Blog

Movie

ജിസ് ജോയ് ചിത്രം ‘തലവൻ’ ടീസർ പുറത്തിറങ്ങി. 

മികച്ച വിജയങ്ങൾ കൈവരിച്ചിട്ടുള്ള ബിജു മേനോൻ – ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ജിസ് ജോയ് ചിത്രം ‘തലവൻ’ ടീസർ പുറത്തിറങ്ങി. അനുരാഗ കരിക്കിൻ വെള്ളം, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങൾ ഈ കൂട്ടുക്കെട്ടിൽ പിറന്ന വിജയ ചിത്രങ്ങളാണ്. ജിസ് ജോയ് സംവിധാനം നിർവഹിക്കുന്ന തലവന്റെ ത്രസിപ്പിക്കുന്ന ടീസർ പുറത്തിറങ്ങി. രണ്ട് വ്യത്യസ്ഥ റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ…

Movie

നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചു. 

കാൺപൂർ: നടിയും മോഡലുമായ പൂനം പാണ്ഡേ (32) അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സർ ബാധിച്ച താരം ദീർഘ നാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ വസതിയിലായിരുന്നു അന്ത്യമെന്ന് നടിയുടെ മനേജര്‍ മാധ്യമങ്ങളെ അറിയിച്ചു. ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെര്‍വിക്കല്‍ കാന്‍സറിനു കീഴടങ്ങിയെന്ന വിവരം ദുഖത്തോടെ പങ്കുവയ്ക്കുന്നു എന്ന ഇൻസ്റ്റ കറിപ്പോടെയാണ് വിവരം കൈമാറിയത്. ശോഭനാഥ് പാണ്ഡേ, വിദ്യാ…

Movie

ഗോവിന്ദ് പദ്മസൂര്യയും ഗോപിക അനിലും വിവാഹിതരായി 

തൃശ്ശൂർ: ഗോവിന്ദ് പദ്മസൂര്യയും സീരിയൽ താരം ഗോപിക അനിലും വിവാഹിതരായി. തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ട്. ഇരുവരുടെയും മെഹന്തി, അയിനിയൂണ്, ബ്രൈഡ് ടുബി തുടങ്ങിയ എല്ലാ നിമിഷങ്ങളുടെയും ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ ഇരുവരും പങ്ക് വെച്ചിരുന്നു . കുറച്ച് മാസങ്ങൾക്ക് മുമ്പ് കോഴിക്കോട് വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.ഇതിനു പിന്നാലെ തന്റെ യൂട്യൂബ് ചാനലിലൂടെ…

Movie

വാലിബൻ ബോക്സോഫീസ് കളക്ഷൻ: ട്രാക്കർ വെബ്സൈറ്റുകൾ പ്രകാരം വളരെ മോശം കളക്ഷനാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത് 

കൃത്യമായി പറഞ്ഞാൽ നാല് ദിവസം കഴിഞ്ഞിരിക്കുകയാണ് മലൈക്കോട്ട വാലിബൻ റിലീസ് ചെയ്തിട്ട്.  ഏറ്റവും മികച്ച കളക്ഷനാണ് ചിത്രത്തിൻറെ ആദ്യ ദിനം ലഭിച്ചത്. 5.65 കോടി ആണ് ആദ്യ ദിനം നേടിയത്. ബോക്സോഫീസ് കളക്ഷൻ ട്രാക്കർ വെബ്സൈറ്റായ https://www.sacnilk.com പങ്ക് വെക്കുന്ന കണക്കുകൾ പ്രകാരം വളരെ മോശം കളക്ഷനാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ആദ്യ ദിനം  5.65 കോടിയെങ്കിൽ രണ്ടാം ദിനം കളക്ഷൻ 2.4 കോടിയായി ചുരുങ്ങി…

Movie

’അനിമൽ’ നെറ്റ്ഫ്ലിക്സ് പിൻവലിക്കണം; സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. 

മുംബൈ: നയൻ താര നായികയായ ‘അന്നപൂരണി’ പിൻവലിച്ചതുപോലെ രൺബീർ കപൂർ ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇന്ത്യൻ സംസ്കാരത്തിന് എതിരാണ് ചിത്രം എന്നാണ് ആരോപണം. സിനിമ ലിംഗവിവേചനം, സ്ത്രീവിരുദ്ധത എന്നിവയെ മഹത്വവൽക്കരിക്കുന്നുവെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.  സന്ദീപ് റെഡ്ഡി വാങ്കയുടെ മൂന്നാമത്തെ ചിത്രമാണ് അനിമൽ. മൂന്ന് മണിക്കൂറിനു മുകളിൽ ദൈർഘ്യമുള്ള ചിത്രം ബോക്സ് ഓഫിസിൽ വമ്പൻ വിജയമായിരുന്നു. രണ്ട് മാസത്തോളം…

Movie

 ടൊവീനോ തോമസ് ചിത്രം ‘മുൻപേ’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്.  

