Anveshifilm
Models

സ്റ്റൈലിഷ് ലുക്കിൽ സരയു മോഹൻ, ചിത്രങ്ങൾ കാണാം

ചക്കരമുത്ത് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി സരയു മോഹൻ. ആദ്യ സിനിമയ്ക്ക് ശേഷം ആൽബങ്ങളിൽ അഭിനയിച്ച സരയു അതിലൂടെ ശ്രദ്ധനേടുകയും പിന്നീട് മലയാളത്തിൽ നായികയായി അരങ്ങേറുകയും ചെയ്തു. വെറുതെയൊരു ഭാര്യ, സുൽത്താൻ തുടങ്ങിയ സിനിമകൾക്ക് ശേഷം സരയു കപ്പൽ മുതലാളി എന്ന സിനിമയിൽ രമേശ് പിഷാരടിയുടെ നായികയായി അഭിനയിച്ചു.

1  /5 

സരയു ഒന്നി നു പിറകെ ഒന്നായി സിനിമകളിൽ നായികയായും സഹനടിയായുമൊക്കെ അഭിനയിച്ച് പ്രേക്ഷകരുടെ ശ്രദ്ധേനേടിയെടുത്തു. ചേകവർ, ഫോർ ഫ്രണ്ട്സ്, സഹസ്രം, നാടകമേ ഉലകം, ജനപ്രിയൻ, ഹസ്ബൻഡ്സ് ഇൻ ഗോവ, നിദ്ര, ഹീറോ, ഒന്നും മിണ്ടാതെ, വർഷം, സാൾട്ട് മാങ്കോ ട്രീ, ഷെർലോക് ടോംസ്, കക്ഷി അമ്മിണി പിള്ള, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.   

2  /5 

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വിധി എന്ന സിനിമയിലാണ് അവസാനമായി സരയു അഭിനയിച്ചത്. ടെലിവിഷൻ സീരിയലുകളിലും സരയു അഭിനയിച്ചിട്ടുണ്ട്. വേളാങ്കണി മാതാവ്, ഈറൻ നിലാവ്, മനപ്പൊരുത്തം, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളിൽ സരയു അഭിനയിച്ചിട്ടുണ്ട്.  

3  /5 

ചാനൽ ഷോകളിലും റിയാലിറ്റി ഷോകളിൽ അതിഥിയായും അവതാരകയായുമെല്ലാം സരയു തിളങ്ങിയിട്ടുണ്ട്. വിവാഹിതയായ ശേഷവും അഭിനയ രംഗത്ത് തുടരുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് സരയു. 

4  /5 

 ഇൻസ്റ്റാഗ്രാമിൽ സജീവമായ സരയു തന്റെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ്.

Related posts

സാരിയിൽ അതിമനോഹാരിയായി ശിവദ; ചിത്രങ്ങൾ കാണാം

Demo Infynith
3 years ago

ലക്കി സിങ്ങായി ലാലേട്ടന്റെ തകർപ്പൻ പ്രകടനം; അവസാനം നിഗൂഢതയും; ‘മോൺസ്റ്റർ’ ആദ്യ പകുതി അവസാനിക്കുന്നത് പല ഉത്തരങ്ങൾ ബാക്കിവെച്ചുകൊണ്ട്

Demo Infynith
3 years ago

കേരളത്തിലെ ‘ഹോട്ട്’ മോഡലുകൾ വൈറലാകുന്നു

Demo Infynith
3 years ago
Exit mobile version