Anveshifilm
Talk

റിയാസ് LGBTQ നെ കുറിച്ച് പറഞ്ഞ ഭാഗം ബിഗ് ബോസ് ടിവിയിൽ നിന്നും വെട്ടി; ഷോയുടെ അണിയറ പ്രവർത്തകർക്കെതിരെ യുവാവിന്റെ കുറിപ്പ്

Riyas Salim Bigg Boss Malayalam : ബിഗ് ബോസ് മലയാളം സീസൺ 4 ന്റെ വിജയ ദിൽഷാ പ്രസന്നൻ ആണെങ്കിൽ വലിയ ഒരു വിഭാഗം പറയുന്നത് ഷോയുടെ യഥാർഥ വിജയി റിയാസ് സലീമാണെന്നാണ്. ഫിനാലെയിൽ മൂന്നാം സ്ഥാനത്തെത്തി സക്കൻഡ് റണ്ണറപ്പായി റിയാസ് പുറത്തായിപ്പോൾ ഷോയുടെ മറ്റ് മത്സരാർഥികൾ എല്ലാ ഒന്നടങ്കം പറഞ്ഞു റിയാസാണ് നാലാം സീസണിന്റെ യഥാർഥ വിജയി എന്ന്. ഷോയുടെ വിജയിയെ തീരുമാനിക്കുന്നതിനെ കുറിച്ച് വിവാദം അരങ്ങേറുന്നതിനിടെ വൈറലായിരിക്കുകയാണ് ഒരു യുവാവ് പങ്കുവച്ച് കുറിപ്പ്.

ഷോയുടെ അണിയറ പ്രവർത്തകരും അവതാരകനുമായ മോഹൻലാലും പറയുന്നത് പരിപാടി ന്യൂ നോർമലാണെന്ന് പറയുമ്പോൾ അതിനെ കുറിച്ച് പറയു വളരെ സന്ദേശം ഉള്ളവാക്കുന്ന കണ്ടെന്റുകൾ ബോധപൂർവ്വം വെട്ടി കളഞ്ഞുയെന്നാണ് ജോൺ സാമുവേൽ എന്ന ഫേസ്ബുക്ക് ഉപഭോക്താവ് കുറിക്കുന്നത്. റിയാസ് LGBTQ വിഭാഗത്തിൽ പെടുന്നവരെ കുറിച്ച ഇൻഫോർമേറ്റീവായ വിവരങ്ങൾ പങ്കുവക്കുമ്പോൾ അത് ടിവിയിൽ ടെലികാസ്റ്റ് ചെയ്യാതെ അണിയറ പ്രവർത്തകർ വെട്ടികളഞ്ഞുയെന്നാണ് ജോൺ പറയുന്നത്. 

ജോണിന്റെ മൂവി സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവച്ച് പോസ്റ്റ്

കുറച്ചു നാൾ മുൻപേ പറയണം എന്ന് കരുതിയതാണ് , പക്ഷേ ഇന്നാണ് അത് പറയേണ്ട ഏറ്റവും ശരിയായ ദിവസം.

പറയാനുള്ളത് മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ്‌ബോസിനിക്കുറിച്ചാണ് , പറയുന്നത് ഏഷ്യാനെറ്റ് നോടും. 

ഷോ യുടെ അധികൃതരും ഹോസ്റ്റും പറയുന്നത് പോലെ ഒരു ന്യൂ നോർമൽ ആണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ അത്തരം കണ്ടന്റുകൾ ധൈര്യപൂർവം ടെലികാസ്റ്റ് ചെയ്യാനുള്ള മിനിമം മര്യാദ എങ്കിലും കാണിക്കണം. അത് വെറുതെ ലൈവിൽ മാത്രം കാണിച്ചാൽ പോര. കാരണം മലയാളി പ്രേക്ഷകർ കൂടുതലും ടെലിവിഷനിൽ തന്നെയാണ് ഈ ഷോ കാണുന്നത്. സാമൂഹിക മാറ്റമാണ് നിങ്ങൾ യഥാർഥത്തിൽ ഉദ്ദേശിക്കുന്നത് എങ്കിൽ വീട്ടിലെ സ്വീകരണ മുറിയിൽ ഇരുന്ന് ടിവി കാണുന്ന മനുഷ്യരുടെ മുന്നിലേക്കാണ് അത്തരം കണ്ടന്റുകൾ എത്തേണ്ടതും. 

