Anveshifilm
Movie

നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചു.

കാൺപൂർ: നടിയും മോഡലുമായ പൂനം പാണ്ഡേ (32) അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സർ ബാധിച്ച താരം ദീർഘ നാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ വസതിയിലായിരുന്നു അന്ത്യമെന്ന് നടിയുടെ മനേജര്‍ മാധ്യമങ്ങളെ അറിയിച്ചു. ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെര്‍വിക്കല്‍ കാന്‍സറിനു കീഴടങ്ങിയെന്ന വിവരം ദുഖത്തോടെ പങ്കുവയ്ക്കുന്നു എന്ന ഇൻസ്റ്റ കറിപ്പോടെയാണ് വിവരം കൈമാറിയത്.

ശോഭനാഥ് പാണ്ഡേ, വിദ്യാ പാണ്ഡേ എന്നിവരുടെ മകളായി ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് പൂനം ജനിച്ചത്. മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തിയത്. 2013 ല്‍ പുറത്തിറങ്ങിയ നഷ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ലൗ ഈസ് പോയിസണ്‍, അദാലത്ത്, മാലിനി ആന്റ് കോ, ആ ഗയാ ഹീറോ, ദ ജേണി ഓഫ് കര്‍മ തുടങ്ങി കന്നട, ഹിന്ദി, തെലുഗ് ഭാഷകളിലായി പത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2013 ലാണ് പൂനം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും അതിനും മുന്‍പ് ശ്രദ്ധിക്കപ്പെട്ടിരുന്നു.

Related posts

ഐഎഫ്എഫ്‌കെ; 11 സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Demo Infynith
2 years ago

വീണ്ടും വാക്ക് പാലിച്ച് സുരേഷ് ഗോപി; അടുത്ത ചിത്രത്തിന്റെ അഡ്വാൻസും മിമിക്രിക്കാരുടെ അസോസിയേഷൻ നൽകി

Demo Infynith
3 years ago

ശ്രീരാമനായി പ്രഭാസ്; ത്രിഡി ചിത്രം ആദിപുരുഷിൻ്റെ ടീസർ എത്തി

Demo Infynith
3 years ago
Exit mobile version