ധനുഷ് നായകനാകുന്ന ക്യാപ്റ്റൻ മില്ലറിന്റെ ഓവർസീസ് തിയേറ്റർ റൈറ്റ്സ് സ്വന്തമാക്കി ലൈക്ക പ്രൊഡക്ഷൻസ്. ചന്ദ്രമുഖി 2 ആണ് ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ റിലീസിന് തയാറെടുക്കുന്ന ചിത്രം. ധനുഷിന്റെ 47മത് ചിത്രമായ ക്യാപ്റ്റൻ മില്ലറിൽ വിപ്ലവ നായകനായാണ് താരം വേഷമിടുന്നത്. മാൻ ബണ്ണും താടിയും മനോഹരമായി നീട്ടി വളർത്തിയ മുടിയുമായി പുതിയ ലുക്കിലാണ് ധനുഷ്. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന്റെ തീപ്പൊരി മിന്നിക്കുന്ന ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരുന്നു. 2023 ഡിസംബർ 15ന് ക്യാപ്റ്റൻ മില്ലർ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.