റോബിന്റെ സൗഹൃദത്തില്‍ സംശയം പ്രകടിപ്പിച്ച് അപര്‍ണ
‘അതെ, നിങ്ങള്‍ എപ്പോഴും പറയുന്നു ഞാന്‍ നിങ്ങളുടെ സുഹൃത്താണ് എന്ന്. നിങ്ങള്‍ എന്നെ ഉപയോഗിയ്ക്കകയാണോ. സത്യത്തില്‍ എനിക്കും നിങ്ങളെ വിശ്വാസം ഇല്ല’ അപര്‍ണ പറഞ്ഞു. ഹൈലൈറ്റ്: ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 4 മുപ്പത്തിയേഴ് ദിവസം പിന്നിട്ടു കഴിഞ്ഞു. ഷോയ്ക്ക് അകത്ത് നല്ല ചില സഹൃദങ്ങളും വളരെ മോശമായ രീതിയിലിള്ള ശത്രുക്കളും ജനിച്ചു കഴിഞ്ഞു. അതില്‍ പരസ്പരം മനസ്സിലാക്കാന്‍ കഴിയാത്ത ഒരു സൗഹൃദമാണ് അപര്‍ണയുടെയും…
എണ്‍പത്തിയാറാം വയസ്സില്‍ പ്രണയ ചിത്രവുമായി മുതിര്‍ന്ന സംവിധായകന്‍ സ്റ്റാൻലിജോസ് : ‘ലൗ ആന്‍റ് ലൈഫ്’ പ്രേക്ഷകരിലേക്ക്
കൊച്ചി: മലയാളസിനിമാ ചരിത്രത്തിന്‍റെ ഒപ്പം നടക്കുന്ന തലമുതിര്‍ന്ന സംവിധായകന്‍ സ്‌റ്റാൻലി ജോസിന്‍റെ പുതിയ ചിത്രം ‘ലൗ ആന്‍റ് ലൈഫ്’ ഒരുങ്ങി. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സംവിധായകനാണ് സ്റ്റാൻലി ജോസ്. മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം എണ്‍പത്തിയാറാം വയസ്സിലാണ് സ്റ്റാൻലി ജോസ് തന്‍റെ പുതിയ മലയാള ചിത്രവുമായി പ്രേക്ഷകരിലേക്കെത്തുന്നത്. അദ്ദേഹത്തിന്‍റെ പത്നി കനകം സ്റ്റെല്ല കഥയും തിരക്കഥയുമെഴുതിയ ‘ലൗ ആന്‍റ് ലൈഫ്’…
മഞ്ഞ സാരിയില്‍ അടിപൊളി ലുക്കില്‍ രാകുൽ പ്രീത് സിംഗ്, ദീപാവലി പാര്‍ട്ടി ചിത്രങ്ങള്‍ വൈറല്‍
1 /5 കഴിഞ്ഞ ദിവസം നിർമ്മാതാവ് രമേഷ് തൗറാനിയും ബോളിവുഡ് താരം കൃതി സനൊനും ചേര്‍ന്ന് ദീപാവലി പാര്‍ട്ടി നടത്തിയിരുന്നു. ബോളിവുഡിലെ പല പ്രമുഖ താരങ്ങളും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. 2 /5 കൃതി സനൊന്‍ നടത്തിയ ദീപാവലി പാര്‍ട്ടിയില്‍ പങ്കെടുത്ത രാകുൽ പ്രീത് സിംഗ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിയ്ക്കുകയാണ്. 3 /5 മഞ്ഞ സാരിയും ഗ്ലിറ്ററി ബ്ലൗസും അണിഞ്ഞാണ് താരം പാര്‍ട്ടിയ്ക്ക് എത്തിയത്. …
അടുത്തിടെ സിദ്ദിഖിൽ നിന്നും സങ്കടപ്പെടുത്തുന്ന അനുഭവം ഉണ്ടായിട്ടുണ്ട്: മാല പാർവതി
വിജയ് ബാബുവിനെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിക്ക് പിന്നാലെ താരസംഘടനയായ അമ്മയിൽ പൊട്ടിത്തെറി. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നും നടി മാല പാർവതി രാജിവച്ചിരുന്നു. സംഘടനയിൽ തനിക്ക് വിശ്വാസമില്ലെന്ന് പറയുകയാണ് മാല പാർവതി. ഇപ്പോഴിതാ, നടൻ സിദ്ദിഖിൽ നിന്നും തനിക്ക് സങ്കടപ്പെടുത്തുന്ന അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് നടി. ഒരു ചാനൽ ചർച്ചയ്ക്കിടെയായിരുന്നു മാല പാർവതിയുടെ വെളിപ്പെടുത്തൽ. കാളിദാസൻ നായകനായ ഹാപ്പി…
ഹിന്ദി ഇന്ത്യയുടെ രാഷ്ട്ര ഭാഷ അണോ അല്ലയോ ? സുഹാസിനി പറയുന്നു.
