Blog

Movie

തമിഴ് താരം ശ്രീറാം കാർത്തിക്കിന്റെ മലയാള ചിത്രം പാതിരാക്കാറ്റ് റിലീസിന് ഒരുങ്ങുന്നു 

തിരുവനന്തപുരം : സന നിയ പ്രൊഡക്ഷൻ ഹൗസിന്റെ  ബാനറിൽ നജീബ് മടവൂർ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്ത ചിത്രമാണ് “പാതിരാക്കാറ്റ് “. തമിഴ് നടൻ ശ്രീറാം കാർത്തിക് നായകനാവുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ ആവണി ഷാരോൺ സഹിം എന്നിവർ നായികമാരാകുന്നത്. ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരി 24ന് ചിത്രം തിയറ്ററുകളിൽ എത്തും. ഷാജു നവോദയ, ഷിനോജ് വർഗീസ്, നിർമ്മൽ പാലാഴി, ശിവാജി…

Review

ഇത്‌ എന്റെ കഥ; “ക്രിസ്റ്റി’ സംവിധാകയൻ ആൽവിൻ സംസാരിക്കുന്നു. 

വീണ്ടുമൊരു പ്രണയക്കാഴ്ചയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുകയാണ് ക്രിസ്റ്റി. നവാഗതനായ ആൽവിൻ ഹെൻറിയാണ് സംവിധായകൻ. ജിത്തു ജോസഫ്, രജിത് ശങ്കർ തുടങ്ങിയ മുൻനിര സംവിധായകർക്കൊപ്പം വർഷങ്ങളോളം പ്രവർത്തിച്ച അനുഭവമുണ്ട് ആൽവിന്. മാത്യുവും മാളവിക മോഹനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ തിരക്കഥ ബെന്യാമിനും ഇന്ദുഗോപനുമാണ്. സംവിധായകൻ ആൽവിൻ സംസാരിക്കുന്നു: പ്രണയ സിനിമ ക്രിസ്റ്റിയുടെ കഥ കുറെ വർഷമായി മനസ്സിലുള്ളതാണ്‌. ഇത്‌ എന്റെ കഥ തന്നെയാണ്‌.  ടീനേജ്‌ കാലത്ത്‌ …

Talk

പരിശ്രമിച്ചുനേടിയ ‘ഇരട്ട’ വിജയം; സംവിധായകൻ രോഹിത്‌ എം ജി കൃഷ്‌ണൻ സംസാരിക്കുന്നു. 

ഒറ്റപ്പാലം മുഖ്യതപാൽ ഓഫീസിലെ പോസ്‌റ്റൽ അസിസ്‌റ്റന്റ്‌ എന്ന പദവിയിൽനിന്ന്‌  ആദ്യചുവടുവയ്‌പ്പിൽതന്നെ  ഹിറ്റടിച്ച മലയാള സിനിമയുടെ സംവിധായകൻ എന്ന മേൽവിലാസത്തിലേക്ക്‌ ജീവിതം മാറിയതിന്റെ ത്രില്ലിലാണ്‌ രോഹിത്‌ എം ജി കൃഷ്‌ണൻ. സഹസംവിധായകനായി പ്രവർത്തിച്ച അനുഭവസമ്പത്തോ, കൈപിടിച്ചുകൊണ്ടുവരാൻ സുഹൃത്തുക്കളോ ഗുരുക്കൻമാരോ ഇല്ലാതെ ഇറങ്ങിപ്പുറപ്പെട്ട രോഹിത്‌ ഒടുവിൽ സ്വന്തം ഇടം കണ്ടെത്തിയിരിക്കുന്നു. ആദ്യ സിനിമയിൽ തന്നെ തിരക്കഥയും സംവിധാനവും നിർവഹിക്കാൻ കഴിഞ്ഞതുതന്നെ ഒരു പുതുമുഖക്കാരന്‌ ലഭിക്കുന്ന വലിയ…

Review

പ്രഭാസ്, ദീപിക, ബച്ചന്‍: പ്രൊജക്ട് കെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. 

