Blog

Movie

ജയിലർ നേടിയ കോടികൾ; കേരളത്തിലും തമിഴ്നാട്ടിലും തൂക്കി ആദ്യ ദിന കളക്ഷൻ 

തിരുവനന്തപുരം: രജനീകാന്ത് നായകനായ ജയിലറിന് വമ്പൻ കളക്ഷനാണ് സംസ്ഥാനത്ത് എല്ലായിടത്തു നിന്നും ലഭക്കുന്നത്. ചിത്രം പ്രേക്ഷക പ്രതീക്ഷകൾക്കും മുകളിലെത്തിയെന്നാണ് അഭിപ്രായം. ഇതുവരെയുള്ള കളക്ഷൻ റിപ്പോർട്ടുകൾ പരിഗണിക്കുമ്പോൾ വമ്പൻ മുന്നേറ്റമാണ് ചിത്രത്തിന് ലഭിക്കുന്നത്. കേരള ബോക്സോഫീസിൽ ചിത്രം ഇതുവരെ നേടിയത് 5 കോടിയാണ്. ആദ്യ ദിന  കളക്ഷൻ റിപ്പോർട്ടാണിത്. അതേസമയം തമിഴ്നാട്ടിൽ ചിത്രത്തിന് കളക്ഷൻ 90 കോടി കവിഞ്ഞതായാണ് വിവരം. വിവിധ ട്വിറ്റർ പേജുകളിൽ പങ്ക്…

Movie

കെ.ടി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ സിനിമ ജെൻ്റിൽമാൻ-2 ൻ്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ സംഗീത സംവിധായൻ ‘ ഓസ്കർ ജേതാവ് ‘ എം എം . കീരവാണി തൻ്റെ സോഷ്യൽ മീഡിയായിലൂടെ റിലീസ് ചെയ്തു . 

കൊച്ചി : തെന്നിന്ത്യയിലെ മലയാളിയായ മെഗാ നിർമ്മാതാവ് കെ.ടി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ സിനിമ ജെൻ്റിൽമാൻ-2 ൻ്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ സംഗീത സംവിധായൻ ‘ ഓസ്കർ ജേതാവ് ‘ എം എം . കീരവാണി തൻ്റെ സോഷ്യൽ മീഡിയായിലൂടെ റിലീസ് ചെയ്തു . എ. ഗോകുൽ കൃഷ്ണയാണ് ജെൻ്റിൽമാൻ-II വിൻ്റെ സംവിധായകൻ. കീരവാണി പശ്ചാത്തലമായി നൽകിയ തീം മ്യുസിക്കിൻ്റെ അകമ്പടിയോടെയാണ് ടൈറ്റിൽ മോഷൻ…

Movie

റഹ്മാൻ നായകനായ സയൻസ് ഫിക്ഷൻ ആക്ഷൻ ത്രില്ലർ സിനിമ ‘ സമാറ ‘ വെള്ളിയാഴ്ച പ്രദർശനത്തിനെത്തുന്നു. 

ചെന്നൈ : റഹ്മാൻ നായകനായ സയൻസ് ഫിക്ഷൻ ആക്ഷൻ ത്രില്ലർ സിനിമ ‘ സമാറ ‘ വെള്ളിയാഴ്ച പ്രദർശനത്തിനെത്തുന്നു. ചിത്രത്തിൻ്റെ പേരിലും റഹ്മാൻ്റെ ആൻ്റണി എന്ന കഥാപാത്രത്തിലും ഏറെ ദുരൂഹതകളും നിഗൂഢതകളും ഒളിപ്പിച്ചു വെച്ചു കൊണ്ടുള്ള ഒരു അവതരണ രീതിയാണ് സംവിധായകൻ അവലംബിച്ചിരിക്കുന്നത്. നാളുകൾക്ക് ശേഷം റഹ്മാൻ ഒരു മാസ് ആക്ഷൻ സിനിമയുമായി എത്തുന്നു എന്നതു കൊണ്ടു തന്നെ റഹ്മാൻ്റെ ആരാധകർ ആകാംഷയോടെ…

Movie

ബറോസ് ഡിസംബറിൽ എത്തും.. 

