിച്ചും ചിന്തിപ്പിച്ചും മുന്നോട്ട് പോകുന്ന കഥയിൽ 12ത് മാൻ പ്രേക്ഷകനാണ്. 11 കൂട്ടുകർക്കിടയിലെ കഥയിലേക്ക് പന്ത്രണ്ടാമനായി ചന്ദ്രശേഖർ മാത്രമല്ല.. അത് കാണുന്ന ഓരോ പ്രേക്ഷകനുമായി മാറ്റുകയാണ് സംവിധായകൻ. കേസ് അന്വേഷണം പല വഴികളിലൂടെ സഞ്ചരിക്കുമ്പോൾ പോലും അതെല്ലാം കണക്ട് ചെയ്ത് എടുക്കുന്ന രീതിയും എടുത്ത് പറയേണ്ടതാണ്. 

സിനിമയിലെ സെറ്റിങ്ങും കേസ് അന്വേഷണവും മലയാള സിനിമയിൽ പുതിയ പരീക്ഷണമാണ്. കണ്ട് മടുത്ത പല ഫോർമുലകളിൽ നിന്ന് വ്യത്യസ്തമായി ഒരു പുതിയ പരീക്ഷണം വേണ്ട മികവാർന്ന രീതിയിൽ വന്നിട്ടുണ്ട്. എടുത്ത് സൂചിപ്പിക്കേണ്ടത് ചിത്രത്തിലെ എഡിറ്റിങ്ങാണ്. ഒരു സീനിൽ നിന്ന് മറ്റൊന്നിലേക്കുള്ള ഇന്റർക്കട്ടിൽ എത്ര കൃത്യമാണ് സംവിധായകന്റെയും എഡിറ്ററിന്റെയും പ്രീ – ഡിസ്കഷൻ എന്ന് വിളിച്ച് പറയുന്നതാണ്. ചിത്രത്തിൽ ലാഗ് അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. ആദ്യ പകുതിയിൽ ഇത്രയും വലിച്ച് നീട്ടണ്ട എന്ന് തോന്നാമെങ്കിലും അതെല്ലാം കഥയ്ക്ക് ആവശ്യമുള്ളതാണെന്ന് രണ്ടാം പകുതിയിൽ മനസ്സിലാക്കാൻ പറ്റും. എന്നാൽ ആദ്യ പകുതി കാണുമ്പോൾ ചിലപ്പോൾ മുഷിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.ചിത്രത്തിലെ കാസ്റ്റിങ്ങും എടുത്ത് സൂചിപ്പിക്കേണ്ടതാണ്. ഓരോ ആർട്ടിസ്റ്റുകളും അവർ അവരുടെ വേഷങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. വി എസ് വിനായക്കിന്റെ എഡിറ്റിങ്ങും അനിൽ ജോൻസന്റെ മ്യൂസിക്കും വലിയ ഒരു കയ്യടി അർഹിക്കുന്നുണ്ട്. ഒരു പന്ത്രണ്ടാമനായി കേസ് മനസ്സിലാക്കി കൊലപാതകിയെ കണ്ടുപിടിക്കാൻ തയ്യാറാണോ? എങ്കിൽ 12ത് മാൻ നിങ്ങൾ മിസ് ചെയ്യരുത്. മോഹൻലാൽ – ജീത്തു ജോസഫ് കോംബോ വീണ്ടും ഞെട്ടിക്കും.

Related posts

അവസാന വാക്ക്- ത്രില്ലർ.. അക്ഷരം ‘ത’..നെഞ്ചിടിപ്പുയർത്തുന്ന ‘അന്താക്ഷരി’

Demo Infynith
3 years ago

രമേഷ് പിഷാരടിയുടെ നോ വേ ഔട്ട് ഒടിടിയിലേക്കെത്തുന്നു; ഡിജിറ്റൽ അവകാശം രണ്ട് പ്ലാറ്റ്ഫോമുകൾക്ക്

Demo Infynith
3 years ago

വാശിയോടെ ടോവിനോയും കീർത്തി സുരേഷും, വാശിയുടെ പുതിയ ട്രെയ്‌ലർ പുറത്ത് വിട്ടു

Demo Infynith
3 years ago
Exit mobile version