പുതിയ ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് സംവിധായകൻ വിഘ്നേഷ് ശിവന് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ നോട്ടീസയച്ചു.
ചെന്നൈ : പുതിയ ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് സംവിധായകൻ വിഘ്നേഷ് ശിവന് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ( എൽഐസി) നോട്ടീസയച്ചു. ഏഴു ദിവസത്തിനുള്ളിൽ പേര് മാറ്റിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു. വിഘ്നേഷ് ശിവന്റെ പുതിയ ചിത്രമായ എൽഐസി- ലവ് ഇൻഷുറൻസ് കോർപറേഷന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. 2023 ഡിസംബറിലാണ് ചിത്രം അനൗൺസ് ചെയ്തത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോയും റൗഡി പിക്‌ചേഴ്‌സും ചേർന്നാണ്…
പ്രശസ്‌തവും പുരാതനവുമായ മാടശ്ശേരി മനയും അതിനെ ചുറ്റിപ്പറ്റിയുള്ള വർഷങ്ങളായുള്ള കുടിപ്പകയുടെയും കഥ:
കൊച്ചി : നവാഗതനായ ദർശൻ സംവിധാനം ചെയ്യുന്ന കെടാവിളക്ക് ചിത്രീകരണം തുടങ്ങി. യദു ഫിലിം ഫാക്‌ടറിയുടെ ബാനറിൽ സുധീർ സി ബി കഥ എഴുതി നിർമ്മിച്ച ചിത്രത്തിൽ ബിബിൻ പോലുക്കര, ഉണ്ണികൃഷ്‌ണൻ തെക്കേപ്പാട് എന്നിവരാണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ക്യാമറ തമ്പി സ്വാതികുമാർ. സംഭാഷണം രചിച്ചിരിക്കുന്നത് ജീവ, ബിപിൻ പോലുക്കര എന്നിവരാണ്. പുതുമുഖ നടന്മാരായ പാർത്ഥിപ് കൃഷ്‌ണൻ സനീഷ് മേലെ പാട്ട് എന്നിവർ മുഖ്യ…
ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചു.
ലോസ് ഏന്‍ജല്‍സ്: 60ലേറെ സിനിമകളിലും ടെലിവിഷന്‍ ഷോകളിലും ഭാഗമായിട്ടുള്ള ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും അദ്ദേഹത്തിന്റെ (51) രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചു. 51 വയസ്സായിരുന്നു. ഒലിവറിനൊപ്പം മക്കളായ മെഡിറ്റ (10), അനിക് (12), പൈലറ്റ് റോബര്‍ട് ഷാസ് എന്നിവരാണ് വ്യാഴാഴ്ച നടന്ന അപകടത്തില്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്വകാര്യവിമാനം ടേക്ഓഫിന് പിന്നാലെ കരീബിയന്‍ കടലില്‍ പതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മീന്‍പിടുത്തത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും…
പൂർണമായും ഒമാനിൽ ചിത്രീകരിച്ച മലയാള ചിത്രം ‘രാസ്ത’ അഞ്ചിന് പ്രേക്ഷകരുടെ മുന്നിലേക്ക്
പൂർണമായും ഒമാനിൽ ചിത്രീകരിച്ച മലയാള ചിത്രം ‘രാസ്ത’ അഞ്ചിന് പ്രേക്ഷകരുടെ മുന്നിലേക്ക്. കേരളത്തിന്റെ പത്തിരട്ടി വലിപ്പമുള്ള റുബൂഉൽ ഖാലി മരുഭൂമിയിൽ 2011ലുണ്ടായ ഒരു യഥാർത്ഥ സംഭവ കഥയെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.അമ്മയെ തേടി ഗൾഫിലേക്ക് പോകുന്ന ഒരു പെൺകുട്ടിയുടെ അതിജീവനമാണ് കഥയുടെ ഇതിവൃത്തം. നിരവധി ഒമാനി കലാകാരൻമാരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ,…
ഇന്ത്യയിൽ ആദ്യത്തെ പ്രീമിയറിന് ഒരുങ്ങി മലയാളത്തിലെ ആദ്യത്തെ ഡിസ്റ്റോപ്പിയൻ കോമഡി ചിത്രം ഗഗനചാരി.
