Anveshifilm
Movie

സൂര്യയും ജ്യോതികയും നിർമ്മിക്കുന്ന കാർത്തി ചിത്രം ‘വിരുമൻ’ തിയേറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

2ഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ‌ സൂര്യയും ജ്യോതികയും നിർമ്മിച്ച് കാർത്തി നായകനാകുന്ന ‘വിരുമൻ’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. 2022 ഓ​ഗസ്റ്റ് 31നാണ് വിരുമൻ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. സംവിധായകൻ ഷങ്കറിന്റെ മകൾ അതിഥി ഷങ്കറാണ് ചിത്രത്തിലെ നായിക. എം മുത്തയ്യ ആണ് ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിക്കുന്നത്.  

‘പരുത്തി വീരൻ ‘ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമയിൽ തേരോട്ടം നടത്തിയ കാർത്തിക്ക് ഗ്രാമീണ വേഷത്തിൽ മറ്റൊരു  വഴിത്തിരിവായിരുന്നു മുത്തയ്യ സംവിധാനം ചെയ്ത ‘കൊമ്പൻ’. കൊമ്പൻ സിനിമയ്ക്ക് ശേഷം കാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് വിരുമൻ. രാജ്കിരൺ, പ്രകാശ് രാജ്, സൂരി എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ മറ്റു പ്രമുഖ അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ വിരുമൻ ‘ ഗ്രാമീണ പശ്ചാത്തലത്തിലുള്ള വൈകാരികമായ ആക്ഷൻ എൻ്റർടൈനറായിരിക്കും. എസ്. കെ. ശെൽവകുമാർ ഛായാഗ്രഹണവും യുവൻ ഷങ്കർരാജ സംഗീത സംവിധാനവും നിർവഹിക്കുന്നു. രാജശേഖർ കർപ്പൂര സുന്ദരപാണ്ഡ്യനാണ് സഹ നിർമ്മാതാവ്.

Related posts

ഭ്രമയുഗം എന്ന ചിത്രത്തിലൂടെ 2024ലെ മമ്മൂട്ടിയുടെ തേരോട്ടം ആരംഭിക്കുന്നു.

Demo Infynith
1 year ago

ബോക്സോഫീസ് കുതിപ്പ് തുടർന്ന് വിക്രം; അഞ്ച് ദിവസം കൊണ്ട് ഇടം പിടിച്ചത് 200 കോടി ക്ലബ്ബിൽ

Demo Infynith
3 years ago

വിവേകാനന്ദൻ വൈറലാണ്’ ജനുവരി 19ന് തിയേറ്ററുകളിൽ പ്രദർശനത്തിന്

Demo Infynith
1 year ago
Exit mobile version