കൊച്ചി : സൂപ്പര്‍ സ്റ്റാര്‍ പ്രഭാസ്, ദീപിക പദുക്കോണ്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച പ്രൊജക്ട് കെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. മഹാശിവരാത്രിയുടെ വേളയിലാണ് ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന പ്രൊജക്ട് കെ 2024 ജനുവരി 24ന് എത്തുമെന്ന പ്രഖ്യാപനം വന്നത്.  പ്രഭാസ്, ദീപിക പദുക്കോണ്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ അഭിനയിക്കുന്ന ചിത്രം 2024 ആദ്യം തിയേറ്ററുകളിലെത്തുമെന്ന് നിര്‍മ്മാതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു….

Photo galary

കള്ളനും ഭഗവതിയും” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. 

കൊച്ചി : വിഷ്ണു ഉണ്ണിക്കൃഷ്ണൻ, അനുശ്രീ,ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന “കള്ളനും ഭഗവതിയും” ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രശസ്ത ചലച്ചിത്ര താരം ഉണ്ണിമുകുന്ദൻ  ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. സലിം കുമാർ,ജോണി ആൻ്റണി,പ്രേംകുമാർ, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കർ,നോബി, ജയപ്രകാശ് കുളൂർ, ജയൻ ചേർത്തല, ജയകുമാർ,മാല പാർവ്വതി തുടങ്ങിയവരാണ് മറ്റു താരങ്ങൾ….

Movie

പ്രണയ വിലാസം ” ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. 

കൊച്ചി : സൂപ്പർ ഹിറ്റായ ” സൂപ്പർ ശരണ്യ ” എന്ന ചിത്രത്തിനു ശേഷം അർജ്ജുൻ അശോകൻ, അനശ്വര രാജൻ,  മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന  ” പ്രണയ വിലാസം ” സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘കാതൽ മരങ്ങൾ പൂക്കണേ നീയൊന്നിറങ്ങി നോക്കണേ…’ എന്ന ഗാനം യൂട്യൂബിൽ ഇതിനകം ശ്രദ്ധ നേടി കഴിഞ്ഞു. സുഹൈൽ കോയ എഴുതിയ വരികൾക്ക്…

Photo galary

മാസ്റ്റർ മഹേന്ദ്രൻ നായകനാവുന്ന പാൻ ഇന്ത്യൻ സിനിമ നീലകണ്ഠൻ. 

ചെന്നൈ : ഒട്ടേറേ തമിഴ് – തെലുങ്ക് സിനിമകളിൽ ബാലതാരമായി അഭിനയിച്ച മാസ്റ്റർ മഹേന്ദ്രൻ നായകനാവുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘ നീലകണ്ഠൻ ‘ – ൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. മലയാളം , തമിഴ് , തെലുങ്ക്, കന്നഡ , ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. Essence of Karma ( കർമ്മത്തിൻ്റെ സാരം) എന്ന ടാഗ്…

Movie

പുതുമുഖങ്ങളെ അണിനിരത്തി ‘ധരണി’;ഫെബ്രുവരി 17 ന് തിയേറ്ററിലെത്തും. 

കൊച്ചി: ഉള്ളടക്കത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ശ്രീവല്ലഭന്‍. ബി സംവിധാനം ചെയ്ത ധരണി ഫെബ്രുവരി 17 ന് റിലീസ് ചെയ്യും. ‘പച്ച’ യ്ക്ക് ശേഷം ശ്രീവല്ലഭന്‍ പാരാലക്‌സ് ഫിലിം ഹൗസിന്റെ ബാനറില്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം കൂടിയാണ് ധരണി. പുതുമുഖ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പണ്ഡിറ്റ് ജസ് രാജിന്റെ ശിഷ്യയായ പത്മശ്രീ തൃപ്തി…

Review

സിനിമ എന്ന പൊതു ഇടം …സി എസ്‌ വെങ്കിടേശ്വരൻ എഴുതുന്നു. 