ന്യൂഡൽഹി: ഹിന്ദി ഇന്ത്യയുടെ രാഷ്ട്ര ഭാഷ അണോ അല്ലയോ എന്ന ചർച്ചയിൽ നിലപാട് വ്യക്തമാക്കി നടി സുഹാസിനി. ഹിന്ദി ഭാഷ വളരെ നല്ലതാണെന്നും അത് എല്ലാവരും പഠിക്കണമെന്നും സുഹാസിനി പറയുന്നു. ഹിന്ദിക്കാർ നല്ലവരാണെന്നും അവരോട് സംസാരിക്കണമെങ്കിൽ ഹിന്ദി നമ്മൾ പഠിക്കണമെന്നുമാണ് സുഹാസിനി പറഞ്ഞത്. അജയ് ദേവ്ഗണും കിച്ച സുദീപും തമ്മിലുള്ള ഭാഷാ വിവാദത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് സുഹാസിനി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ചെന്നൈ…
‘ജുറാസിക് വേൾഡ് ഡൊമിനിയൻ’ ട്രെയ്‌ലർ
ലോകമെമ്പാടുമുള്ള ജുറാസിക് വേൾഡ് ആരാധകരെ സന്തോഷിപ്പിച്ചു കൊണ്ട് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജുറാസിക് വേൾഡ് സീരിസിലെ അവസാന ചിത്രമായ ജുറാസിക് വേൾഡ് ഡൊമിനിയന്റെ ട്രെയ്‌ലറാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു കുഞ്ഞ് ദിനോസറിനെ വേട്ടയാടുന്നതും പിന്നീട് മറ്റു ദിനോസറുകൾ നാട്ടിലെത്തി നഗരം കീഴടക്കുന്നതുമാണ് ട്രെയ്ലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയ്ലറിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. മികച്ച ദൃശ്യവിരുന്നായിരിക്കും ചിത്രമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.
ജയസൂര്യയുടെ ജോണ്‍ ലൂഥര്‍ മെയ് 27ന് തിയേറ്ററുകളിലെത്തും
ജയസൂര്യയുടെ ജോണ്‍ ലൂഥര്‍ മെയ് 27 ന് തിയേറ്ററുകളിലെത്തും. നവാഗതനായ അഭിജിത്ത് ജോസഫാണ് ജോണ്‍ ലൂഥറിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. അലോന്‍സ ഫിലിംസിന് കീഴില്‍ തോമസ് പി മാത്യുവും സഹനിര്‍മ്മാതാവ് ക്രിസ്റ്റീന തോമസും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സെഞ്ച്വറി റിലീസാണ് ചിത്രം വിതരണം ചെയ്യുന്നത്.