ഇവിടെയാണ് എനിക്ക് ഈ ഷോയുടെ ഉദ്ദേശശുദ്ധിയോട് എതിരഭിപ്രായം ഉള്ളത്. അതിന്റെ കാരണങ്ങൾ ഒരുപാട് ഉണ്ടെങ്കിലും ഏറ്റവും മോശമായി തോന്നിയ മൂന്ന് കാര്യങ്ങൾ ഇവിടെ പറയാം.

1. LGBTQ കമ്മ്യൂണിറ്റി യെ പറ്റി ഇൻഫോർമേറ്റീവ് ആയി ബ്ലെസ്സ് ലീയോട് റിയാസ് കോൾ സെന്റർ ടാസ്കിൽ പറഞ്ഞ കാര്യങ്ങൾ ഒരു വരി പോലും ടെലിവിഷനിൽ ടെലികാസ്റ്റ് ചെയ്തില്ല. 
2. ആർത്തവത്തെ പറ്റി ഏറ്റവും നന്നായി മനസ്സിലാകുന്ന ഭാഷയിൽ റിയാസ് പറഞ്ഞ ഒരു സീൻ പോലും നിങ്ങൾ ടെലിവിഷനിൽ ടെലികാസ്റ്റ് ചെയ്തില്ല.
3. LGBTQ കമ്മ്യൂണിറ്റിയെ കളിയാക്കുന്ന തരത്തിലുള്ള ആക്ഷൻസ് കാണിച്ച ലക്ഷ്മിപ്രിയ പോലുള്ള കണ്ടെസ്റ്റന്റിനോട് ഒരു വാക്ക് പോലും ശാസനത്തിന്റെ ഭാഷയിൽ ഷോയുടെ ഹോസ്റ്റ് ചോദിച്ചില്ല.

ഇതാണോ നിങ്ങൾ ന്യൂ നോർമൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ? ഇതാണോ നിങ്ങൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന സാമൂഹിക പരിവർത്തനം ??
ഇത് ഒരിക്കലും ഒരു ന്യൂ നോർമൽ ഷോ അല്ല, നിങ്ങൾക്ക് റേറ്റിങ് കൂട്ടാനോ ഗിമ്മിക് കാണിക്കാനോ ഉള്ള കാര്യങ്ങൾ അല്ല ഇതൊന്നും. 
ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഏഷ്യാനെറ്റും നിങ്ങളുടെ ഈ ഷോ യുടെ ക്രൂവും ആദ്യം നോർമലായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് അടുത്ത വർഷമെങ്കിലും ഒരു ട്രൂ വിന്നറിനെ ഉണ്ടാക്കുന്നതിന് ഉപകരിക്കും.

Related posts

അജയ് ദേവ്ഗണിന്‍റെ അഭിപ്രായത്തോടൊപ്പം ഉറച്ചുനിൽക്കുന്നു: കങ്കണ

Demo Infynith
3 years ago

അനശ്വര രാജന്റെ മൈക്ക് ഉടൻ ഒടിടിയിലെത്തുന്നു; എവിടെ കാണാം?

Demo Infynith
3 years ago

അമ്പളിരാവ്’ ; പാൽതു ജാനവറിലെ ഗാനം; ചിത്രം ഓണത്തിന് തിയറ്ററുകളിൽ

Demo Infynith
3 years ago
Exit mobile version