സിനിമ കടന്നുവന്നത് ജാതിമതവർഗശ്രേണികൾക്കകത്തു തളച്ചിടപ്പെട്ട ഒരു സമൂഹത്തിലേക്കാണ്. അവിടെയുണ്ടായിരുന്ന ഉത്സവങ്ങളും ആഘോഷങ്ങളും ആനന്ദങ്ങളും എല്ലാം അതാതു തട്ടുകൾക്കകത്ത് നിലകൊള്ളുന്നവയായിരുന്നു: ന്യൂനപക്ഷമായ ഒരു കൂട്ടം കൂടിയാട്ടവും കഥകളിയും സംഘക്കളിയും ആസ്വദിച്ചപ്പോൾ മറ്റു സമുദായങ്ങൾ മുടിയേറ്റും തെയ്യവും തിറയും ചവിട്ടുനാടകവും ജനോവാ നാടകവും മറ്റും അവതരിപ്പിച്ചു. കടൽവഴിവന്ന സംസ്‌കാരങ്ങളും കുടിയേറ്റ സമൂഹങ്ങളും ആയിരിക്കും ആദ്യമായി നാടക കലാരംഗത്ത് മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുക. കച്ചവടത്തിനായി ഇവിടെയെത്തിയവരും അതിനായി ഇവിടുന്ന്…

Movie

പല്ലൊട്ടി 90 ‘s കിഡ്‌സ്’ ഉടൻ തിയേറ്ററുകളിലേക്ക് 

കൊച്ചി: ‘പല്ലൊട്ടി 90 ‘s കിഡ്‌സ്’ തിയേറ്ററുകളിലേക്ക്. ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം ഈ വേനലവധിക്കാലത്ത് സിനിമ തിയറ്ററുകളിൽ എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. തൊണ്ണൂറുകളുടെ ഓർമ്മകളിൽ മധുരം നിറച്ചെത്തുന്ന ഒരു നൊസ്‌റ്റാൾജിയ കൂടിയായ ‘പല്ലൊട്ടി 90’s കിഡ്‌സ്’ ചിത്രത്തിന്റെ കഥ- സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് നവാഗതനായ ജിതിൻ രാജ് ആണ്. സിനിമാപ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയയാണ് ചിത്രം…

Photo galary

സന്തോഷ് കീഴാറ്റൂർ നായകനാകുന്ന ‘ശ്രീ മുത്തപ്പൻ’ കണ്ണൂരിൽ തുടങ്ങി. 

കൊച്ചി: മലയാള സിനിമയിൽ ആദ്യമായി ശ്രീ മുത്തപ്പൻ ചരിതം സിനിമയാകുന്നു. സിനിമയുടെ സ്വിച്ച് ഓൺ കണ്ണൂർ കുന്നത്തൂർ പാടി ശ്രീമുത്തപ്പൻ ദേവസ്ഥാനത്ത് വെച്ച് കുന്നത്തുർ പാടി വാണവർ കുഞ്ഞിരാമൻ നായനാർ നിർവ്വഹിച്ചു.പൗരാണിക കാലം മുതലേ ഉത്തര മലബാറിൽ ജാതീയമായും തൊഴിൽ പരമായും അടിച്ചമർത്തപ്പെട്ടിരുന്ന കീഴാള ജനതയുടെ പോരാട്ട നായകനും, കൺകണ്ട ദൈവവുമായ ശ്രീമുത്തപ്പന്റെ പുരാവൃത്തമാണ് ഇപ്പോൾ  ചലച്ചിത്രമാവുന്നത്. ഓലച്ചേരി വീട് പ്രൊഡക്ഷൻസിന്റെ ബാനറിൽ…

Models, Movie

മെഗാ സ്റ്റാർ മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ 

ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതലിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന കാതൽ ദുൽഖർ സൽമാൻ്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം നിർവഹിക്കുന്നത്. സിനിമാസ്വാദകരെ സംബന്ധിച്ചിടത്തോളം റോഷാക്കും നൻപകൻ നേരത്തു മയക്കവും സമ്മാനിച്ച മമ്മൂട്ടി കമ്പനി പുതിയൊരു ആസ്വാദന മികവ് മലയാള സിനിമക്ക് നൽകുന്ന ചിത്രമാണ് കാതൽ എന്നുറപ്പാണ്. സാലു കെ തോമസിൻ്റെ…