Anveshifilm
Uncategorized

സംവിധായകൻ ലോകേഷ് കനകരാജിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി

ചെന്നൈ: സംവിധായകൻ ലോകേഷ് കനകരാജിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി. മധുര ഒറ്റക്കടവ് സ്വദേശി രാജാമുരുകൻ ആണ് ഹർജിക്കാരൻ.  ലോകേഷ് സംവിധാനം ചെയ്ത വിജയ് ചിത്രം ‘ലിയോ’ അക്രമ – ലഹരിമരുന്നു രംഗങ്ങൾ കുത്തി നിറച്ച് സമൂഹത്തിനു തെറ്റായ മാതൃക നൽകുന്നതാണെന്നും സംവിധായകന്റെ മാനസിക നില പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. ലിയോ സിനിമ കണ്ട് തനിക്ക് മാനസിക സമ്മർദമുണ്ടായെന്നും നഷ്ടപരിഹാരമായി 1000 രൂപ നൽകണമെന്നും ഹർജിയിലുണ്ട്. ലിയോ ടിവിയിൽ കാണിക്കുന്നത് വിലക്കണമെന്നും ഹർജിയിൽ പറയുന്നു. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലാണ് ഹർജി നൽകിയത്. ഹർജി കോടതി പിന്നീട് പരിഗണിക്കും. 

Related posts

 മകനുവേണ്ടിയും സ്ത്രീത്വത്തിന് വേണ്ടിയും അവൾ നടത്തുന്ന പോരാട്ടത്തിന്റെയും കഥ പറയുന്ന ചിത്രം ” മായമ്മ ” തുടങ്ങി.

Demo Infynith
2 years ago

‘മഞ്ഞുമ്മൽ ബോയ്സ്’ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.

Demo Infynith
1 year ago

ഫാൻസിന്‍റെ ഞെട്ടിച്ചുകൊണ്ട് ഷാരൂഖ് ഖാന്‍റെ അപൂർവ്വ ലുക്ക്; ആറ്റ്ലീ ചിത്രം ജവാന്‍റെ ടീസർ പുറത്ത്

Demo Infynith
3 years ago
Exit mobile version