Anveshifilm
Movie

തല്ലുമാല” ആഗസ്റ്റ്-12ന് 

കൊച്ചി : ടൊവീനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘തല്ലുമാല’ ആഗസ്റ്റ് 12-ന്
സെൻട്രൽ പിക്ചേഴ്സ് റിലീസ്  പ്രദർശനത്തിനെത്തിക്കുന്നു. ‘അനുരാഗ കരിക്കിന്‍ വെള്ളം’, ‘ഉണ്ട’, ‘ലവ്’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തല്ലുമാല’. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

തല്ലുമാലയിലെ ഈയിടെ റിലീസ് ചെയ്ത വിഷ്ണു വിജയ്, ഇർഫാന ഹമീദ് എന്നിവർ ആലപിച്ച “കണ്ണിൽ പെട്ടോളെ….”എന്നാരംഭിക്കുന്ന ഗാനം
ഏറേ ജനപ്രീതി നേടി.ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍  നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന മുഹ്‌സിന്‍ പരാരി, അഷ്‌റഫ് ഹംസ എന്നിവർ ചേര്‍ന്ന് നിർവ്വഹിക്കുന്നു. ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- വിഷ്ണു വിജയ്, കലാസംവിധാനം- ഗോകുല്‍ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റിംഗ്- നിഷാദ് യൂസഫ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ്- റഫീഖ് ഇബ്രാഹിം, ഡിസൈന്‍- ഓള്‍ഡ്‌മോങ്ക്, സ്റ്റില്‍സ്- വിഷ്ണു തണ്ടാശ്ശേരി, പി ആര്‍ ഒ- എ എസ് ദിനേശ്.

Related posts

പ്രൊമോഷൻ പരിപാടികൾക്ക് തുടക്കമിട്ട് കിംഗ് ഓഫ് കൊത്ത ടീം. 

Demo Infynith
2 years ago

ലിയോ തദ്ദേവൂസ് ചിത്രം പന്ത്രണ്ടിന്റെ ടീസർ പുറത്തിറങ്ങി; ചിത്രം പ്രേക്ഷകരിലേക്ക് ഉടൻ എത്തും

Demo Infynith
3 years ago

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധത്തെ തീക്ഷണമായി ആവിഷ്‌കരിക്കുന്ന പുള്ള് പ്രദർശനം തുടരുന്നു.

Demo Infynith
2 years ago
Exit mobile version