Anveshifilm
Movie

നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ മീര ആത്മഹത്യ ചെയ്ത നിലയിൽ. 

ചെന്നൈ : നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ മീര ആത്മഹത്യ ചെയ്ത നിലയിൽ. വിജയ് ആന്റണിയുടെ ചെന്നൈ അൽവാർപേട്ട ഡിഡികെ റോഡിലുള്ള വീട്ടിലാണ് മകൾ ആത്മഹത്യ ചെയ്തത്. പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിയെ സെപ്റ്റംബർ 19ന് പുലർച്ചെ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പുലർച്ചെ മൂന്ന് മണിക്കാണ് പെൺകുട്ടിയെ മുറിക്കുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പെൺകുട്ടിയെ അൽവാർപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടമാർ മരണം സ്ഥിരീകരിച്ചു. പെൺകുട്ടി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നയെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.സംഭവത്തിൽ അൽവാർപേട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിജയ് ആന്റണി-ഫാത്തിമ ദമ്പതികളുടെ മൂത്ത മകളാണ് മീര. ലാറയാണ് സഹോദരി.

Related posts

പി വി സാമി മെമ്മോറിയൽ ഇൻഡസ്‌ട്രിയൽ ആൻഡ്‌ സോഷ്യോ കൾചറൽ അവാർഡ്‌ നടൻ മോഹൻലാലിന്‌. 

Demo Infynith
2 years ago

നഷ്ടപ്രണയത്തിന്‍റെ നൊമ്പരവും കൂടിച്ചേരലിന്‍റെ ആനന്ദവുമായി ഒരു പക്കാ നാടൻ പ്രേമം; ഒക്ടോബർ 14 -ന് തീയേറ്ററുകളിൽ

Demo Infynith
3 years ago

കൂടത്തായി കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററി ഡിസംബർ 22 മുതൽ സ്ട്രീം ചെയ്യും. 

Demo Infynith
2 years ago
Exit mobile version