Blog

Uncategorized

കുടുംബസ്ത്രീയും കുഞ്ഞാടും” ചിത്രീകരണം പൂർത്തിയായി. 

ധ്യാൻ ശ്രീനിവാസൻ, അന്നാ രേഷ്മ രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് പി ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്ത “കുടുംബസ്ത്രീയും കുഞ്ഞാടും” ചിത്രീകരണം പൂർത്തിയായി. പൂർവ്വവിദ്യാർത്ഥി സംഗമങ്ങളെ തുടർന്ന് പല കുടുംബങ്ങളിലും പ്രശ്നങ്ങളുണ്ടാകുന്നത് ഇന്ന് സാധാരണമാണ്. ഒരു പ്രവാസിയുടെ കുടുംബത്തിൽ അത്തരത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പൂർണ്ണമായും നർമ്മത്തിലൂടെയാണ് ചിത്രത്തിന്റെ കഥാഗതി മുന്നോട്ടു സഞ്ചരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, അന്നാ രേഷ്മ രാജൻ എന്നിവർക്കു…

Movie

മീരാ ജാസ്മിനും നരേനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ക്വീൻ എലിസബത്ത്’ ഡിസംബർ 29 മുതൽ തിയേറ്ററുകളിലെത്തും.  

മീരാ ജാസ്മിനും നരേനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ക്വീൻ എലിസബത്ത്’ ഡിസംബർ 29 മുതൽ തിയേറ്ററുകളിലെത്തും. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന വിധത്തിൽ റൊമാൻറിക് കോമഡി എന്റർടെയിനറായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ‘അച്ചുവിന്റെ അമ്മ’, ‘മിന്നാമിന്നിക്കൂട്ടം’, ‘ഒരേ കടൽ’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം നരേനും മീരാ ജാസ്മിനും ഒരുമിക്കുന്ന ‘ക്യൂൻ എലിസബത്ത്’ലൂടെ തന്റെ ഉജ്ജ്വലമായ അഭിനയ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങുകയാണ്…

documentry, Movie

കൂടത്തായി കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററി ഡിസംബർ 22 മുതൽ സ്ട്രീം ചെയ്യും.  

കൊച്ചി: കൂടത്തായി കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കി ഒരുക്കിയ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ഡിസംബർ 22 മുതൽ സ്ട്രീം ചെയ്യും. ‘കറി ആൻഡ് സയനൈഡ്- ദ ജോളി ജോസഫ് കേസ്’ എന്ന ഡോക്യുമെന്ററിയുടെ ട്രെയിലർ അണിയർ പ്രവർത്തകർ പുറത്തുവിട്ടു. 14 വർഷത്തിനിടെ ആറ് കൊലപാതകങ്ങൾ നടത്തിയ പ്രതി ജോളി ജോസഫിന്റെ ജീവിതം ആസ്പദമാക്കിയാണ് ഡോക്യുമെന്ററി ചെയ്തിരിക്കുന്നത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ കഥാകൃത്ത് ശാലിനി ഉഷാദേവിയാണ്. ക്രിയേറ്റീവ്…

Movie

ഐഎഫ്എഫ്‌കെ; 11 സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ 

വിസ്‌മയിപ്പിക്കുന്ന ദൃശ്യാനുഭവങ്ങൾ കൊണ്ട് ആഗോള ചലച്ചിത്രപ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ 11 സംവിധായകരുടെ ഏറ്റവും പുതിയ സിനിമകൾ 28ാമത് ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കും. ഐ ഡാനിയേൽ ബ്‌ളേക്ക്, ദ വിൻഡ് ദാറ്റ് ഷേക്‌സ് ദ ബാർലി തുടങ്ങിയ സിനിമകളിലൂടെ ചലച്ചിത്രപ്രേമികളുടെ പ്രിയങ്കരനായ കെൻ ലോച്ചിന്റെ ‘ദ ഓൾഡ് ഓക്ക്’ എന്ന ചിത്രമാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. 87 കാരനായ കെൻലോച്ചിന്റെ ഏറ്റവും പുതിയ ചിത്രം ഇംഗ്‌ളണ്ടിന്റെ വടക്കുകിഴക്കൻ…

Uncategorized

അനിൽ ലാൽ സംവിധാനം ചെയ്യുന്ന ചിത്രം ‘ചീനട്രോഫി’യുടെ റിലീസ് ഡേറ്റ് പുറത്ത്. 

