Anveshifilm
Movie

കൊലപാതക പരമ്പരകളുടെ ചുരുളഴിക്കാൻ ഡിവൈഎസ്പി മാണി ഡേവിസിന്റെ യാത്ര; ‘പ്രൈസ് ഓഫ് പോലീസ്’ തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങി

തിരുവനന്തപുരം : എ ബി എസ് സിനിമാസിന്റെ ബാനറിൽ അനീഷ് ശ്രീധരൻ നിർമ്മാണവും രാഹുൽ കല്യാൺ രചനയും ഉണ്ണി മാധവ് സംവിധാനവും നിർവ്വഹിക്കുന്ന “പ്രൈസ് ഓഫ് പോലീസ് “തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു. തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ വെട്ടുകാട് പള്ളിയിൽ നടന്ന ചടങ്ങിൽ, റവ.ഫാദർ ഡോ.ജോർജ് ഗോമസ് പ്രാർത്ഥനയും ആശംസയും അർപ്പിച്ച് സംസാരിച്ചു. ആദ്യ ക്ലാപ്പടിച്ചത് നടൻ കോട്ടയം രമേഷായിരുന്നു. 

വ്യത്യസ്ഥങ്ങളായ കൊലപാതക പരമ്പരകൾ തേടിയുള്ള ഡി വൈ എസ് പി മാണി ഡേവിസിന്റെ അന്വേഷണയാത്രയിലൂടെയാണ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിലുള്ള പ്രൈസ് ഓഫ് പോലീസ് സഞ്ചരിക്കുന്നത്. കലാഭവൻ ഷാജോണാണ്  മാണി ഡേവിസാകുന്നത്. ഷാജോണിന്റെ പോലീസ് വേഷങ്ങളുടെ കൂട്ടത്തിലേക്ക് എത്തുന്ന ശക്തമായ കഥാപാത്രമാണ് സമർത്ഥനും സത്യസന്ധനുമായ മാണി ഡേവിസ്.

കലാഭവൻ ഷാജോണിനു പുറമെ മിയ, രാഹുൽ മാധവ് , റിയാസ് ഖാൻ , തലൈവാസൽ വിജയ്, സ്വാസിക, മറീന മൈക്കിൾ , കോട്ടയം രമേഷ് , മൃൺമയി, സൂരജ് സൺ, ജസീല പർവീൺ, വി കെ ബൈജു , അരിസ്റ്റോ സുരേഷ്, നാസർ ലത്തീഫ്, ഷഫീഖ് റഹ്മാൻ , ബിജു പപ്പൻ , പ്രിയാമേനോൻ , സാബു പ്രൗദീൻ, മുൻഷി മധു , റോജിൻ തോമസ് എന്നിവരും കഥാപാത്രങ്ങളാകുന്നു. 

Related posts

നഷ്ടപ്രണയത്തിന്‍റെ നൊമ്പരവും കൂടിച്ചേരലിന്‍റെ ആനന്ദവുമായി ഒരു പക്കാ നാടൻ പ്രേമം; ഒക്ടോബർ 14 -ന് തീയേറ്ററുകളിൽ

Demo Infynith
2 years ago

ഫാൻസിന്‍റെ ഞെട്ടിച്ചുകൊണ്ട് ഷാരൂഖ് ഖാന്‍റെ അപൂർവ്വ ലുക്ക്; ആറ്റ്ലീ ചിത്രം ജവാന്‍റെ ടീസർ പുറത്ത്

Demo Infynith
3 years ago

വീണ്ടും വൈറലായി അമൃതയും ​ഗോപി സുന്ദറും; മാലയണിഞ്ഞുള്ള ചിത്രം പങ്കിട്ട് ​ഗോപി സുന്ദർ

Demo Infynith
3 years ago
Exit mobile version