കേരളത്തിലെ ഏറ്റവും വലിയ പോപ് കൾചർ പരിപാടിയായ ‘കേരള പോപ്പ് കോൺ’ൽ ആണ് ഗഗനചാരി എക്‌സ്‌ക്ലൂസീവ് പ്രീമിയർ ചെയ്യുന്നത്. ആഗോള തലത്തിൽ ശ്രദ്ധേയമായ ‘കോമിക് കോൺ’ ന്റെ മറ്റൊരു കേരള പതിപ്പാണ് കേരള പോപ്പ് കോൺ. കോമിക് കോൺ അഥവ കോമിക് ബുക്ക് കൺവെൻഷൻ എന്നത് കോമിക് പുസ്തകങ്ങളിലും കോമിക് പുസ്തക സംസ്‌കാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഫാൻ കൺവെൻഷനാണ്, കോമിക് ബുക്ക്…
സംവിധായകൻ ലോകേഷ് കനകരാജിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി
ചെന്നൈ: സംവിധായകൻ ലോകേഷ് കനകരാജിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി. മധുര ഒറ്റക്കടവ് സ്വദേശി രാജാമുരുകൻ ആണ് ഹർജിക്കാരൻ. ലോകേഷ് സംവിധാനം ചെയ്ത വിജയ് ചിത്രം ‘ലിയോ’ അക്രമ – ലഹരിമരുന്നു രംഗങ്ങൾ കുത്തി നിറച്ച് സമൂഹത്തിനു തെറ്റായ മാതൃക നൽകുന്നതാണെന്നും സംവിധായകന്റെ മാനസിക നില പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. ലിയോ സിനിമ കണ്ട് തനിക്ക് മാനസിക സമ്മർദമുണ്ടായെന്നും നഷ്ടപരിഹാരമായി 1000 രൂപ നൽകണമെന്നും…
സ്‌പിൻ ഓഫ് സീരീസ് ബെർലിൻ 9ന് നെറ്റ്ഫ്ലിക്‌സിൽ റിലീസ് ചെയ്യും.
ശ്രദ്ധേയമായ സ്പാനിഷ് സീരീസ് മണി ഹെയ്‌സ്റ്റിലെ കഥാപാത്രം ബെർലിനെ ആധാരമാക്കിയുള്ള സ്‌പിൻ ഓഫ് സീരീസ് ബെർലിൻ 9ന് നെറ്റ്ഫ്ലിക്‌സിൽ റിലീസ് ചെയ്യും. പെഡ്രോ അലോൺസോയാണ് ബെർലിനായി എത്തുന്നത്. നെറ്റ്ഫ്ലിക്‌സിലെ ഏറ്റവും ജനപ്രിയമായ സീരീസുകളിലൊന്നാണ് മണി ഹെയ്‌സ്റ്റ് ( ലാ കാസ ഡെൽ പപ്പേൽ). ബാങ്ക് കൊള്ളയെ ആധാരമാക്കിയുള്ള സീരീസിലെ ബെർലിൻ എന്ന കഥാപാത്രവും ഏറെ ആരാധകരെ സൃഷ്ടിച്ചിരുന്നു. മണി ഹെയ്‌സ്റ്റിലെ പൊലീസ് കഥാപാത്രങ്ങളായ റക്വേലും…
മലൈക്കോട്ടൈ വാലിബന്‍’ പുതിയ പോസ്റ്റര്‍
ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ കോളിളക്കം തീര്‍ത്തു, മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുമ്പോഴും മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം മലൈക്കോട്ടൈ വാലിബന്‍ ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകള്‍ക്കും മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ചിത്രം എന്തായിരിക്കും എന്ന് ഒരുതരത്തിലുമുള്ള സൂചനകള്‍ നല്‍കാതെയാണ് ഓരോ പോസ്റ്ററും പുറത്തുവന്നിട്ടുള്ളത്….
