Anveshifilm
Movie

‘ത തവളയുടെ ത’ എന്ന ചിത്രം 28-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുത്തു.

സെന്തില്‍ കൃഷ്ണ, അനുമോള്‍, അന്‍വിന്‍ ശ്രീനു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഫ്രാന്‍സിസ് ജോസഫ് ജീര തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ‘ത തവളയുടെ ത’ എന്ന ചിത്രം 28-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുത്തു. ’14 ഇലവന്‍ സിനിമാസ്’, ‘ബിഗ് സ്റ്റോറീസ് മോഷന്‍ പിക്‌ചേഴ്സ്’ എന്നിവയുടെ ബാനറില്‍ റോഷിത് ലാല്‍, ജോണ്‍ പോള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ബാലു എന്ന കുട്ടിയുടെ ജീവിതത്തിലൂടെയും സ്വപ്ന ലോകങ്ങളിലൂടെയുമാണ് സഞ്ചരിക്കുന്നത്.

 കുട്ടികള്‍ക്കും യുവപ്രേക്ഷകര്‍ക്കും വേണ്ടിയുള്ള ഫെസ്റ്റിവലില്‍, ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ സെപ്തംബര്‍ 25ന് ജര്‍മ്മനിയിലെ ചെംനിറ്റ്സിലെ ഐക്കണിക് സിനിസ്റ്റാര്‍ സിനിമയില്‍ നടന്നു.ജിതേന്ദ്ര മിശ്രയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസര്‍. ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത് ജിത്ത് ജോഷിയാണ്. നിഖില്‍ രാജന്‍, രമേഷ് കൃഷ്ണന്‍ എന്നിവര്‍ സംഗീതം പകര്‍ന്നു.  ഗാനങ്ങള്‍ക്ക് ബീയാര്‍ പ്രസാദ്, ബാബുരാജ് മലപ്പട്ടം, ശ്രീന എന്നിവരാണ രചന നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം: ബിപിന്‍ ബാലകൃഷ്ണന്‍, പശ്ചാത്തല സംഗീതം-രമേഷ് കൃഷ്ണന്‍അജിത് കോശി, അനീഷ് ഗോപാല്‍, ഹരികൃഷ്ണന്‍, സുനില്‍ സുഗത, നന്ദന്‍ ഉണ്ണി, സ്മിത അമ്പു, ജെന്‍സണ്‍ ആലപ്പാട്ട്, വസുദേവ് പട്രോട്ടം, ജോജി, നെഹല, ശ്രീപദ്, ദക്ഷ് ദര്‍മിക്, ആരവ് വി.പി, ആരുഷി റാം, ജൊഹാന്‍ ജോജി, ഭവിന്‍ പി, ആര്‍ദ്ര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

Related posts

വിവേകാനന്ദൻ വൈറലാണ്’ ജനുവരി 19ന് തിയേറ്ററുകളിൽ പ്രദർശനത്തിന്

Demo Infynith
11 months ago

‘സിബിഐ 5 ദ് ബ്രെയിൻ’ പ്രൊമോ ട്രെയ്‌ലർ ബുർജ് ഖലീഫയിൽ

Demo Infynith
3 years ago

ഫാൻസിന്‍റെ ഞെട്ടിച്ചുകൊണ്ട് ഷാരൂഖ് ഖാന്‍റെ അപൂർവ്വ ലുക്ക്; ആറ്റ്ലീ ചിത്രം ജവാന്‍റെ ടീസർ പുറത്ത്

Demo Infynith
2 years ago
Exit mobile version