ധ്യാൻ ശ്രീനിവാസനെ നായകനാക്കി അനിൽ ലാൽ സംവിധാനം ചെയ്യുന്ന ചിത്രം ‘ചീനട്രോഫി’യുടെ റിലീസ് ഡേറ്റ് പുറത്ത്. ചിത്രം ഡിസംബർ 8-ന് തീയറ്ററുകളിലെത്തും. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ധ്യാൻ ശ്രീനിവാസൻ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഫെയിം കെന്റി സിർദോ, ഷെഫ് സുരേഷ് പിള്ള എന്നിവരെക്കൂടാതെ ജാഫർ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനിൽ ബാബു, ജോണി…

Uncategorized

 മകനുവേണ്ടിയും സ്ത്രീത്വത്തിന് വേണ്ടിയും അവൾ നടത്തുന്ന പോരാട്ടത്തിന്റെയും കഥ പറയുന്ന ചിത്രം ” മായമ്മ ” തുടങ്ങി. 

നാടോടിയായി അലഞ്ഞ് അമ്പലങ്ങളിലും സർപ്പക്കാവുകളിലും പുള്ളുവൻ പാട്ടും നാവോറ് പാട്ടും പാടി നടക്കുന്ന മായമ്മ എന്ന പെൺകുട്ടിയുടെ ജീവിതയാതനകളുടെയും അവൾക്കു അനുഭവിക്കേണ്ടി വരുന്ന ജയിൽ വാസത്തിന്റെയും കഥ പറയുന്ന ചിത്രമാണ് മായമ്മ. ചിത്രത്തിൽ നായകനും നായികയുമാകുന്നത് പുതുമുഖങ്ങളായ അരുണും അങ്കിത വിനോദുമാണ്. മകനുവേണ്ടിയും സ്ത്രീത്വത്തിന് വേണ്ടിയും അവൾ നടത്തുന്ന പോരാട്ടത്തിന്റെയും കഥ പറയുന്ന ചിത്രമാണ് മായമ്മ. . ജയൻ ചേർത്തല, കൃഷ്ണപ്രസാദ്, വിജിതമ്പി,…

Movie

ക്ലാസ്സ് – ബൈ എ സോൾജ്യ‌ർ ട്രെയിലർ  മാജിക്  ഫ്രെയിംസ് റിലീസ് ചെയ്തു. 

കൊച്ചി : സ്കൂൾ ജീവിതത്തിന്റെ നൊസ്റ്റാൾജിയും ത്രില്ലുമായി എത്തുന്ന  ക്ലാസ്സ് – ബൈ എ സോൾജ്യ‌ർ ട്രെയിലർ  മാജിക്  ഫ്രെയിംസ് റിലീസ് ചെയ്തു. പ്ലസ് ടു വിദ്യാർഥിനി ചിന്മയി നായർ സംവിധാനം ചെയ്ത്, വിജയ് യേശുദാസ്, മീനാക്ഷി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന  ക്ലാസ്സ് – ബൈ എ സോൾജ്യ‌ർ   ‘സാഫ്‌നത്ത് ഫ്‌നെയാ‘ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സാബു കുരുവിളയും…

Uncategorized

നടി തൃഷയെക്കുറിച്ച് മൻസൂർ അലി ഖാൻ നടത്തിയ സ്‌ത്രീവിരുദ്ധ പരാമർശത്തിൽ ദേശീയ വനിതാ കമീഷൻ സ്വമേധയ കേസെടുത്തു. 

ന്യൂഡൽഹി: നടി തൃഷയെക്കുറിച്ച് മൻസൂർ അലി ഖാൻ നടത്തിയ സ്‌ത്രീവിരുദ്ധ പരാമർശത്തിൽ ദേശീയ വനിതാ കമീഷൻ സ്വമേധയ കേസെടുത്തു. ലിയോയിൽ തൃഷയുണ്ടെന്ന് അറിഞ്ഞപ്പോൾ തനിക്കൊപ്പം ഒരു ബെഡ്‌റൂം സീൻ എങ്കിലും കാണുമെന്ന് പ്രതീക്ഷിച്ചുവന്നും അതുണ്ടായില്ലെന്നുമായിരുന്നു സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസ്‌മീറ്റിൽ മൻസൂർ അലിഖാന്റെ പരാമർശം.  മറ്റ് നടിമാരെപ്പോലെ തൃഷയെയും കട്ടിലിലേക്ക് വലിച്ചിടാനാവുമെന്നാണ് പ്രതീക്ഷിച്ചതെന്നും പക്ഷേ സെറ്റിൽ തൃഷയെ ഒന്ന് കാണാൻ പോലുമായില്ലെന്നും…