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകത കൊണ്ടു വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് ബറോസ്. 2019 ഏപ്രിലിൽ ഔദ്യോഗികമായി പ്രഖ്യാപിച്ച ചിത്രത്തിൽ പ്രധാന കഥാപാത്രമായി മോഹൻലാലും എത്തുന്നുണ്ട്. സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ. ‘ബറോസ്’ 15 മുതൽ 20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് സബ് ടൈറ്റിലോടുകൂടി പുറത്തുവരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ബറോസിന്റെ സ്‌പെഷൽ എഫക്ട്‌സ് ഇന്ത്യയിലും തായ്‌ലൻഡിലുമാണ് ചെയ്യുന്നത്. മറ്റു ജോലികൾ മിക്കതും പൂർത്തിയായി….

Movie

‘നി​ഗൂഢം’ ടീസർ പുറത്തുവിട്ടു. 

അനൂപ് മേനോനെ നായകനാക്കി നവാഗതരായ അജേഷ് ആന്‍റണി, അനീഷ് ബി.ജെ., ബെപ്സൺ നോർബെൽ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിർവ്വഹിക്കുന്ന “നിഗൂഢം” ത്തിന്‍റെ ടീസർ‌ പുറത്തുവിട്ടു. പേര് പോലെ തന്നെ നി​​ഗൂഢതകൾ നിറച്ചുള്ള ഒരു ടീസർ തന്നെയാണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. ഒരു പ്രത്യേക ലക്ഷ്യത്തോടെ പ്രശസ്ത ചിത്രകാരനായ ശങ്കര്‍ നടത്തുന്ന ഒരു യാത്രയും  അതിലൂടെ അദ്ദേഹം കണ്ടെത്തുന്ന നിഗൂഢതകളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.53 സെക്കൻഡാണ്…

Photo galary, Style

വീണ്ടും ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രങ്ങൾ തരം​ഗമാകുകയാണ്. 

ഓരോ തവണയും വ്യത്യസ്ത ​ഗെറ്റപ്പിൽ വളരെ സ്റ്റൈലിഷായിട്ട് എത്തുന്ന മമ്മൂട്ടി ഇത്തവണയും പതിവ് തെറ്റിച്ചില്ല. ചിത്രങ്ങൾ പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ 5 ലക്ഷത്തിലധികം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. നിരവധി പേർ കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. വളരെ പെട്ടെന്നാണ് മമ്മൂട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്.

Photo galary

പോലീസ് റിവഞ്ച് കഥ ‘ക്രൗര്യം’; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. 

റിമംബർ സിനിമാസ്സിന്റെ ബാനറിൽ സന്ദീപ് അജിത് കുമാർ സംവിധാനം ചെയ്ത പുതിയ ചിത്രം ‘ക്രൗര്യ’ത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. മലയാളത്തിൻ്റെ പ്രിയ താരങ്ങളായ ഷൈൻ ടോം ചാക്കോ, ശ്രീകാന്ത് മുരളി, സംവിധായകരായ അജയ് വാസുദേവ്, സന്തോഷ് വിശ്വനാഥ്, അരുൺ ഗോപി, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവരുടെ പേജിലൂടെയാണ് റിലീസ് ചെയ്തത്. പോലീസ് റിവഞ്ച് ഗണത്തിലുള്ള ചിത്രത്തിന്റെ കഥയും തിരക്കഥയും പ്രദീപ്‌ പണിക്കരുടെതാണ്. സുരേഷ്…

Photo galary, Review

ചാക്കോച്ചൻ ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ‘പദ്മിനി’; ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ എത്തി 

സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന്റെ സംവിധായകന്‍ സെന്ന ഹെഗ്ഡേയുടെ പുതിയ ചിത്രം പദ്മിനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകൻ. അപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. വളരെ വ്യത്യസ്തമായ രീതിയിലാണ് ഫസ്റ്റ് ലുക്ക് അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് പോസ്റ്ററുകളായാണ് പുറത്തിറക്കിയിരിക്കുന്നത്. ആദ്യത്തെ പോസ്റ്ററിൽ ചാക്കോച്ചനും വിൻസിയും,…

Movie

ഷമീർ ഭരതന്നൂരിന്റെ ‘അനക്ക്​ എന്തിന്റെ കേടാ’ വരുന്നു: പോസ്റ്റ്​ ​പ്രൊഡക്ഷൻ ​അന്തിമഘട്ടത്തിൽ. 

കൊച്ചി: ബിഎംസി ബാനറിൽ ഫ്രാൻസിസ്​ കൈതാരത്ത്​ നിർമ്മിച്ച്​ മാധ്യമപ്രവർത്തകൻ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്യുന്ന ‘​അനക്ക്​ എന്തിന്റെ കേടാ​’ സിനിമ പ്രദർശനത്തിന് ഒരുങ്ങുന്നു. അമ്പതിൽപ്പരം റിയലിസ്റ്റിക്​ ലൊക്കേഷനുകളിൽ ചി​ത്രീകരിച്ചതുവ​ഴിയും ശ്രദ്ധ ആകർഷിക്കപ്പെട്ട ഈ സിനിമയുടെ പോസ്റ്റ്​ ​പ്രൊഡക്ഷൻ ​ജോലികൾ അന്തിമഘട്ടത്തിലാണ്​.   അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, സുധീർ കരമന, സായ്കുമാർ, മധുപാൽ, ബിന്ദുപണിക്കർ, വീണ, വിജയകുമാർ, കൈലാഷ്, ശിവജി ഗുരുവായൂർ, കലാഭവൻ…

Movie

പൊട്ടി ചിരിപ്പിച്ച് എങ്കിലും ചന്ദ്രികേ ; സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടു. 

സുരാജ് വെഞ്ഞാറമൂടും നിരഞ്ജന അനൂപും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഏറ്റവും പുതിയ ചിത്രം എങ്കിലും ചന്ദ്രികേയുടെ സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടു. ചിത്രം വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇതൊരു മുഴുനീള കോമഡി ചിത്രമാണ്. ഒരു വിവാഹവും തുടർന്നുള്ള ചില സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം. ഉത്തര മലബാറിന്റെ ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്….

Talk

തങ്കം ഉടൻ ഒടിടിയിലേക്ക്. 

ബിജു മേനോനും വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഏറ്റവും പുതിയ ചിത്രം തങ്കം ഉടൻ ഒടിടിയിലെത്തും. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്  ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോസാണ്. ചിത്രം ഇന്ന് അർധരാത്രി മുതൽ ആമസോൺ പ്രൈം വീഡിയോസിൽ സ്ട്രീമിങ് ആരംഭിക്കും. ജനുവരി 26ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്.  ശ്യാം പുഷ്കരൻ രചനയിൽ ഒരുക്കിയ ചിത്രം സംവിധാനം…

Review

വീണ്ടും ത്രില്ലടിപ്പിക്കാൻ കുഞ്ചാക്കോ ബോബൻ; അജയ് വാസുദേവ് ചിത്രം പകലും പാതിരാവും ടീസർ 

കൊച്ചി : കുഞ്ചാക്കോ ബോബനെയും രജിഷ വിജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പകലും പാതിരാവും ടീസർ പുറത്തിറങ്ങി. ചിത്രം മാർച്ച് 3ന്  തിയറ്ററുകളിലേക്ക് തിയറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് പകലും പാതിരാവും. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിക്കുന്നത്. നിഷാദ് കോയയാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്.  ഗുരു സോമ സുന്ദരം ,തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ …