Anveshifilm
Movie

ബോക്സോഫീസിൽ മറ്റൊരു നാഴികക്കല്ലുമായി ഹോളിവുഡ് ചിത്രം

ന്യൂയോർക്ക് : ബോക്സോഫീസിൽ മറ്റൊരു നാഴികക്കല്ലുമായി ഹോളിവുഡ് ചിത്രം ഡ്യൂൺ പാർട് 2. 2024ൽ ഇതുവരെ പുറത്തിറങ്ങിയതിൽ കൂടുതൽ കളക്ഷൻ നേടിയ ചിത്രവും ഡ്യൂൺ തന്നെയാണ്. ആ​ഗോള ബോക്സോഫീസിൽ 600 മില്യൺ എന്ന നേട്ടമാണ് ഡ്യൂൺ പിന്നിട്ടത്. 626 മില്യൺ ഡോളറാണ് റിലീസ് ചെയ്ത് 5 ആഴ്ച പിന്നിടുമ്പോൾ ചിത്രം നേടിയത്. ഈ വർഷത്തെ വലിയ ഓപ്പണിങ് കളക്ഷൻ നേടിയ ചിത്രമെന്ന ഡ്യൂണിന്റെ ഖ്യാതി ഗോഡ്‌സില്ല x കോങ്; ദ ന്യൂ എംപയർ സ്വന്തമാക്കി. ഡെനിസ് വില്ലെന്യൂവാണ് സംവിധാനം. മാർച്ച് ഒന്നിനാണ് ചിത്രം തിയറ്ററിലെത്തിയത്.

തിമോത്തി ഷാലമെറ്റും സെൻഡായയും ഓസ്റ്റിൻ ബട്ലറും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഫ്രാങ്ക് ഹെർബർട്ടിന്റെ 1965ൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള സയൻസ് ഫിക്ഷൻ നോവലിന്റെ ആവിഷ്കാരമാണ്. 2021ൽ പുറത്തിറങ്ങിയ ഒന്നാം ഭാ​ഗം മികച്ച നിരൂപക പ്രശംസയും ബോക്സോഫീസ് കളക്ഷനും അക്കാദമി അവാർഡും നേടിയിരുന്നു.

Related posts

ഷമീർ ഭരതന്നൂരിന്റെ ‘അനക്ക്​ എന്തിന്റെ കേടാ’ വരുന്നു: പോസ്റ്റ്​ ​പ്രൊഡക്ഷൻ ​അന്തിമഘട്ടത്തിൽ.

Demo Infynith
2 years ago

നടികർ തിലക’ത്തിന്റെ ഓഡിയോ റൈറ്റ് സ്വന്തമാക്കി തിങ്ക് മ്യൂസിക്.

Demo Infynith
2 years ago

ഉണ്ണി മുകുന്ദനും നിഖില വിമലും ഒന്നിക്കുന്ന ​ഗെറ്റ് സെറ്റ് ബേബിയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു

Demo Infynith
1 year ago
Exit mobile version