കൊച്ചി: ചിദംബരത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’. ഫെബ്രുവരി 22 മുതൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. ദുരൂഹതകൾ നിറച്ച്, പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തിയ ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ‘ഗുണാ കേവ്സ്’ ഉം അതിനോടനുബന്ധിച്ച് നടന്ന യഥാർത്ഥ സംഭവത്തെയും ആസ്പദമാക്കി ഒരുങ്ങുന്ന ഒരു സർവൈവൽ ത്രില്ലറാണിത്. നിമിഷങ്ങൾക്കുള്ളിൽ മൂന്ന് മില്യണിലധികം കാഴ്ചക്കാർ കണ്ട ട്രെയിലർ ഇപ്പോഴും യൂ ട്യൂബ് ട്രെൻഡിങ്ങിലാണ്.
Related posts
PLAY