ക്യാപ്റ്റൻ വിജയകാന്ത് വിടവാങ്ങി…
ചെന്നൈ: ക്യാപ്റ്റൻ വിജയകാന്ത് അന്തരിച്ചു. എൺപതുകളിലും തൊണ്ണൂറുകളിലും സൂപ്പർതാര പദവി അലങ്കരിച്ചിരുന്ന ആളായിരുന്നു വിജയകാന്ത്. രജനികാന്തും കമൽ ഹാസനും സൂപ്പർതാര പദവി അലങ്കരിക്കുമ്പോൾ തന്നെ അവർക്കൊപ്പം സൂപ്പർ സ്റ്റാറായി നിന്ന നടൻ. തുടർച്ചയായി ബോക്‌സോഫീസിൽ സിനിമകൾ സൂപ്പർഹിറ്റായതോടെ വിജയകാന്തിനെ സൂപ്പർസ്റ്റാർ എന്നും ആരാധകർ വിളിച്ചു. വിജയകാന്തിന്റെ വിയോഗത്തോടെ തമിഴ്‌നാടിന് നഷ്ടമാകുന്നത് തമിഴ് സിനിമയിലെ സൂപ്പർതാരങ്ങളിലൊരാളേയും മികച്ച രാഷ്ട്രീയ നേതാവിനേയുമാണ്. 1952 ഓഗസ്റ്റ് 25ന് തമിഴ്നാട്ടിലെ…
മറിമായം പരമ്പരയുടെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ഒത്തുചേരുന്ന പഞ്ചായത്ത് ജെട്ടി എന്ന ചിത്രത്തിന് തുടക്കമായി.
സമകാലീന സംഭവങ്ങൾ നർമ്മത്തിലൂടെ അവതരിപ്പിച്ച് ശ്രദ്ധേയമായ മറിമായം പരമ്പരയുടെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ഒത്തുചേരുന്ന പഞ്ചായത്ത് ജെട്ടി എന്ന ചിത്രത്തിന് തുടക്കമായി. മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിങ്കളാഴ്ച കലൂർ ഐഎംഎ ഹാളിൽ നടന്ന ചടങ്ങിൽ സംവിധായകൻ സത്യൻ അന്തിക്കാട് ഭദ്രദീപം തെളിയിച്ചു. സത്യൻ അന്തിക്കാട് സ്വിച്ചോൺ കർമ്മവും നാദിർഷ ഫസ്റ്റ് ക്ലാപ്പും നൽകി. ലാൽ…
ഡൈനാമിക് റോറിംഗ് സ്റ്റാർ ശ്രീമുരളിയെ നായകനാക്കി ബഗീരയുടെ ടീസർ പുറത്തിറക്കി.
ഡൈനാമിക് റോറിംഗ് സ്റ്റാർ ശ്രീമുരളിയെ നായകനാക്കി, കെജിഎഫ്, കാന്താര, സലാർ തുടങ്ങിയ സിനിമാ വിസ്മയങ്ങളുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ്, അവരുടെ ഏറ്റവും പുതിയ ചിത്രമായ ബഗീരയുടെ ടീസർ പുറത്തിറക്കി. ശ്രീമുരളിയുടെ ജന്മദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്ത ടീസർ ഇപ്പോൾ ഹോംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനലിൽ ലഭ്യമാണ്. അജ്‌നീഷാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഡോ. സൂരി സംവിധാനം ചെയ്‌ത ബഗീരയിൽ, പ്രധാന വേഷത്തിൽ പ്രകാശ് രാജും,…
പി വി സാമി മെമ്മോറിയൽ ഇൻഡസ്‌ട്രിയൽ ആൻഡ് സോഷ്യോ കൾചറൽ അവാർഡ് നടൻ മോഹൻലാലിന്.
കോഴിക്കോട്: പി വി സാമി മെമ്മോറിയൽ ഇൻഡസ്‌ട്രിയൽ ആൻഡ് സോഷ്യോ കൾചറൽ അവാർഡ് നടൻ മോഹൻലാലിന്. 16ന് എം ടി വാസുദേവൻ നായർ അവാർഡ് സമ്മാനിക്കും. എം വി ശ്രേയാംസ്‌കുമാർ, ഡോ. സി കെ രാമചന്ദ്രൻ, സത്യൻ അന്തിക്കാട് എന്നിവരടങ്ങിയ സമിതിയാണ് മോഹൻലാലിനെ അവാർഡിന് തെരഞ്ഞെടുത്തത്. വൈകിട്ട് അഞ്ചരക്ക് കോഴിക്കോട് ശ്രീനാരായണ ഹാളിലാണ് അവാർഡ്‌ദാനം. ചടങ്ങിൽ മോഹൻാലിന്റെ ഓർമ്മക്കുറിപ്പുകൾ പുസ്‌തകം എം ടി പ്രകാശിപ്പിക്കുമെന്ന്…