ബുർജ് ഖലീഫയിൽ ‘സേതുരാമയ്യർ’ തെളിഞ്ഞു
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സേതുരാമയ്യർ ബുർജ് ഖലീഫയിൽ തെളിഞ്ഞു. മമ്മൂട്ടിയുടെ പുതിയ ചിത്രം സിബിഐ ഫൈവ്- ദി ബ്രെയ്‌നിന്റെ ട്രെയിലർ ആണ് ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ദുബൈ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചത്. പ്രദർശനത്തിന് സാക്ഷിയാവാൻ മമ്മൂട്ടിയും ദുബായിലെത്തി. സേതുരാമ അയ്യർ ലോകത്തിന്റെ നെറുകയിൽ തെളിഞ്ഞ നിമിഷം നേരിട്ടാസ്വദിച്ച മമ്മൂട്ടിയുടെ മുഖഭാവങ്ങളും തരംഗമായി. സിബിഐ ഫൈവിന്റെ ഓവർസ്സീസ് വിതരണക്കാരായ ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ്…
ജാക്ക് ആൻഡ് ജില്ലിന്റെ ടീസർ മണിരത്നം പുറത്തിറക്കി
മഞ്‌ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സന്തോഷ് ശിവൻ സംവിധാനം നിർവഹിക്കുന്ന ജാക്ക് ആൻഡ് ജില്ലിന്റെ ടീസർ പുറത്തിറങ്ങി. സംവിധായകൻ മണിരത്നമാണ് ടീസർ പുറത്തിറക്കിയത്. കോമഡിയും ആക്ഷനും എല്ലാം കൊണ്ടും ഒരു പക്കാ എന്റർടൈനർ തന്നെയാണ് ചിത്രമെന്ന് ടീസർ ഉറപ്പ് നൽകുന്നുണ്ട്. ഗോകുലം ഗോപാലൻ. സന്തോഷ് ശിവൻ, എം പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് സയൻസ് ഫിക്ഷൻ കോമഡി ഗണത്തിൽപ്പെടുന്ന ചിത്രമായ ജാക്ക് ആൻഡ്…
അജയ് ദേവ്ഗണിന്‍റെ അഭിപ്രായത്തോടൊപ്പം ഉറച്ചുനിൽക്കുന്നു: കങ്കണ
ഡൽഹി ഹിന്ദി ഭാഷ വിവാദത്തിൽ പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണൗത്. ദേശീയ ഭാഷയായ ഹിന്ദിയെ നിഷേധിക്കുന്നത് ഭരണഘടനയെ നിഷേധിക്കലാണെന്ന് കങ്കണ വ്യക്തമാക്കി. ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണെന്ന് അജയ് ദേവ്ഗൺ പറയുന്നതിൽ തെറ്റില്ലെന്നും എന്നാൽ, ഓരോരുത്തർക്കും അവരുടെ ഭാഷയിലും സംസ്‌കാരത്തിലും അഭിമാനിക്കാൻ അവകാശമുണ്ടെന്നും കങ്കണ പറഞ്ഞു.
ഗ്ലാമറസ് ചിത്രങ്ങളുമായി എസ്തർ അനിൽ!
അഭിനേത്രിയും അവതാരകയുമായ എസ്തര്‍ സോഷ്യല്‍മീഡിയയിലും സജീവമാണ്. പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. പുത്തന്‍ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍ ഈ മാറ്റം വിശ്വസിക്കാനാവുന്നില്ല! ഗ്ലാമറസ് ചിത്രങ്ങളുമായി എസ്തർ അനിൽമോഡേണ്‍ ഡ്രസില്‍ അതീവ സുന്ദരിയായുള്ള ചിത്രങ്ങളാണ് എസ്തര്‍ അനില്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ബാലതാരമായി തുടക്കം കുറിച്ച് പിന്നീട് നായികയായി മാറുകയായിരുന്നു താരം. ഇടയ്ക്കിടയ്ക്ക് മേക്കോവര്‍ പരീക്ഷണങ്ങളും എസ്തര്‍ നടത്താറുണ്ട്. എസ്തറിന്റെ പുതിയ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. …
‘ജനഗണമന’ സിനിമ തീയേറ്ററുകളിൽ മികച്ച പ്രകടനo നടത്തുന്നു.’സിനിമയ്ക്ക് കിട്ടുന്ന കൈയ്യടിക്ക് ഞാൻ ആദ്യം നന്ദി പറയുന്നത് നമ്മുടെ മെഗാ സ്റ്റാർ മമ്മൂക്കയ്ക്കാണ്’: ഡിജോ ജോസ്
അപ്രിയ സത്യങ്ങളുടെ നേര്‍ക്കാഴ്ച, പ്രകടനങ്ങളുടെ കരുത്തില്‍ കൈയ്യടി നേടുന്ന ചിത്രം! പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും മംമ്ത മോഹൻദാസും പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘ജനഗണമന തീയേറ്ററുകളിൽ മികച്ച പ്രകടനമാണ് നനേടിയിരിക്കുന്നത്. സമകാലീന രാഷ്ട്രീയ സാഹചര്യങ്ങളെ കൈയൊതുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടികഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സിനിമയുടെ സംവിധായകൻ ഡിജോ ജോസ് ആന്‍റണി നടൻ മമ്മൂട്ടിയോട് നന്ദി പറഞ്ഞുകൊണ്ട് ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ചിത്രവും…