കൊച്ചി: സൈജു ശ്രീധരന്റെ സംവിധാനം ചെയ്യുന്ന ടൊവീനോ തോമസ് ചിത്രം ‘മുൻപേ’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സൈജു ശ്രീധരൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.  തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസും പേൽ ബ്ലു ഡോട്ട് പിക്ചേർസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ടിന തോമസാണ് തിരക്കഥ.  സൈജു ശ്രീധരൻ തന്നെയാണ് എഡിറ്റർ. സം​ഗീതസംവിധായകനായ സുഷിൻ ശ്യാം പശ്ചാത്തസം​ഗീതം…

Movie

അയ്യർ ഇൻ അറേബ്യ: തിയേറ്റർ റിലീസ്ഫെബ്രുവരി 2 

വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാറിന്റെ നിർമ്മാണത്തിൽ എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അയ്യർ ഇൻ അറേബ്യ’. മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ, ഡയാന ഹമീദ് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം ഫെബ്രുവരി 2നാണ് തിയേറ്റർ റിലീസ് ചെയ്യുന്നത്.  ഗുരുവായൂരിലെ ഥാർ വാഹനം ലേലത്തിലൂടെ സ്വന്തമാക്കിയ വ്യക്തിയാണ് വിഘ്‌നേഷ് വിജയകുമാർ….

Movie

ഒരു ഡാർക്ക് വൈലൻസ് ത്രില്ലർ :”അന്ധകാരാ” ഫെബ്രുവരിയിൽ എത്തുന്നു. 

പ്രിയം, ഇരുവട്ടം മണവാട്ടി, ഗോഡ്സ് ഓൺ കൺട്രി, ഹയ തുടങ്ങിയ സിനിമകൾ ഒരുക്കി ശ്രദ്ധ നേടിയ വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അന്ധകാരായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചോരയിൽ കുളിച്ചിരിക്കുന്ന ദിവ്യ പിള്ളയെയാണ് പോസ്റ്ററിൽ ഉള്ളത്. ചിത്രം  ഫെബ്രുവരിയിൽ പ്രദർശനത്തിന് എത്തും. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ഡാർക്ക് വൈലൻസ്…

Movie

ഉണ്ണി മുകുന്ദനും നിഖില വിമലും ഒന്നിക്കുന്ന ​ഗെറ്റ് സെറ്റ് ബേബിയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു 

ഉണ്ണി മുകുന്ദനും നിഖില വിമലും ഒന്നിക്കുന്ന ചിത്രം ​ഗെറ്റ് സെറ്റ് ബേബിയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ഐവിഎഫ് സ്പെഷ്യലിസ്റ്റ് ആയ ഒരു ഡോക്‌ടർ നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എൻ്റർടെയിനർ നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ച് കുടുംബപ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നു. ഈ വിഷയം പ്രതിപാദിക്കുന്നൊരു സിനിമ…

Movie

വിവേകാനന്ദൻ വൈറലാണ്’ ജനുവരി 19ന് തിയേറ്ററുകളിൽ പ്രദർശനത്തിന് 

യുവനായകൻ ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി മലയാളികളുടെ പ്രിയങ്കരനായ സംവിധായകൻ കമൽ ഒരുക്കുന്ന ‘വിവേകാനന്ദൻ വൈറലാണ്’ ജനുവരി 19ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.  നർമ്മത്തിൽ പൊതിഞ്ഞ് എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് നായകൻ. ഏറെ നായികാപ്രാധാന്യം കൂടിയുള്ള…

Uncategorized

‘അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്’ എന്ന ചിത്രത്തിനെതിരെ പരാതി.  

ചെന്നൈ : നയൻതാര നായികയായ ‘അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്’ എന്ന ചിത്രത്തിനെതിരെ പരാതി. ചിത്രം ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന പരാതിയിൽ മുംബൈ പൊലീസ് കേസെടുത്തു. ചിത്രം ഹിന്ദുമതത്തെ അവഹേളിക്കുന്നുവെന്നും  ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും കാട്ടി മുൻ ശിവസേന നേതാവ് രമേഷ് സോളങ്കിയാണ് പരാതി നൽകിയത്. നയൻതാര, സിനിമയുടെ സംവിധായകൻ നിലേഷ് കൃഷ്ണ, നായകൻ ജയ്, നിർമാതാക്കൾ, വിതരണക്കാർ എന്നിവർക്കെതിരെയാണ് കേസ്.  ഡിസംബർ ഒന്നിനാണ്…

Movie

81ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.  

ഓപ്പണ്‍ഹെയ്‌മർ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കിലിയൻ മർഫി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ക്രിസ്റ്റഫർ നോളനാണ് മികച്ച സംവിധായകൻ. പുവർ തിങ്‌സിലൂടെ എമ്മ സ്‌റ്റോൺ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഒറിജിനൽ സ്കോറിനുള്ള പുരസ്‌കാരം ഓപ്പണ്‍ഹെയ്‌മറിലൂടെ ​ലഡ്‌വിഗ് ഗൊരാൻസൺ നേടി. ‘ദി ബോയ് ആൻഡ് ദി ഹീറോ’ ആണ് മികച്ച അനിമേഷൻ ചിത്രം. ഓപ്പൺഹെയ്‌മറിൽ മികച്ച പ്രകടനം നടത്തിയ റോബർട്ട് ഡൗണി ജൂനിയർ ആണ്…