Movie

സിനിമയെ റിവ്യൂ കൊണ്ടെന്നും നശിപ്പിക്കാനാവില്ല;മമ്മൂട്ടി 

കൊച്ചി : റിവ്യൂ നിർത്തിയത് കൊണ്ടൊന്നും സിനിമ രക്ഷപ്പെടാൻ പോകുന്നില്ലെന്ന് മമ്മൂട്ടി. “കാതൽ ദ കോർ’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു.  സിനിമ റിവ്യൂവും റോസ്റ്റിങ്ങും രണ്ടും രണ്ടാണ്‌. സിനിമയെ റിവ്യൂ കൊണ്ടെന്നും നശിപ്പിക്കാനാവില്ല. ഓരോരുത്തരുടെ കാഴ്‌ചപ്പാടനുസരിച്ചാണ്‌ സിനിമ കാണാൻ വരുന്നത്‌. റിവ്യൂ നിർത്തിയത് കൊണ്ട് സിനിമ രക്ഷപ്പെടാൻ പോകുന്നില്ല. റിവ്യൂക്കാർ അവരുടെ വഴിക്കും സിനിമ അതിന്റെ വഴിക്കും പോകും. പ്രേക്ഷകർക്ക്…

Movie

“ഡാൻസ് പാർട്ടി” യുടെ ഓഡിയോ സിഡി, മെഗാ സ്റ്റാർ ​മമ്മൂട്ടി പ്രകാശനം  ചെയ്തു 

കൊച്ചി : യുവതാരങ്ങളായ വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, ‘ഭാരത സർക്കസ്’എന്ന ചിത്രത്തിനു ശേഷം സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന “ഡാൻസ് പാർട്ടി” യുടെ ഓഡിയോ സിഡി, മെഗാ സ്റ്റാർ ​മമ്മൂട്ടി പ്രകാശനം  ചെയ്തു. മനോരമ മ്യൂസിക്ക് ഗാനങ്ങൾ വിപണിയിലെത്തിക്കുന്നു. രാഹുൽ രാ​ജ് ഈണം നൽകിയ നാല് പാട്ടുകൾക്ക് പുറമേ, ബിജിബാൽ, വികെ എന്നിവരും…

Movie

ലിയോ” റെക്കോർഡ് കളക്ഷനിലേക്ക് 

കൊച്ചി : കേരളത്തിൽ റിലീസ് ചെയ്ത തമിഴ് സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി ലിയോ. ലോകേഷ് കനകരാജ് – ദളപതി വിജയ് ചിത്രം 58 കോടിയോളം രൂപ കളക്ഷൻ നേടി വിജയകുതിപ്പു തുടരുകയാണ്. മൂന്നാം വാരവും ഹൌസ്ഫുൾ ഷോകളുമായി കുതിക്കുന്ന ലിയോ കേരളത്തിൽ പുതിയ റെക്കോർഡുകൾ തീർക്കുകയാണ്. 57.7കോടി നേടിയ ജെയ്ലറിന്റെ റെക്കോർഡ് ആണ് വിജയ് ചിത്രം തകർത്തെറിഞ്ഞത്. ആഗോളതലത്തിൽ…

Movie

വേലയുടെ പ്രീ റിലീസ് ടീസർ പുറത്തിറക്കി. 

നവംബർ പത്തിന് റിലീസിന് ഒരുങ്ങുന്ന വേലയുടെ പ്രീറിലീസ് ടീസർ പുറത്തിറക്കി. ഷെയിൻ നിഗവും സണ്ണി വെയ്‌നും പോലീസ് വേഷങ്ങളിലെത്തുന്ന ചിത്രം പ്രേക്ഷകർക്ക് തിയേറ്റർ എക്സ്പീരിയൻസ് നൽകുന്ന ചിത്രമാണെന്നാണ് ടീസർ നൽകുന്ന സൂചന.സിദ്ധാർഥ് ഭരതൻ, അതിഥി ബാലൻ എന്നിവരും ചിത്രത്തിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എം.സജാസ് ആണ്. നവാഗതനായ ശ്യാം ശശി ആണ്സംവിധാനം . വേലയുടെ ഗാനങ്ങളും പശ്ചാത്തല സംഗീതവും…