Anveshifilm
Movie

6 ഹവേഴ്സ്’; സസ്പെൻസ് ത്രില്ലർ ചിത്രം; ടീസർ ടൊവിനൊ തോമസ് റിലീസ് ചെയ്തു

ഭരത് നായകനാകുന്ന സസ്പെൻസ് ത്രില്ലർ ചിത്രത്തിൻ്റെ ടീസർ പ്രമുഖ നടൻ ടൊവിനോ തോമസ് റിലീസ് ചെയ്തു.ആറ് മണിക്കൂറിൽ നടക്കുന്ന അതിഭീകര സംഭവങ്ങൾ അവതരിപ്പിക്കുന്ന 6 ഹവേഴ്സ് ഓഗസ്റ്റ് 5-ന് തീയേറ്ററിലെത്തും.ലേസി ക്യാറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അനൂപ് ഖാലീദ് നിർമ്മിക്കുന്ന ചിത്രം സുനീഷ് കുമാർ സംവിധാനം ചെയ്യുന്നു. പി.വി.ആർ.പിക്ച്ചേഴ്സ് ആണ് ചിത്രം തീയേറ്ററിലെത്തിക്കുന്നത്. ഭരത്തിൻ്റെ അഭിനയജീവിതത്തിലെ തീർത്തും വ്യത്യസ്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലേത്. കഥാപാത്ര വിജയത്തിനു വേണ്ടി സ്വന്തം ബോഡി വരെ പാകപ്പെടുത്തിയാണ് ക്യാമറായ്ക്ക് മുമ്പിലെത്തിയത്.സംഘട്ടനത്തിന് പ്രാധാന്യമുള്ള സസ്പെൻസ് ത്രില്ലർ ചിത്രമാണ് 6 ഹവേഴ്സ്. ഈ രംഗങ്ങളിൽ ഭരത്തും സംഘവും നന്നായി ശോഭിക്കുകയും ചെയ്തു.

അപ്രതീക്ഷിതമായ സാഹചര്യങ്ങളിൽ ഒരു ഭീകരമായ സ്ഥലത്ത് അകപ്പെടുന്ന നാല് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്.ഇവർ നാല് പേരും ആറ് മണിക്കൂറിനുള്ളിൽ ചില നീറുന്ന പ്രശ്നങ്ങളെ നേരിടുന്നു. ആരെയും ഞെട്ടിപ്പിക്കുന്ന ഈ സംഭവപരമ്പരകൾ, അത്യന്തം ഉദ്യോഗത്തോടെ സസ്പെൻസ് നിറച്ച്, പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു. മികച്ച ത്രില്ലർ ചിത്രങ്ങളെ വെല്ലുന്ന രീതിയിൽ ഈ രംഗങ്ങൾ ചിത്രീകരിക്കാൻ സംവിധായകനും, ക്യാമറാമാനും കഴിഞ്ഞിരിക്കുന്നു. കൈലാസ് മേനോൻ്റെ വ്യത്യസ്തമായ പശ്ചാത്തല സംഗീതം ആകർഷകമാണ്. അതുപോലെ സിനു സിദ്ധാർഥിൻ്റെ ഛായാഗ്രഹണം ചിത്രത്തിന് മിഴിവ് വർദ്ധിപ്പിച്ചിരിക്കുന്നു. വിപിൻ പ്രഭാഗറിൻ്റെ എഡിറ്റിംഗും ചിത്രത്തിൻ്റെ മാറ്റ് കൂട്ടിയിരിക്കുന്നു. പ്രേക്ഷകർക്ക് ഒരു വിരുന്നായിരിക്കും 6 ഹവേഴ്‌സ്.

Related posts

ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും  രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചു.

Demo Infynith
12 months ago

അമ്പരപ്പിക്കുന്ന മേക്കോവറിൽ കുഞ്ചാക്കോ ബോബനും ഗായത്രിയും; ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ലോഞ്ച് പോസ്റ്റർ

Demo Infynith
3 years ago

കിംഗ് ഖാന്‍ ഷാരുഖ് ഖാന്റെ ബ്രഹ്‌മാണ്ഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജവാന്റെ തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളിലെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്‌ക്ക് ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി.

Demo Infynith
1 year ago
Exit mobile version